കുടിച്ച വെള്ളത്തില്‍ വിശ്വസിക്കരുത്…! ഷിഗെല്ലയ്ക്കു കാരണം മോശം കുടിവെള്ളം
ആലപ്പുഴ: ‘കുടിച്ച വെള്ളത്തില്‍ വിശ്വസിക്കരുത്’- മലയാളത്തിലെ ഈ ചൊല്ലുപോലെയാണ് ഇപ്പോള്‍ ആലപ്പുഴ ജില്ലയിലുള്ള ആളുകളുടെ അവസ്ഥ. ജല അതോറിറ്റി നല്‍കുന്ന വെള്ളംപോലും വിശ്വസിച്ച് കുടിക്കാനാകാത്ത സ്ഥിതി. പൊട്ടിയ പൈപ്പിലൂടെ മാലിന്യം കലര്‍ന്ന, കോളിഫോം ബാക്ടീരിയയുള്ള വെള്ളംവരെ കുടിക്കേണ്ട ഗതികേടിലാണ് പലരും. കുട്ടികള്‍ക്ക് വയറിളക്കവും ഷിഗെല്ലയും വ്യാപകമായ ആറാട്ടുപുഴയില്‍ പരിശോധിച്ച ജല അതോറിറ്റിയുടെ 17 കുടിവെള്ള സാംപിളുകളില്‍ എട്ടിലും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. കുഴല്‍ക്കിണറുകളില്‍നിന്നു ശേഖരിച്ച സാംപിളുകളിലും കോളിഫോം സാന്നിധ്യമുണ്ടായിരുന്നു. ഇതോടെ കുടിവെള്ളം തന്നെയാണ് ജില്ലയില്‍ പടര്‍ന്നുപിടിച്ച…