ലക്ഷ്മി പ്രിയയ്ക്കെതിരെ കോടതിയെ സമീപിച്ച് നടി അന്‍സിബ; കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

അഭിനേതാക്കളുടെ സംഘടന ‘അമ്മ’യുടെ വൈസ് പ്രസിഡന്റ് ലക്ഷ്മി പ്രിയ, ഭര്‍ത്താവ് ജയേഷ്, തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്‌ഐ രേഷ്മ എന്നിവര്‍ക്കെതിരെ കോടതിയെ സമീപിച്ച് നടി അന്‍സിബ ഹസന്‍. ക്രിമിനല്‍ നടപടിപ്രകാരം ഇവര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഈമാസം പതിനേഴിനകം റിപ്പോര്‍ട്ട് നല്‍കാന്‍ പൊലീസിന് തൃപ്പൂണിത്തുറ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി നിര്‍ദേശം നല്‍കി.അന്‍സിബക്കെതിരെ കടുത്ത നീക്കവുമായി അഭിനേതാക്കളുടെ സംഘടന അമ്മ കടന്നിരുന്നു. സംഘടനയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവന്ന് ചൂണ്ടിക്കാട്ടി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഈ മാസം 17 നുള്ളില്‍ മറുപടി നല്‍കിയില്ലെങ്കില്‍ പുറത്താക്കും എന്നാണ് നോട്ടീസില്‍ പറയുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ അന്‍സിബ മൂവര്‍ക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്കിയിരിക്കിയിരിക്കുന്നത്.അതേസമയം, ടിനി ടോമിനെതിരെയും ലക്ഷ്മി പ്രിയ ക്കെതിരെയും ആരോപണങ്ങള്‍ ഉന്നയിച്ച സമയത്ത് സംഘടനയില്‍നിന്ന് തനിക്ക് നീതി കിട്ടിയില്ലെന്ന് അന്‍സിബ വ്യക്തമാക്കിയിരുന്നു. അമ്മ പ്രസിഡണ്ടിനോട് ലക്ഷ്മി പ്രിയയുമായി ഉണ്ടായ പ്രശ്‌നങ്ങള്‍ പറഞ്ഞിരുന്നെങ്കിലും തന്നെ പരിഗണിച്ചില്ല എന്നാണ് അന്‍സിബയുടെ പരാതി. കഴിഞ്ഞ കുടുംബ സംഗമത്തില്‍ സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അമ്മയില്‍ ചേരിതിരിഞ്ഞുള്ള ആരോപണ പ്രത്യാരോപണങ്ങളുടെ തുടക്കം.

 

Leave a Reply

Your email address will not be published. Required fields are marked *