നീറ്റ് പുനപരീക്ഷ: ടെലഗ്രാം ചാനലുകള്‍ക്ക് എതിരെ നടപടി, 50ലേറെ ടെലിഗ്രാം ചാനലുകള്‍ ബ്ലോക്ക് ചെയ്തു

നീറ്റ് പുനപരീക്ഷ, ടെലഗ്രാം ചാനലുകള്‍ക്ക് എതിരെ നടപടി. 50ലേറെ ടെലിഗ്രാം ചാനലുകള്‍ ബ്ലോക്ക് ചെയ്തു. പൊലീസിനും സൈബര്‍ ക്രൈം വിഭാഗത്തിനും പരാതി നല്‍കി. ചോര്‍ന്ന ചോദ്യപേപ്പര്‍ എന്ന പേരിലുള്ള ഉള്ളടക്കം പ്രചരിപ്പിച്ചതിനാണ് നടപടി. ചോദ്യപേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് റദ്ദാക്കിയ നീറ്റ് യു.ജി പുനഃപരീക്ഷ ജൂണ്‍ 21ന് നടക്കും. പരീക്ഷാ നടത്തിപ്പ് അട്ടിമറിക്കാനോ ക്രമക്കേടുകള്‍ നടത്താനോ ശ്രമിക്കുന്നവര്‍ക്കെതിരെ അതിശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കര്‍ശന മുന്നറിയിപ്പ് നല്‍കി.കാബിനറ്റ് സെക്രട്ടറി ടി.വി സോമനാഥന്റെ അധ്യക്ഷതയില്‍ നടന്ന അവലോകന യോഗത്തിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തിയത്. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ഡയറക്ടര്‍ ജനറല്‍ അഭിഷേക് സിങ്ങും യോഗത്തില്‍ പങ്കെടുത്തു.പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളും കൃത്യമായ ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്നും സുതാര്യവും സുരക്ഷിതവുമായ രീതിയില്‍ പരീക്ഷ പൂര്‍ത്തിയാക്കണമെന്നും ക്യാബിനറ്റ് സെക്രട്ടറി ടി.വി സോമനാഥന്‍ നിര്‍ദേശിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ജില്ലാ ഭരണകൂടങ്ങളും സംയുക്തമായാണ് പുനപരീക്ഷക്കുള്ള ഒരുക്കങ്ങള്‍ നടത്തുന്നത്. പരീക്ഷയുടെ സുതാര്യത തകര്‍ക്കാനോ തടസ്സങ്ങള്‍ സൃഷ്ടിക്കാനോ ശ്രമിക്കുന്ന ഏതൊരു വ്യക്തിക്കെതിരെയും നിയമത്തിന്റെ എല്ലാ ശക്തിയും ഉപയോഗിച്ച് കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *