എം.എൻ കാരശ്ശേരിയുടെ വീട്ടിൽ മന്ത്രിയുടെ സൗഹൃദസന്ദർശനം

മുക്കം: വിദ്യാർത്ഥികൾക്ക് കൃഷിപാഠം പകർന്നു നൽകാനും കാർഷികരംഗത്തുള്ളവരെ സഹായിക്കുന്നതിനും പാഠ്യ പദ്ധതിയിൽ അവസരമൊരുക്കുമെന്ന് കൃഷിമന്ത്രി ടി സിദ്ദീഖ്. ഇതുവഴി പുതിയ ഒരു കാർഷിക സംസ്കാരം രൂപപ്പെടുത്താനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എഴുത്തുകാരനും ഭാഷാ പണ്ഡിതനും സാംസ്കാരിക പ്രവർത്തകനുമായ എം.എൻ കാരശ്ശേരിയുടെ വീട്ടിൽ സ്വകാര്യസന്ദർശനം നടത്തവേ നടന്ന സൗഹൃദ ചർച്ചയിലാണ് ഇക്കാര്യങ്ങൾ അദ്ദേഹം വ്യക്തമാക്കിയത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് കൃഷിമന്ത്രി കാരശ്ശേരിയുടെ വീട്ടിൽ സന്ദർശനം നടത്തിയത്. ഏകദേശം ഒരു മണിക്കൂറോളം കുടുംബാംഗങ്ങളോടൊപ്പം ചെലവഴിച്ച മന്ത്രി കാർഷിക…

Read More

കാട്മൂടിയ താലൂക്ക് ആശ്വാസ കേന്ദ്രം പാമ്പുകലുടെ താവളമാകുന്നു

കൊയിലാണ്ടി: കാട്മൂടിയ താലൂക്ക് ആശ്വാസ കേന്ദ്രം ഇഴ‌ന്തുക്കളുടെ താവളമാകുന്നു. കൃത്യമായ പരിപാലനം നടക്കാത്തതിനാൽ കേന്ദ്രത്തിന്റെ ചുറ്റുപാടിലും മതിലിലുമായി കാട് മൂടിയിരിക്കുകയാണ്. ഇഴജന്തുക്കളെ സ്ഥിരമായി കാണാറുണ്ടെന്ന് സമീപത്തെ കച്ചവടക്കാർ പറഞ്ഞു. ദുരന്തങ്ങളും പ്രകൃതിക്ഷോഭങ്ങളും സംഭവിക്കുമ്പോൾ കുടുംബങ്ങളെ താല്ക്കാലികമായി മാറ്റി പാർപ്പിക്കാൻവേണ്ടിയാണ് എല്ലാ താലൂക്കുകളിലും ആശ്വാസ കേന്ദ്രങ്ങൾ നിർമ്മിച്ചത്. എന്നാൽ വർഷങ്ങളായി കെട്ടിടം ആരും ഉപയോഗിക്കാറില്ല. കോടതി, ട്രഷറി , ടാഫിക് പൊലീസ്‌ സ്റ്റേഷൻ എന്നിവയുള്ള വിശാലമായ കോമ്പൗണ്ടിലാണ് ആശ്വാസകേന്ദ്രമുള്ളത്. നിലവിൽ കെട്ടിടത്തിനുള്ളിൽ റവന്യു വകുപ്പിന്റെ ഫയലുകൾ ഉണ്ടെന്നാണ് അറിയാൻ…

Read More

നിലയില്ലാക്കയത്തിൽ അവർ രക്ഷകരായി; യുവതിക്ക് പുതുജീവൻ

അമ്പലവയൽ: ആറാട്ടുപാറ ഫാന്റംറോക്കിന് സമീപം ക്വാറിക്കുളത്തിലകപ്പെട്ട യുവതിയെ ഓട്ടോറിക്ഷാ ഡ്രൈവർമാർ രക്ഷപ്പെടുത്തി. ഇന്നലെ രാവിലെയായിരുന്നു സംഭവം. ക്വാറിക്കുളത്തിൽ നിന്ന് നിലവിളി ശബ്ദംകേട്ടതിനെ തുടർന്ന് സമീപത്തുണ്ടായിരുന്ന അമ്പലവയലിലെ ഓട്ടോഡ്രൈവർമാരായ ഗോപി, ബബീഷ്, ദിലീപ് എന്നിവർ ഓടിയെത്തുകയായിരുന്നു. ഈ സമയം യുവതി വെള്ളത്തിൽ മുങ്ങിത്താഴുന്ന നിലയിലായിരുന്നു. ഉടൻ തന്നെ നല്ല ആഴമുള്ള കുളത്തിലേക്ക് മൂന്നുപേരും ചാടി. ഒരുവിധത്തിൽ കുളത്തിന്റെ ഒരു ഭാഗത്തേക്ക് യുവതിയെ എത്തിച്ചു. അപ്പോഴേക്കും ഓടിക്കൂടിയ നാട്ടുകാർ ഫയർഫോഴ്സിനെ വിവരം അറിയിച്ചിരുന്നു. സുൽത്താൻ ബത്തേരിയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ്…

Read More

പയ്യോളിയില്‍ മൂന്ന് വയസ്സുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു

കോഴിക്കോട് പയ്യോളിയില്‍ മൂന്ന് വയസ്സുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു. പയ്യോളി മുനിസിപ്പാലിറ്റിയിലെ തച്ചന്‍കുന്നിലാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. പനിയും മറ്റ് ലക്ഷണങ്ങളും ഉണ്ടായതിനെ തുടര്‍ന്ന് കുട്ടി വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പരിശോധനാ ഫലം ഇന്നലെ പുറത്തുവന്നപ്പോഴാണ് ഷിഗെല്ല പോസിറ്റീവാണെന്ന് വ്യക്തമായത്. നിലവില്‍ മൂന്ന് വയസ്സുകാരന്റെ ആരോഗ്യനില തൃപ്തികരമാണ്. വീട്ടിലെ മറ്റ് അംഗങ്ങള്‍ക്ക് രോഗബാധയില്ല. പ്രദേശത്ത് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി.കോഴിക്കോട് ജില്ലയില്‍ ഇതുവരെ 12 പേര്‍ക്കാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം, കോഴിക്കോട് നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പ്രതിരോധ…

Read More

നിപ: 43കാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു, കണ്‍ട്രോള്‍ റൂം തുറന്നു

കോഴിക്കോട് നിപ സ്ഥിരീകരിച്ച 43കാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഐസൊലേഷന്‍ വാര്‍ഡില്‍ വെന്റിലേറ്ററിലാണ് രോഗി ചികിത്സയിലുള്ളത്. രോഗിയുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് ഇന്നലെ പുറത്തുവിട്ടിരുന്നു. മെയ് 30 മുതല്‍ ജൂണ്‍ 10 വരെയുള്ള രോഗിയുടെ സഞ്ചാരപാതയാണ് പുറത്തുവിട്ടത്. രോഗിയുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയ ഹൈയസ്റ്റ് റിസ്‌ക്, ഹൈറിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെട്ട 15 പേരെ ഹോം ക്വാറന്റൈനിലാക്കി. ക്ലസ്റ്ററുകള്‍ തിരിച്ചുള്ള നിരീക്ഷണവും ആരോഗ്യവകുപ്പ് ശക്തമാക്കിയിട്ടുണ്ട്.ജില്ലയില്‍ നിപ രോഗബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ജില്ലാ…

Read More

കോഴിക്കോട് ചികിത്സയിലുള്ള നിപ രോഗിയുടെ റൂട്ട്മാപ്പ് പുറത്തുവിട്ട് ആരോഗ്യവകുപ്പ്

കോഴിക്കോട് ചികിത്സയിലുള്ള നിപ ബാധിതന്റെ റൂട്ട് മാപ്പ് പുറത്തുവിട്ട് ആരോഗ്യവകുപ്പ്. മെയ് 30 മുതല്‍ ജൂണ്‍ 10 വരെയുള്ള റൂട്ട് മാപ്പാണ് പുറത്തുവിട്ടത്. രോഗി ജൂണ്‍ രണ്ടിന് കോഴിക്കോട് ഒരു സ്വകാര്യ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി. ജൂണ്‍ 3, 4, 5, 6 തീയതികളില്‍ ഫറോക്ക് കോളജ് പോസ്റ്റ് ഓഫീസ്, ജൂണ്‍ 7, 8, 9 തീയതികളില്‍ രണ്ട് സ്വകാര്യ ആശുപത്രികളില്‍ സന്ദര്‍ശനം നടത്തി. ജൂണ്‍ 10ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തി ചികിത്സതേടുകയായിരുന്നു.നിപ ബാധിതന്റെ…

Read More

കണ്ണൂരില്‍ വീണാ ജോര്‍ജിനെതിരായ കരിങ്കൊടി പ്രതിഷേധം; ഗുരുതര വകുപ്പുകള്‍ ഒഴിവാക്കി പൊലീസ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു

മുന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ കരിങ്കൊടി കേസില്‍ മലക്കംമറിഞ്ഞ് പൊലീസ്. വധശ്രമം ഉള്‍പ്പെടെയുള്ള ഗുരുതര വകുപ്പുകള്‍ ഒഴിവാക്കി പൊലീസ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. കേസ് രാഷ്ട്രീയപ്രേരിതമെന്ന് തെളിഞ്ഞെന്നായിരുന്നു കെഎസ്യുവിന്റെ പ്രതികരണം.ഫെബ്രുവരി 25 നായിരുന്നു വീണാ ജോര്‍ജ്ജിനെതിരെ കെഎസ്യു പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം നടത്തിയത്. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വെച്ചായിരുന്നു സംഭവം. മന്ത്രിയായിരുന്ന വീണാ ജോര്‍ജിനെ അപായപ്പെടുത്താനുള്ള കരുതിക്കൂട്ടിയുള്ള നീക്കമെന്നാണ് സിപിഐഎം നേതാക്കള്‍ ഇതില്‍ പ്രതികരിച്ചത്. വീണാ ജോര്‍ജിനെ മാരക ആയുധവുമായി ആക്രമിച്ചെന്നായിരുന്നു എഫ്‌ഐആര്‍. കേസില്‍ കെ എസ്…

Read More

നിപ സമ്പര്‍ക്ക പട്ടികയില്‍ 77 പേര്‍;കോഴിക്കോട് കണ്‍ട്രോള്‍ റൂം തുറന്നു; ആരോഗ്യ മന്ത്രി കെ മുരളീധരന്‍

കോഴിക്കോട് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചത്തോടെ അതീവ ജാഗ്രത നിര്‍ദേശവുമായി ആരോഗ്യവകുപ്പ്. സമ്പര്‍ക്ക പട്ടികയില്‍ മൊത്തം 77 പേരുണ്ടെന്നും ഇതില്‍ 58 പേര്‍ ആരോഗ്യ പ്രവര്‍ത്തകരെന്നും ആരോഗ്യമന്ത്രി കെ മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 14 പേര്‍ ബന്ധുക്കള്‍ രോഗിയുടെ ബന്ധുക്കളാണ്. സമ്പര്‍ക്ക പട്ടികയില്‍ പെട്ട രണ്ട് പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിപ്പെട്ടവരെന്നും കോഴിക്കോട് ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.രോഗം പകര്‍ന്നത് വവ്വാലില്‍ നിന്നെന്ന് സംശയിക്കുന്നതായും…

Read More

നിപ ബാധ: കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രത; മെഡിക്കല്‍ കോളജില്‍ കടുത്ത നിയന്ത്രണം

നിപ സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രത. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തും ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ കോഴിക്കോടും ഇന്ന് ഉന്നതതലയോഗം. രോഗ ബാധിതന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വെന്റിലേറ്ററില്‍. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവര്‍ക്ക് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശം നല്‍കി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി.ആരോഗ്യമന്ത്രി കെ മുരളീധരന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. മെഡിക്കല്‍ പ്രോട്ടോകോള്‍ നിശ്ചയിച്ച് നിപ ബാധിതന് ആവശ്യമായ ചികിത്സ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നല്‍കും. മെഡിക്കല്‍…

Read More

കോഴിക്കോട് നിപ സംശയം; സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ടെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട് നിപ ലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍. സ്രവം പിസിആര്‍ പരിശോധനയ്ക്കായി അയച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍ അറിയിച്ചു.കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം ഇദ്ദേഹത്തെ ഐസലേഷനിലാക്കി. ഇദ്ദേഹത്തിന് വിദഗ്ധ ചികിത്സ നല്‍കി വരികയാണ്. നാളെ വൈകീട്ടോടെയാകും ഇദ്ദേഹത്തിന്റെ സ്രവ സാമ്പിളിന്റെ പരിശോധന ഫലം വരിക.പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്ന് അആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്‍ അറിയിച്ചു. ആരോഗ്യ വകുപ്പ് എല്ലാ വിധ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും പ്രതിരോധ…

Read More