ജനനായകന്’ വേണ്ടി മകൻ വഴിമാറും; ജേസൺ സഞ്ജയ്‌യുടെ ചിത്രത്തിന്റെ റിലീസ് നീട്ടിവെച്ചേക്കും
തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ്‌യുടെ സംവിധാന അരങ്ങേറ്റ ചിത്രമായ ‘സിഗ്മ’യുടെ റിലീസ് മാറ്റിയേക്കും. ജുലൈ 31-നായിരുന്നു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, സെൻസർ ബോർഡിന്റെ തടസ്സങ്ങൾ നീങ്ങി വിജയ് ചിത്രം ‘ജനനായകൻ’ റിലീസിനൊരുങ്ങവെയാണ് ‘സിഗ്മ’ റിലീസ് മാറ്റിയേക്കുമെന്ന റിപ്പോർട്ടുകൾ വരുന്നത്. ജൂലൈ 24-നാണ് ‘ജനനായകൻ’ റിലീസ്. വിജയ് ചിത്രവുമായുള്ള ക്ലാഷ് ഒഴിവാക്കാനാണ് ‘സിഗ്മ’യുടെ റിലീസ് മാറ്റാനുള്ള നീക്കം എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഓഗസ്റ്റിൽ ‘സിഗ്മ’ തിയേറ്ററിൽ എത്തിക്കാനാണ് നീക്കം. അതിനിടെ, ജേസൺ…