കഫ് സിറപ്പുകള്‍ ഇനി നേരിട്ട് വാങ്ങാനാവില്ല, ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധമാക്കി കേന്ദ്രം

കഫ് സിറപ്പുകള്‍ വാങ്ങുന്നതിന് ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ കടകളില്‍നിന്ന് നേരിട്ട് വാങ്ങുന്ന രീതി ഇല്ലാതാവും. 1945-ലെ ഡ്രഗ് റൂള്‍സില്‍ ഭേദഗതി വരുത്തിയാണ് കഫ് സിറപ്പുകള്‍ക്ക് കുറിപ്പടി നിര്‍ബന്ധമാക്കിയത്. കഫ് സിറപ്പുകളുടെ സുരക്ഷിത ഉപയോഗവും പൊതുജനങ്ങളുടെ ആരോഗ്യവും ലക്ഷ്യമിട്ടാണ് പുതിയ നടപടി. കഫ് സിറപ്പ് കഴിച്ചതിനു പിന്നാലെ മധ്യപ്രദേശിലെയും രാജസ്ഥാനിലെയും കുട്ടികള്‍ മരിച്ച് മാസങ്ങള്‍ പിന്നിടുംമുമ്പാണ് കേന്ദ്രത്തിന്റെ നടപടി. കുട്ടികളുടെ മരണത്തിനു പിന്നാലെ സാധാരണയായി ഉപയോഗിക്കുന്ന കഫ് സിറപ്പുകളുടെ കാര്യത്തില്‍ ആശങ്ക ഉയര്‍ന്നിരുന്നു,…

Read More

സംസ്ഥാനത്തെ ലേണേഴ്‌സ് പരീക്ഷ നടത്തിപ്പ് അവതാളത്തില്‍

സംസ്ഥാനത്തെ ലേണേഴ്‌സ് പരീക്ഷ നടത്തിപ്പ് അവതാളത്തില്‍. രണ്ടുദിവസമായി ലേണേഴ്‌സ് പരീക്ഷകള്‍ മുടങ്ങി. പരീക്ഷകള്‍ മുടങ്ങിയതില്‍ ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയിലാണ്. സാരഥി വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായാണ് ലേണേഴ്‌സ് പരീക്ഷ നടത്തിപ്പ്.വെബ്‌സൈറ്റിന്റെ സാങ്കേതിക തകരാറാണ് പരീക്ഷ തുടങ്ങാന്‍ കാരണം.നെറ്റ്വര്‍ക്ക് ഇഷ്യൂ എന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. സാരഥി വെബ്സൈറ്റ് ഓപ്പണ്‍ ആകുന്നുണ്ട് എന്നാല്‍ പക്ഷെ എറര്‍ എന്ന് കാണിച്ച് സൈറ്റ് ബ്ലോക്ക് ആവുന്നുവെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നത്. പ്രശ്നം ഉടന്‍ പരിഹരിക്കും. അതിനായുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്ന് മോട്ടോര്‍ വാഹനവകുപ്പ്…

Read More

ഇന്‍ഡിഗോ വിമാനത്തിലെ പ്രതിഷേധം; ഇ പി ജയരാജനെതിരെ അന്വേഷണം; കേസ് എഴുതി തള്ളാനാവില്ലെന്ന് കോടതി

ഇന്‍ഡിഗോ വിമാനത്തിലെ പ്രതിഷേധത്തില്‍ സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജനെതിരെ അന്വേഷണം. ഇ പി ജയരാജനെതിരായ കേസ് എഴുതി തള്ളാനാവില്ലെന്ന് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വ്യക്തമാക്കി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്നാണ് കേസ്. അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് കോടതിയുടെ ഉത്തരവ്. പിണറായി വിജയന്റെ ഗണ്‍മാന്‍ അനില്‍കുമാറും കേസില്‍ പ്രതിയാണ്.2022 ജൂണ്‍ 19നാണ് കേസ്നാസ്പദമായ സംഭവം നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്ര ചെയ്യുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയായിരുന്നു….

Read More

നാടകപ്രവര്‍ത്തകന്‍ രാധന്‍ കണ്ണപുരം അന്തരിച്ചു

കണ്ണൂര്‍: നാടകപ്രവര്‍ത്തകന്‍ രാധന്‍ കണ്ണപുരം (കെ. രാധാകൃഷ്ണന്‍, 58) അന്തരിച്ചു. കുറച്ചുകാലമായി ചികിത്സയിലായിരുന്നു. കണ്ണൂര്‍ ജില്ലയില്‍ കണ്ണപുരം കുന്നുമ്മല്‍ വീട്ടില്‍ ചന്ദ്രമതിയുടെയും പരേതനായ, ചുള്ളേരി വീട്ടില്‍ കൃഷ്ണന്റെയും മകനാണ്.40 വര്‍ഷത്തോളമായി നാടകരംഗത്ത് സജീവമാണ്. മൂന്ന് സംസ്ഥാന പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നാടകാഭിനയത്തിനും സംവിധാനത്തിനും ഒട്ടേറെ ബഹുമതികളും അംഗീകാരങ്ങളും നേടിയിട്ടുണ്ട്. പെരുന്തച്ചന്‍, തീപ്പൊട്ടന്‍, നവരസനായകന്‍, കോടീശ്വരന്‍, കിനാവിലൊരു കളിവീട്, ഉള്ളത് പറഞ്ഞാല്‍ തുടങ്ങിയവ ഇദ്ദേഹം പ്രധാന വേഷത്തില്‍ എത്തിയ വിഖ്യാത നാടകങ്ങളില്‍ ചിലതാണ്. കോഴിക്കോട് ചിരന്തന, വള്ളുവനാട് നാദം, കൊല്ലം…

Read More

ലക്ഷ്മി പ്രിയയ്ക്കെതിരെ കോടതിയെ സമീപിച്ച് നടി അന്‍സിബ; കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

അഭിനേതാക്കളുടെ സംഘടന ‘അമ്മ’യുടെ വൈസ് പ്രസിഡന്റ് ലക്ഷ്മി പ്രിയ, ഭര്‍ത്താവ് ജയേഷ്, തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്‌ഐ രേഷ്മ എന്നിവര്‍ക്കെതിരെ കോടതിയെ സമീപിച്ച് നടി അന്‍സിബ ഹസന്‍. ക്രിമിനല്‍ നടപടിപ്രകാരം ഇവര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഈമാസം പതിനേഴിനകം റിപ്പോര്‍ട്ട് നല്‍കാന്‍ പൊലീസിന് തൃപ്പൂണിത്തുറ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി നിര്‍ദേശം നല്‍കി.അന്‍സിബക്കെതിരെ കടുത്ത നീക്കവുമായി അഭിനേതാക്കളുടെ സംഘടന അമ്മ കടന്നിരുന്നു. സംഘടനയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവന്ന് ചൂണ്ടിക്കാട്ടി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി….

Read More

സന്ദീപ് വാര്യര്‍ എംഎല്‍എയുടെ പിതാവ് ഗോവിന്ദ വാര്യര്‍ അന്തരിച്ചു

പാലക്കാട്: തൃക്കരിപ്പൂര്‍ എംഎല്‍എ സന്ദീപ് വാര്യരുടെ പിതാവ് ഗോവിന്ദ വാര്യര്‍(84) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. വിമുക്തഭടനായിരുന്നു. ഭാര്യ പരേതയായ രുഗ്മിണി. മൃതദേഹം ഇന്ന് ഉച്ചയോടെ ചെത്തല്ലൂരിലെ വീട്ടിലെത്തിച്ച് സംസ്‌കരിക്കും.സമൂഹമാധ്യമങ്ങളിലൂടെ എംഎല്‍എ വിവരം പങ്കുവെച്ചിട്ടുണ്ട്. ജീവിതത്തിലെ താങ്ങും തണലും പിന്തുണയുമായിരുന്ന അച്ഛന്‍ എം വി ഗോവിന്ദവാര്യര്‍ ഞങ്ങളെ വിട്ട് പോയെന്ന് സന്ദീപ് വാര്യര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.    

Read More

സംസ്ഥാനത്തെ എല്ലാ അഭയകേന്ദ്രങ്ങളിലും പരിശോധന: അംഗീകാരമില്ലാത്തവ പൂട്ടാന്‍ നിര്‍ദേശം

കൊല്ലം: സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന എല്ലാ അഭയകേന്ദ്രങ്ങളിലും പരിശോധന നടത്താന്‍ സാമൂഹികനീതി വകുപ്പ് നിര്‍ദേശം നല്‍കി. അംഗീകാരമില്ലാത്തവ പൂട്ടാനും നിര്‍ദേശിച്ചു. കൊല്ലം തെന്മലയ്ക്കടുത്ത് വെള്ളിമല ക്ഷേത്രഗിരിയിലെ അഭയകേന്ദ്രത്തില്‍, നടത്തിപ്പുകാരന്‍ വയോധികയ്ക്കുനേരേ ലൈംഗികാതിക്രമം നടത്തിയതിന് അറസ്റ്റിലായതിനെത്തുടര്‍ന്നാണ് നടപടി. കുട്ടികളെയും വയോധികരെയും മാനസികവെല്ലുവിളി നേരിടുന്നവരെയുമെല്ലാം പാര്‍പ്പിക്കുന്ന അനേകം അഭയകേന്ദ്രങ്ങള്‍ സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്നുണ്ട്. അംഗീകാരമില്ലാത്തവയും ലൈസന്‍സ് ലഭിക്കാത്തവയും ഉണ്ടെന്നാണ് സംശയിക്കുന്നത്. അംഗീകാരമില്ലാത്തവ പൂട്ടാനുള്ള നടപടി സ്വീകരിക്കും. ഇവിടങ്ങളിലെ അന്തേവാസികളെ സുരക്ഷിതസ്ഥലങ്ങളിലേക്കു മാറ്റും. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ നേതൃത്വത്തില്‍, സാമൂഹികനീതി വകുപ്പും വനിത-ശിശുവികസന വകുപ്പുമാണ്…

Read More

വിമാനം താഴ്ന്ന് പറന്നു, നെടുമ്പാശേരിയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു; വീട്ടുടമസ്ഥന് പരുക്ക്

വിമാനം താഴ്ന്നു പറന്നു, നെടുമ്പാശ്ശേരിയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. ശാന്തിനഗര്‍ സ്വദേശി കാട്ടുപ്പറമ്പില്‍ വീട്ടിലെ മേല്‍ക്കൂരയാണ് തകര്‍ന്നത്. സൈമണ്‍ കെ.ജെ യുടെ വീടിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്. രാവിലെ 8.30 നാണ് വിമാനം താഴ്ന്നു പറന്നത്. അപകട സമയത്ത് വിട്ടുടമയും ഭാര്യയും വീട്ടിലുണ്ടായിരുന്നു. ഓട് വീണ് സൈമണിന്റെ തോളിന് പരുക്കേറ്റു. സിയാല്‍ അധികൃതരെ വിവരം അറിയിച്ചതായി കുടുംബം വ്യക്തമാക്കി.രണ്ട് വര്‍ഷം മുന്‍പും സൈമണിന്റെ വീട്ടിലേക്ക് ഇത്തരത്തില്‍ വിമാനം താഴ്ന്നുപറന്നിട്ടുണ്ട്. കഴിഞ്ഞ മാസവും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊച്ചിന്‍…

Read More

അശ്ലീല പ്രദര്‍ശനം, ലഹരി ഉപയോഗം, സ്ത്രീവിരുദ്ധത; തൊപ്പിക്കെതിരായ പരാതികള്‍ സൈബര്‍ പൊലീസ് കളമശേരി പൊലീസിന് കൈമാറി

യൂട്യൂബര്‍ തൊപ്പിക്കെതിരായ പരാതികള്‍ എറണാകുളം സൈബര്‍ പൊലീസ് കളമശ്ശേരി പൊലീസിന് കൈമാറി. ഡിസിപിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കളമശ്ശേരി പൊലീസിന് കൈമാറിയത്. പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല പ്രദര്‍ശനം , ലഹരി ഉപയോഗം, സ്ത്രീവിരുദ്ധത തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തൊപ്പി എന്ന നിഹാദിനെതിരെ പരാതി നല്‍കിയിരുന്നത്.റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കേസെടുക്കുന്നതില്‍ തീരുമാനമെടുക്കും. പരാതിയില്‍ അന്വേഷണം നടത്താന്‍ ഡിജിപി നിര്‍ദേശം നല്‍കിയിരുന്നു. ഒരു അഭിഭാഷകന്റെ പരാതിയിലായിരുന്നു കേസെടുക്കാന്‍ നിര്‍ദ്ദേശം. നിഹാദിനെതിരായ പരാതിയില്‍ അന്വേഷണം നടത്തുമെന്ന് ആഭ്യന്തര…

Read More

പാലക്കാട് 2 പേര്‍ക്ക് കോളറ സ്ഥിരീകരിച്ചുവെന്ന് മന്ത്രി കെ മുരളീധരന്‍; പ്രസ്താവന തള്ളി DMO

പാലക്കാട് ജില്ലയില്‍ 2 പേര്‍ക്ക് കോളറ സ്ഥിരീകരിച്ചുവെന്ന സംസ്ഥാന ആരോഗ്യവകുപ്പിന്റെ പ്രഖ്യാപനത്തെത്തുടര്‍ന്ന് വലിയ ആശയക്കുഴപ്പമാണ് ഉണ്ടായത്. കോളറ പരിശോധനാഫലം നെഗറ്റീവ് ആണെന്ന് ഡിഎംഒ അറിയിച്ചിരുന്നു. രണ്ടുപേര്‍ വയറിളക്കവും ഛര്‍ദിലുമായി പാലക്കാട്ടെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ഉണ്ടായിരുന്നു. കോളറയാണെന്ന സംശയത്തില്‍ ഇവര്‍ക്ക് പരിശോധന നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇവരുടെ പരിശോധന ഫലം നെഗറ്റീവ് ആണെന്ന് പാലക്കാട് ഡിഎംഒ ടി. വി റോഷ് സ്ഥിരീകരിച്ചു. ഇതോടെ ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ പ്രഖ്യാപനം തിരിച്ചടിയായി.വകുപ്പ്മന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും വിരുദ്ധാഭിപ്രായങ്ങളിലുണ്ട്…

Read More