50 ലക്ഷം വര്‍ഷം പഴക്കമുള്ള അസ്ഥികള്‍; ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വമ്പന്‍ തിമിംഗല അവശിഷ്ട ശേഖരം

ബീജിങ്: ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ അടിത്തട്ടില്‍ ലോകത്തിലെ ഏറ്റവും വലുതും പഴക്കമേറിയതുമായ തിമിംഗല അവശിഷ്ട ശേഖരം കണ്ടെത്തി ശാസ്ത്രജ്ഞര്‍. ഓസ്ട്രേലിയയുടെ പടിഞ്ഞാറ് ഭാഗത്തുള്ള ഡയമന്റിന ഫ്രാക്ചര്‍ സോണില്‍ ഏകദേശം 1,200 കിലോമീറ്റര്‍ നീളത്തിലാണ് ഈ ‘തിമിംഗല നെക്രോപോളിസ്’ വ്യാപിച്ചുകിടക്കുന്നത്. സമുദ്രോപരിതലത്തില്‍നിന്ന് ഏകദേശം 7,000 മീറ്റര്‍ ആഴത്തില്‍ കണ്ടെത്തിയ ഈ ശ്മശാനത്തിന് 5.3 ദശലക്ഷം വര്‍ഷം വരെ പഴക്കമുണ്ടെന്ന് ‘നേച്ചര്‍’ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. ചൈന, ഇറ്റലി, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളില്‍നിന്നുള്ള ശാസ്ത്രജ്ഞരാണ് പഠനത്തിന് പിന്നില്‍. ‘ഫെന്‍ഡൗഷെ’ എന്ന മുങ്ങിക്കപ്പല്‍…

Read More

വ്യോമസേന വിമാനദുരന്തം; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു, അപകടം അസ്സമിലെ ജോര്‍ഹാട്ടില്‍

ന്യൂഡല്‍ഹി: അസ്സമിലെ ജോര്‍ഹാട്ടില്‍ വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണ് അഞ്ച് വ്യോമസേന സൈനികര്‍ക്ക് വീരമൃത്യു. വ്യോമസേനയുടെ AN-32 എന്ന ട്രാന്‍സ്പോര്‍ട്ട് വിമാനമാണ് റോറ എയര്‍ഫോഴ്സ് സ്റ്റേഷനില്‍ തകര്‍ന്നുവീണത്. അപകടത്തില്‍ വിമാനത്തിന്റെ കോപൈലറ്റ് അത്ഭുതകമായി രക്ഷപ്പെട്ടു. ഇയാള്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.Sqn Ldr പ്രശാന്ത് സിങ്, Flt tL ശുഭം കുമാര്‍, Sgt ജിതേന്ദ്ര ശര്‍മ, അഗ്‌നിവീര്‍വായു ഖീമരം കുമാവത്ത്, അഗ്‌നീവീര്‍ വായു ഡാനിഷ് ആലം എന്നിവരാണ് മരണപ്പെട്ടവര്‍. അരുണാചല്‍ പ്രദേശില്‍ നിന്ന് പുറപ്പെട്ട വിമാനം അസ്സമിലെ ജോര്‍ഹാട്ടില്‍ ലാന്‍ഡ്…

Read More

പ്രവാസികളുടെ ശ്രദ്ധയ്ക്ക്, പുതിയ മാറ്റം പ്രഖ്യാപിച്ച് ഇന്ത്യന്‍ എംബസി

യുഎഇയിലെ ഇന്ത്യന്‍ പാസ്പോര്‍ട്ട്, വിസ, കോണ്‍സുലര്‍ സേവനങ്ങള്‍ക്കുള്ള ഔട്ട്സോഴ്സിങ് ഏജന്‍സിയെ മാറ്റിയതായി അബുദാബിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. നിലവിലെ ഏജന്‍സികളായ ബിഎല്‍എസ് ഇന്റര്‍നാഷണല്‍, എസ്ജിഐവിഎസ് ഗ്ലോബല്‍ എന്നിവയ്ക്ക് പകരമായി അല്‍ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിനെ തിരഞ്ഞെടുത്തു. അബുദാബി: യുഎഇയിലെ ഇന്ത്യന്‍ പാസ്പോര്‍ട്ട്, വിസ, കോണ്‍സുലര്‍ സേവനങ്ങള്‍ക്കുള്ള ഔട്ട്സോഴ്സിങ് ഏജന്‍സിയെ മാറ്റിയതായി അബുദാബിയിലെ ഇന്ത്യന്‍ എംബസി. നിലവിലെ സേവനദാതാക്കളായ ബിഎല്‍എസ് ഇന്റര്‍നാഷണല്‍ , എസ്ജിഐവിഎസ് ഗ്ലോബല്‍ എന്നിവയ്ക്ക് പകരമായി പ്രമുഖ ട്രാവല്‍ ഗ്രൂപ്പായ അല്‍ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിനെ…

Read More

പുതിയ കരസേനാ മേധാവിയെ നിയമിച്ചു,ൂണ്‍ 30ന് ചുമതലയേല്‍ക്കും

ലഫ്റ്റനന്റ് ജനറല്‍ ധീരജ് സേത്തിനെ പുതിയ കരസേന മേധാവിയായി നിയമിച്ചു. നിലവിലെ ഉപമേധാവിയായ അദ്ദേഹം, ജനറല്‍ ഉപേന്ദ്ര ദ്വിവേദി വിരമിക്കുന്നതോടെ 2026 ജൂണ്‍ 30-ന് ചുമതലയേല്‍ക്കും. നാല് പതിറ്റാണ്ടോളം നീണ്ട സേവനത്തിനിടയില്‍ സൈന്യത്തിന്റെ ആധുനികവല്‍ക്കരണത്തിലും തന്ത്രപരമായ ആസൂത്രണത്തിലും അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ന്യൂഡല്‍ഹി: ലഫ്റ്റനന്റ് ജനറല്‍ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി. നിലവില്‍ കരസേന ഉപമേധാവിയായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം 2026 ജൂണ്‍ 30-ന് ഉച്ചയ്ക്ക് ശേഷമാണ് പുതിയ ചുമതലയേല്‍ക്കുന്നത്. ഇതേ ദിവസം തന്നെയാണ് നിലവിലെ…

Read More

അസമിലെ ജോര്‍ഹട്ടില്‍ വ്യോമസേന വിമാനം തകര്‍ന്നു;5 വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു

അസമിലെ ജോര്‍ഹട്ടില്‍ വ്യോമസേന വിമാനം തകര്‍ന്ന് അഞ്ച് വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു. സഹ പൈലറ്റിനെ പരുക്കുകളുടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. AN – 32 ട്രാന്‍സ്പോര്‍ട്ട് വിമാനമാണ് ലാന്‍ഡിങ്ങിനിടെ തകര്‍ന്നത്. ജോര്‍ഹാട്ടിലെ വ്യോമസേനാ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം.വ്യോമതാവളത്തിന് സമീപം തന്നെയുള്ള സിവില്‍ ആശുപത്രിയിലാണ് സഹപൈലറ്റിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. മരണപ്പെട്ട പൈലറ്റുകളുടെ പേര് വിവരങ്ങളടക്കം വ്യോമസേന ഔദ്യോഗികമായി പുറത്ത് വിടും. വിമാനത്തിന്റെ കോക്പിറ്റ് മുതല്‍ നടുഭാഗം വരെ പൂര്‍ണമായും കത്തിപ്പോയിരുന്നു.വീരമൃത്യുവരിച്ചവരില്‍ രണ്ടുപേര്‍ അഗ്‌നിവീറുകളാണെന്ന വിവരവും വ്യോമസേന പുറത്ത് വിട്ടിട്ടുണ്ട്….

Read More

നീറ്റ് പുനപരീക്ഷ: ടെലഗ്രാം ചാനലുകള്‍ക്ക് എതിരെ നടപടി, 50ലേറെ ടെലിഗ്രാം ചാനലുകള്‍ ബ്ലോക്ക് ചെയ്തു

നീറ്റ് പുനപരീക്ഷ, ടെലഗ്രാം ചാനലുകള്‍ക്ക് എതിരെ നടപടി. 50ലേറെ ടെലിഗ്രാം ചാനലുകള്‍ ബ്ലോക്ക് ചെയ്തു. പൊലീസിനും സൈബര്‍ ക്രൈം വിഭാഗത്തിനും പരാതി നല്‍കി. ചോര്‍ന്ന ചോദ്യപേപ്പര്‍ എന്ന പേരിലുള്ള ഉള്ളടക്കം പ്രചരിപ്പിച്ചതിനാണ് നടപടി. ചോദ്യപേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് റദ്ദാക്കിയ നീറ്റ് യു.ജി പുനഃപരീക്ഷ ജൂണ്‍ 21ന് നടക്കും. പരീക്ഷാ നടത്തിപ്പ് അട്ടിമറിക്കാനോ ക്രമക്കേടുകള്‍ നടത്താനോ ശ്രമിക്കുന്നവര്‍ക്കെതിരെ അതിശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കര്‍ശന മുന്നറിയിപ്പ് നല്‍കി.കാബിനറ്റ് സെക്രട്ടറി ടി.വി സോമനാഥന്റെ അധ്യക്ഷതയില്‍ നടന്ന അവലോകന യോഗത്തിലാണ് സുരക്ഷാ…

Read More

വ്യോമ, സമുദ്ര ഭീഷണികളെ ശക്തമായി പ്രതിരോധിക്കാന്‍ ഇന്ത്യ സജ്ജം: രാജ്യം ഇനി ‘എലൈറ്റ് ക്ലബ്ബില്‍’

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പ്രതിരോധ തയ്യാറെടുപ്പിന് വലിയ ഉത്തേജനം നല്‍കിക്കൊണ്ട് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ ) തുടര്‍ച്ചയായി മൂന്ന് ഫ്‌ലൈറ്റ്-ടെസ്റ്റുകള്‍ വിജയകരമായി പൂര്‍ത്തിയാക്കി. ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകളെയും കപ്പലുകളില്‍ നിന്നടക്കമുള്ള മിസൈലുകളെയും പ്രതിരോധിക്കുന്ന സംവിധാനങ്ങളാണ് രാജ്യം വിജയകരമായി പരീക്ഷിച്ചത്. ഇത് രാജ്യത്തിന്റെ പ്രതിരോധ മേഖലയില്‍ വലിയ മുന്നേറ്റമാണ് നല്‍കിയിരിക്കുന്നത്.ഈ മാസം 10, 11 തീയതികളില്‍ നടത്തിയ മൂന്ന് തുടര്‍ച്ചയായ പരീക്ഷണങ്ങളിലൂടെ ഇന്ത്യ ഇന്റര്‍കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈലുകളെ വരെ പ്രതിരോധിക്കാന്‍ കഴിവുള്ള രാജ്യങ്ങളുടെ എലൈറ്റ് ക്ലബ്ബില്‍…

Read More

‘ഒഡീഷയില്‍ വിദ്യാഭ്യാസം സൗജന്യമാക്കി’; അംഗണവാടി മുതല്‍ പിജി വരെ വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സര്‍ക്കാര്‍

ഒഡീഷയില്‍ വിദ്യാഭ്യാസം സൗജന്യമാക്കി. കെജി മുതല്‍ പിജി വരെ’ വിദ്യാഭ്യാസം തികച്ചും സൗജന്യമാക്കി ബിജെപി സര്‍ക്കാര്‍. ഒഡീഷയിലെ സര്‍ക്കാര്‍ കോളേജുകളിലും സര്‍വകലാശാലകളിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മുതല്‍ ഫീസില്ല.രാജ്യത്ത് ആദ്യമായി അംഗന്‍വാടി മുതല്‍ പിജി വരെ’ സൗജന്യ വിദ്യാഭ്യാസം നടപ്പിലാക്കുന്ന സംസ്ഥാനമായി ഒഡീഷ മാറി. സര്‍ക്കാര്‍ വന്ന് രണ്ട് വര്‍ഷം തികയുന്ന വേളയിലാണ് മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജിയുടെ പ്രഖ്യാപനം. ഒഡീഷയിലെ പത്ത് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് പ്രയോജനം ചെയ്യും.സ്‌കൂളുകള്‍, കോളേജുകള്‍, സര്‍വ്വകലാശാലകള്‍ എന്നിവയുള്‍പ്പെടെ സംസ്ഥാനത്തെ മുഴുവന്‍…

Read More

3വര്‍ഷമായി അബോധാവസ്ഥയിലായിരുന്ന തായ് രാജകുമാരി അന്തരിച്ചു

ബാങ്കോക്ക്: മൂന്നുവര്‍ഷമായി അബോധാവസ്ഥയില്‍ ആശുപത്രിയിലായിരുന്ന തായ്ലാന്‍ഡ് രാജകുമാരി ബജ്രകിടിയഭ മഹിദോള്‍ (47) അന്തരിച്ചു. മഹാ വജിറലോങ്കോണ്‍ രാജാവിന്റെ ഏഴുമക്കളില്‍ മൂത്തയാളാണ്. നിയമബിരുദധാരിയായ അവര്‍, നിയമരംഗത്തെ പരിഷ്‌കരണത്തിനായുള്ള പ്രവര്‍ത്തനങ്ങളുടെ പേരിലാണ് ശ്രദ്ധനേടിയത്. കരസേനയുടെ പ്രദര്‍ശനത്തിനുവേണ്ടി നായകളെ പരിശീലിപ്പിക്കവേ 2022 ഡിസംബറിലാണ് ബജ്രകിടിയഭ ബോധരഹിതയായത്. ന്യുമോണിയയുമായി ബന്ധപ്പെട്ട മൈക്കോപ്ലാസ്മ അണുബാധയാണ് അവര്‍ക്കെന്നാണ് അന്ന് കൊട്ടാരം അറിയിച്ചത്. പിന്നീട് ആരോഗ്യസ്ഥിതിയെക്കുറിച്ച് അധികം വിവരങ്ങള്‍ പുറത്തുവിട്ടില്ല. ബാങ്കോക്കിലെ തമ്മസാത് സര്‍വകലാശാലയിലും ന്യൂയോര്‍ക്കിലെ കോര്‍ണല്‍ സര്‍വകലാശാലയിലുമാണ് മഹിദോള്‍ നിയമംപഠിച്ചത്. 2005-ല്‍ കോര്‍ണലില്‍നിന്ന് ഡോക്ടറേറ്റും നേടി….

Read More

പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറയുന്നു; അണ്‍ എയ്ഡഡില്‍ വര്‍ധന

പൊതുവിദ്യാലയങ്ങളില്‍ 1,31,368 വിദ്യാര്‍ഥികളുടെ കുറവ്. സ്‌കൂള്‍ തുറന്ന്, സര്‍ക്കാര്‍ ആറാം പ്രവൃത്തിദിനത്തിലെ കണക്കെടുത്തപ്പോഴാണ് ഈ കണ്ടെത്തല്‍. 2025-26 അധ്യയനവര്‍ഷം പൊതുവിദ്യാലയങ്ങളില്‍ 31,61,989 കുട്ടികളുണ്ടായിരുന്നു. ഈ വര്‍ഷം 30,30,621 ആയി.അതേസമയം, അണ്‍ എയ്ഡഡ് സ്‌കൂളില്‍ 7860 വിദ്യാര്‍ഥികള്‍ കൂടി. എന്നാല്‍, അണ്‍ എയ്ഡഡ് ഉള്‍പ്പെടെയുള്ള വിദ്യാലയങ്ങളില്‍ ഇത്തവണ ഒന്നാം ക്ലാസില്‍ ചേര്‍ന്നവരുടെ എണ്ണം കുറഞ്ഞെന്നാണ് കണക്കുകള്‍. 2025-26 അധ്യയനവര്‍ഷം ഒന്നാംക്ലാസില്‍ 2,82,339 കുട്ടികള്‍ ചേര്‍ന്നിരുന്നു. ഈ അധ്യയനവര്‍ഷം 2,50,858. ആകെ 31,481 കുട്ടികളുടെ കുറവ്. മറ്റുക്ലാസുകളെടുത്താല്‍ എയ്ഡഡ് സ്‌കൂളില്‍…

Read More