നടിയെ ആക്രമിച്ച കേസ്; അതിജീവിത നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി. ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യന്‍ പിന്മാറിയതോടെ മറ്റൊരു ബെഞ്ച് അപേക്ഷ പരിഗണിക്കും. മെമ്മറി കാര്‍ഡ് ഹാഷ് വാല്യൂ മാറിയതില്‍ അന്വേഷണം വേണമെന്നും അതിജീവിത കോടതിയില്‍ ആവശ്യപ്പെട്ടു. നേരത്തെ സമാനമായ അന്വേഷണം ആവശ്യപ്പെട്ടിരുന്നോ എന്ന് കോടതി ചോദിച്ചു. ഹര്‍ജി വിശദമായി കേള്‍ക്കാമെന്നും കോടതി വ്യക്തമാക്കി.  

Read More

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; റിബേഷ് രാമകൃഷ്ണന്‍ ഡിവൈഎഫ്‌ഐ ഭാരവാഹിത്വം ഒഴിഞ്ഞു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ് റിബേഷ് രാമകൃഷ്ണന്‍ .ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് ആയിരുന്ന റിബേഷ് ശനിയാഴ്ച ആണ് ഭാരവാഹിത്വം ഒഴിഞ്ഞത്. കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ എസ്‌ഐടി അന്വേഷണം തുടങ്ങിയതിനു തൊട്ടുപിന്നാലെ ആണ് ഭാരവാഹിത്വം ഒഴിഞ്ഞത്. നിലവില്‍ ബ്ലോക്ക് കമ്മറ്റി അംഗമായി തുടരും.ആദ്യ ഘട്ടത്തില്‍ സ്‌ക്രീന്‍ഷോര്‍ട്ട് ഷെയര്‍ ചെയ്ത നേതാക്കളെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. വടകര ബ്ലോക്ക് പ്രസിഡന്റായിരുന്ന റിബേഷ് രാമകൃഷ്ണന്‍, അമ്പാടിമുക്ക് സഖാക്കള്‍ എന്ന…

Read More

‘സലിം കുമാര്‍ അതുല്യ പ്രതിഭ, നഷ്ടപ്പെട്ടത് സഹോദര തുല്യനെ’; മുഖ്യമന്ത്രി വിഡി സതീശന്‍

മലയാളസിനിമയുടെ പ്രിയതാരം സലിം കുമാറിന് വിട നല്‍കാന്‍ സാംസ്‌കാരിക കേരളം. പൊതുദര്‍ശനം നടക്കുന്ന പറവൂര്‍ ടൗണ്‍ഹാളില്‍ മുഖ്യമന്ത്രി വിഡി സതീശനെത്തി അന്തിമോപചാരം അര്‍പ്പിച്ചു. സഹോദര തുല്യനെയാണ് നഷ്ടപ്പെട്ടതെന്നും സലിംകുമാര്‍ അതുല്യപ്രതിഭയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏത് സംഘര്‍ഷനിര്‍ഭരമായ സാഹചര്യങ്ങളിലും മലയാളികളെ സാധാരണ നിലയിലേക്ക് മടങ്ങിയെത്തിക്കാന്‍ കഴിവുള്ള നര്‍മ ബോധമുള്ള കലകാരനായിരുന്നു അദേഹമെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഹാസ്യ നടന്‍ മാത്രമല്ല, അതിനേക്കാന്‍ വലിയ നടനാണെന്ന് അദേഹം തെളിയിച്ചിട്ടുണ്ട്. മലയാളിക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത മുഖമാണ് സലിംകുമാര്‍. മലയാളിക്ക് എന്ന് പറഞ്ഞാല്‍ അതില്‍…

Read More

ട്രെയിനില്‍ ബാത്റൂമിലിരുന്നുപോലും പുകവലിക്കാന്‍ ഇനി കഴിയില്ല

ചെന്നൈ: അത്യാധുനിക സംവിധാനങ്ങളോടെ പുറത്തിറങ്ങിയ സെമി ഹൈസ്പീഡ് ട്രെയിനുകളാണ് വന്ദേഭാരത് എക്സ്പ്രസുകള്‍. നിരവധി പുത്തന്‍ ഫീച്ചറുകളടങ്ങിയ ഈ ട്രെയിനുകളില്‍ രാജ്യത്ത് ആദ്യമായി ഫയര്‍ ഡിറ്റക്ഷന്‍ സിസ്റ്റം (എഫ് ഡി എസ്) ഉള്‍പ്പെടുത്തിയിരുന്നു. കോച്ചുകളിലെ ടോയ്ലറ്റുകളില്‍ പുകവലിയോ തീപിടിത്തമോ മറ്റോ ഉണ്ടായാല്‍ എഫ്ഡിഎസിലെ സെന്‍സറുകള്‍ പ്രവര്‍ത്തിക്കുകയും വണ്ടി ഉടന്‍ നില്‍ക്കുകയും ചെയ്യും. ഈ സംവിധാനം പിന്നീട് അതിലെ കോച്ചുകളിലേക്കും ഏര്‍പ്പെടുത്തി.നിലവില്‍ പുതുതായി നിര്‍മ്മിച്ച് പുറത്തിറങ്ങിയ എല്‍എച്ച്ബി കോച്ചുകളിലും എഫ് ഡി എസ് ഉണ്ട്. എന്നാല്‍ ഇവയ്ക്ക് പുറമേ ഇനി…

Read More

തമിഴ്‌നാട്ടില്‍ അണ്ണാമലൈയുടെ ‘മാജിക്’; പാര്‍ട്ടി രൂപീകരിച്ച് 24 മണിക്കൂറില്‍ അണിചേര്‍ന്നത് 14 ലക്ഷം പേര്‍

ചെന്നൈ: കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട് ബിജെപി മുന്‍ അദ്ധ്യക്ഷന്‍ കെ അണ്ണാമലൈ പാര്‍ട്ടിയില്‍ നിന്നുള്ള രാജി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ പുതിയ രാഷ്ട്രീയ പ്രസ്ഥാനം രൂപീകരിക്കുമെന്നും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. ഇപ്പോഴിതാ പ്രഖ്യാപനം വന്ന് വെറും 24 മണിക്കൂറിനുള്ളില്‍ 14 ലക്ഷത്തിനടുത്ത് ആളുകളാണ് അണ്ണാമലൈയുടെ പുതിയ പ്രസ്ഥാനത്തില്‍ അണിചേര്‍ന്നത്. വി ദി ലീഡേഴ്‌സ് എന്നാണ് പാര്‍ട്ടിയുടെ പേര്. 13,85,763 സജീവ അംഗങ്ങള്‍ ഇതിനകം തന്നെ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു.തങ്ങളുടെ പ്രസ്ഥാനത്തിന്റെ ജീവരക്തമെന്നാണ് സ്വമേധയാ മുന്നോട്ട് വരുന്ന വോളന്റിയര്‍മാരോട്…

Read More

134 രേഖകള്‍ വേണം, വീണക്കെതിരെ തെളിവുകള്‍ തേടി ഇഡി; എസ്എഫ്‌ഐഒ സമര്‍പ്പിച്ച രേഖകള്‍ക്കായി കോടതിയെ സമീപിച്ചു

കൊച്ചി: മാസപ്പടി കേസില്‍ വീണയ്ക്ക് എതിരെ തെളിവ് തേടി ഇ ഡി. എസ്എഫ്‌ഐഒ കസ്റ്റഡിയില്‍ എടുത്ത രേഖകള്‍ക്കായി കോടതിയെ സമീപിച്ചു. എറണാകുളം പിഎംഎല്‍എ കോടതിയെയാണ് ഇഡി സമീപിച്ചത്. 134 രേഖകള്‍ വേണമെന്നാണ് ഹര്‍ജി പറയുന്നത്. വീണയും സിഎംആര്‍എല്ലും തമ്മിലുണ്ടാക്കിയ 2016 ലെ കരാര്‍, എക്‌സാലോജിക്കും സിഎംആര്‍എല്ലും 2017 ല്‍ ഉണ്ടാക്കിയ കരാര്‍, എക്‌സലോജിക് ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റ്, വീണയുടെ ഐടി റിട്ടേണ്‍ വിശദാംശങ്ങള്‍, എംപവര്‍ ഇന്ത്യ കാപ്പിറ്റല്‍ കമ്പനി ലോണ്‍ വിശദാംശങ്ങള്‍, വീണയുടെ ലോണ്‍ തിരിച്ചടവിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടെയുള്ള…

Read More

മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കന്‍ ജില്ലകളില്‍ ഇത്തവണ കൂടുതല്‍ കാലവര്‍ഷമഴ ലഭിക്കും. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ഏഴ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്.തെക്കന്‍ ജില്ലകളില്‍ മഴ മുന്നറിയിപ്പ് ഇല്ല. വടക്കന്‍ കേരളത്തിനും കര്‍ണാടകയ്ക്കും മുകളില്‍ നിലനില്‍ക്കുന്ന ചക്രവാത ചുഴിയാണ് മഴ ശക്തമാകാന്‍ കാരണം. നാളെയും മറ്റന്നാളും വടക്കന്‍ ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പുണ്ട്. ശേഷം സംസ്ഥാനത്തുടനീളം കാലവര്‍ഷ മഴ ദുര്‍ബലമാകാനാണ് സാധ്യത . കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ ഈ മാസം ഒന്‍പതു…

Read More

‘മറ്റുള്ളവരെ ചേര്‍ത്തുപിടിച്ച നിഷ്‌കളങ്കമായ സ്‌നേഹത്തിനുടമ’; സലിം കുമാറിനെ അനുസ്മരിച്ച് മോഹന്‍ലാല്‍

  അന്തരിച്ച പ്രിയനടന്‍ സലിംകുമാറിനെ അനുസ്മരിച്ച് മോഹന്‍ലാല്‍. പ്രേക്ഷകരെ ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒട്ടേറെ കഥാപാത്രങ്ങളെ സമ്മാനിച്ചിട്ടാണ് പ്രിയപ്പെട്ട സലിംകുമാര്‍ വിട വാങ്ങിയതെന്ന് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. സിനിമക്ക് അകത്തും പുറത്തും എന്റെ ഒരു നല്ല സുഹൃത്തുകൂടിയായിരുന്നു സലിംകുമാര്‍. സാമൂഹികവിഷയങ്ങളെ നിരീക്ഷിക്കുകയും, തുറന്ന് അഭിപ്രായപ്രകടനം നടത്തുകയും ചെയ്യുന്ന പൗരബോധം എല്ലാക്കാലത്തും അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ: പ്രേക്ഷകരെ ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒട്ടേറെ കഥാപാത്രങ്ങളെ സമ്മാനിച്ചിട്ടാണ് പ്രിയപ്പെട്ട സലിംകുമാര്‍…

Read More

‘ആത്മാവിന്റെ സന്തോഷമാണ് മഴ’; സലിം കുമാറിനുമുന്നില്‍ വിതുമ്പലോടെ നവ്യ

  അന്തരിച്ച നടന്‍ സലിം കുമാറിന് ആദരാഞ്ജലികളര്‍പ്പിച്ച് നടി നവ്യാ നായര്‍. ഒരു സഹപ്രവര്‍ത്തകനെന്നതിലുപരി നമ്മളെ സന്തോഷിപ്പിക്കുകയും കൂടെ നില്‍ക്കുകയും ചെയ്ത സഹോദരനായിരുന്നു സലിം കുമാറെന്ന് അവര്‍ പറഞ്ഞു. പറവൂര്‍ ടൗണ്‍ഹാളിലെത്തി അന്ത്യോപചാരമര്‍പ്പിച്ചശേഷം പ്രതികരിക്കുകയായിരുന്നു നവ്യ. ‘ഹാസ്യനടനില്‍നിന്ന് സ്വഭാവനടനിലേക്ക് മാറുകയും ദേശീയ പുരസ്‌കാരം നേടിക്കൊണ്ട് മലയാളികള്‍ക്ക് മുഴുവന്‍ അഭിമാനമാകുകയും ചെയ്ത നമ്മുടെ എല്ലാവരുടേയും പ്രിയപ്പെട്ട സലീമേട്ടന്‍ നമ്മളെ വിട്ട് പിരിഞ്ഞു. അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാന്‍ സാധിച്ചു. ഒരുമിച്ച് യാത്രകള്‍ ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. അപ്പോള്‍ ഇങ്ങനെയൊരു വാര്‍ത്ത…

Read More

രാഷ്ട്രീയ ബോധ്യങ്ങളില്‍ അഭിമാനം കൊണ്ടിരുന്ന ഉറച്ച കോണ്‍ഗ്രസുകാരന്‍;ചെന്നിത്തല

തിരുവനന്തപുരം : ചലച്ചിത്ര നടന്‍ സലിം കുമാറിന്റെ നിര്യാണത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അഗാധമായ ദുഃഖം രേഖപ്പെടുത്തി. വളരെ അടുത്ത വ്യക്തി ബന്ധം സലിം കുമാറുമായി തനിക്കുണ്ടായിരുന്നു. ഈ സ്‌നേഹ ബന്ധത്തെക്കുറിച്ചു പല അഭിമുഖങ്ങളിലും അദ്ദേഹം വികാര വായ്‌പ്പോടെ അനുസ്മരിച്ചിട്ടുണ്ട്.ഉറച്ച കോണ്‍ഗ്രസുകാരനായിരുന്ന സലിം കുമാര്‍ തന്റെ രാഷ്ട്രീയ ബോധ്യങ്ങളില്‍ എന്നും അഭിമാനം കൊണ്ടിരുന്നു.അദ്ദേഹത്തിന്റെ നിര്യാണം മലയാള ചലച്ചിത്ര ലോകത്തിനും കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും വലിയ നഷ്ടമാണെന്നും രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു.    

Read More