‘എൻ്റെ ഏറ്റവും മോശം ഘട്ടത്തില്‍ താങ്ങായി, എനിക്കറിയാത്ത എന്നെ പരിചയപ്പെടുത്തി’; സായിയെക്കുറിച്ച് അനുപമ
പ്രേമം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ച നായികമാരാണ് അനുപമ പരമേശ്വരനും സായി പല്ലവിയും. ഇരുവരും ഇപ്പോള്‍ മലയാളത്തിനുപുറമേ മറ്റുഭാഷാ ചിത്രങ്ങളിലും സജീവമാണ്. ഇപ്പോഴിതാ ഒരു പ്രതിസന്ധിഘട്ടത്തില്‍ സായി പല്ലവി എങ്ങനെ തന്നെ സഹായിച്ചുവെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് അനുപമ പരമേശ്വരന്‍. സായി പല്ലവിയാണ് തന്നെ ചിത്രരചനയിലേക്ക് നയിച്ചതെന്ന് അനുപമ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ പറഞ്ഞു. താന്‍ വരച്ച പെയിന്റിങുകള്‍ നിറഞ്ഞ ചുവരുകളുടെ ചിത്രത്തിനൊപ്പം പങ്കുവെച്ച വൈകാരികമായ കുറിപ്പിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. വേദന നിറഞ്ഞൊരു കാലത്തെ ചിത്രരചനയിലൂടെയാണ് താന്‍…