അന്ന് വാങ്ചുകിനേയും ഭാര്യയേയും പുകഴ്ത്തി, ഇന്ന് ശത്രുപക്ഷത്ത്; മന്ത്രിയുടെ പഴയ പോസ്റ്റ് വൈറൽ
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേട്, ചോദ്യപേപ്പർ ചോർച്ച തുടങ്ങിയ വിഷയങ്ങളുന്നയിച്ച് ഡൽഹിയിൽ സി.ജെ.പി. സമരം ശക്തമാകുന്നതിനിടെ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ പഴയ എക്സ് പോസ്റ്റ് ചർച്ചയാകുന്നു. സാമൂഹിക പ്രവർത്തകനും സിജെപി സമരത്തിന് മുൻനിരയിലുള്ള നേതാവുമായ സോനം വാങ്ചുകിനെയും അദ്ദേഹത്തിന്റെ ഭാര്യ ഗീതാഞ്ജലി ജെ. ആങ്മോയെയും വാനോളം പ്രശംസിച്ചുകൊണ്ടുള്ളതായിരുന്നു ധർമേന്ദ്ര പ്രധാന്റെ എക്സ് പോസ്റ്റ്. 2023 മാർച്ച് 15നായിരുന്നു ധർമേന്ദ്ര പ്രധാൻ ചിത്രം എക്സിൽ പങ്കുവെച്ചത്. പോസ്റ്റിൽ, വാങ്ചുകിനേയും ഭാര്യയേയും വാനോളം പുകഴ്ത്തുന്നുണ്ട്. ‘വാങ്ചുക്കുമായും അദ്ദേഹത്തിന്റെ ഭാര്യ ഗീതാഞ്ജലി…