4 ലക്ഷം രൂപയുടെ ലക്ഷ്വറി കേക്കിന്റെ രഹസ്യം

മധുരം അധികം ഇഷ്ടമില്ലാത്തവർക്കും ധൈര്യമായി കഴിക്കാൻ പറ്റിയ ഒരു കിടിലൻ ഡെസേർട്ടാണ് ചീസ് കേക്കുകൾ. നാവിൽ വച്ചാൽ അലിഞ്ഞുപോകുന്ന ക്രീമി രൂപവും അതിമനോഹരമായ രുചിയുമാണ് ചീസ് കേക്കുകളെ ലോകമെമ്പാടുമുള്ള ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ടതാക്കുന്നത്. എന്നാൽ ഈ രുചിക്കപ്പുറം ലോകത്തെ അമ്പരപ്പിച്ച ചില ചീസ് കേക്ക് റെക്കോർഡുകൾ കൂടിയുണ്ട്. കേട്ടാൽ വിശ്വസിക്കാൻ പ്രയാസമുള്ള അത്തരം ചില കൗതുകകരമായ ലോക റെക്കോർഡുകളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ലക്ഷങ്ങൾ വിലമതിക്കുന്ന കേക്ക് മുതൽ ആയിരക്കണക്കിന് കിലോ ഭാരമുള്ള ഭീമൻ കേക്ക് വരെ ഈ കൂട്ടത്തിലുണ്ട്….

Read More

ലോങ്ങൻ പഴം; കേരളത്തിൽ നട്ടാൽ നന്നായി വിളയും

അടുത്തിടെ പഴവിപണികളിൽ ഇടംപിടിച്ച പഴവർഗമാണ് ലോങ്ങൻ. കണ്ടാൽ ചെറിയ ചിക്കുവിനെപ്പോലെയും ഉൾഭാഗം നമ്മുടെ സ്വന്തം റമ്പൂട്ടാനെപ്പോലെയും തോന്നിക്കും. അസാധ്യമായ രുചി കാരണം ഇഷ്ടക്കാർ ചോദിച്ചുവാങ്ങുന്നതിനാൽ കേരളത്തിന്റെ വിപണികളിലും ഈ പഴം നിലവിൽ സജീവമാണ്. ലോങ്ങൻ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നതും കയറ്റുമതി ചെയ്യുന്നതും തായ്‌ലൻഡിലാണെങ്കിലും ഇന്ത്യയിൽ വടക്കൻ ബീഹാറിലെയും പശ്ചിമ ബംഗാളിലെയും എക്കൽ മണ്ണിൽ ലോങ്ങൻ നന്നായി കൃഷി ചെയ്യുന്നുണ്ട്. കേരളത്തിലും ഇതിന്റെ കൃഷി സാധ്യത അറിയുകയും വിദഗ്ധരായ കർഷകർ നട്ടുപിടിപ്പിച്ച് പരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്. അത്തരത്തിൽ വിളയിപ്പിച്ചെടുത്ത…

Read More

മത്സ്യലഭ്യത കുത്തനെ കുറഞ്ഞു: മഴക്കുറവും ചൂടും … തീരം വറുതിയിൽ

ആലപ്പുഴ: മഴ കുറഞ്ഞതും പകൽച്ചൂട് കഠിനമായതും കാരണം ആലപ്പുഴ മത്സ്യലഭ്യത ഗണ്യമായി കുറഞ്ഞതായി മത്സ്യതൊഴിലാളികൾ പറയുന്നു. കഴിഞ്ഞ ഒരാഴ്ചയായി തോട്ടപ്പള്ളി, അഴീക്കൽ ഹാർബറുകളിൽ നിന്ന് കടലിൽ പോകുന്ന പല വള്ളങ്ങൾക്കും ഇന്ധനച്ചെലവ് പോലും ലഭിക്കാത്ത അവസ്ഥയാണ്. കൂടാതെ, മുൻ വർഷങ്ങളെ അപേക്ഷിച്ച് കാലവർഷം ശക്തമാകാതിരുന്നതും മത്സ്യലഭ്യതയെ പ്രതികൂലമായി ബാധിച്ചുവെന്നാണ് വിലയിരുത്തൽ. ട്രോളിംഗ് നിരോധന കാലത്ത് ചെമ്മീൻ, നാരൻ, ആവോലി, താട, പരവ, മത്തി, അയല തുടങ്ങിയ മത്സ്യങ്ങൾ സാധാരണയായി ലഭിക്കാറുണ്ടായിരുന്നു. എന്നാൽ, എൽനിനോ പ്രതിഭാസത്തെ തുടർന്നുള്ള മഴക്കുറവും ഉയർന്ന ചൂടും…

Read More

കർക്കടക മാസത്തിൽ പലതരം കഞ്ഞികൾ

കേരളീയർക്ക് ഏറ്റവും പ്രിയമുള്ള ആഹാരമാണു കഞ്ഞി. അരി വെള്ളത്തിൽ വേവിച്ചെടുക്കുന്ന കഞ്ഞി ശരീരക്ഷീണത്തെ അകറ്റുവാനും ദഹനശക്തി വർധിപ്പിക്കുവാനും ശരീരത്തിലെ ജലാംശം നിലനിർത്തുവാനും സഹായിക്കുന്നു. പനി, വയറിളക്കം മുതലായ രോഗങ്ങളില്ലാതാക്കുവാനും സഹായിക്കും.അരിയും വെള്ളവുമാണു കഞ്ഞിയുടെ മുഖ്യ ഘടകങ്ങൾ. ഇവയുടെ അളവിലെ വ്യത്യാസം, ഒപ്പം ചേർക്കുന്ന മറ്റു പദാർഥങ്ങൾ ഇവയനുസരിച്ചു കഞ്ഞിയുടെ ഗുണത്തിൽ വ്യത്യാസം വരും. കഞ്ഞി പലതരം മണ്ഡം: അരിയുടെ 14 ഇരട്ടി വെള്ളം ചേർത്തു വേവിച്ചു ചോറില്ലാതെ കഞ്ഞിവെള്ളം മാത്രമെടുത്തുപയോഗിക്കുന്നതിനെ മണ്ഡമെന്നു പറയുന്നു. ഇതിൽ ചുക്കും ഇന്തുപ്പും കൂടി…

Read More

കുഴിമന്തി, അൽഫാം പ്രേമികൾക്ക് തിരിച്ചടി; ഇനി പഴയപോലെ ഇവ കിട്ടില്ല

കൊച്ചി: വിറകുകരിക്ഷാമവും വിലക്കയറ്റവും കുഴിമന്തി, അൽഫാം, തന്തൂരി പ്രേമികൾക്ക് നെഞ്ചിടിപ്പാകും. വിറകുകരി ലഭിക്കുന്നത് കുറഞ്ഞതോടെ പ്രിയവിഭവങ്ങളുടെ അളവ് കുറയ്‌ക്കുകയാണ് ഹോട്ടലുകൾ. പാചകവാതകത്തിന് വില വർദ്ധിച്ചതോടെ വിറകിനും കരിക്കും ആവശ്യം വർദ്ധിച്ചതാണ് കരിലഭ്യത കുറയാൻ കാരണം. തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് വിറകുകരി എത്തുന്നത്. കരി നിർമ്മിക്കാൻ വിറകിന്റെ ലഭ്യത കുറഞ്ഞതും പ്രതിസന്ധിക്ക് കാരണമായി. ഉത്പാദനം കുറഞ്ഞതോടെ കരിയുടെ വില വർദ്ധിക്കുകയും ഗുണനിലവാരം കുറയുകയും ചെയ്തു. കുഴിമന്തി, അൽഫാം, തന്തൂരി, കബാബ്, ബാർബിക്ക്യൂ ചിക്കൻ, ഗ്രിൽഡ്…

Read More

അസിഡിറ്റി ഒഴിവാക്കൂ..സുഖമായി ജീവിക്കു

അസിഡിറ്റി ഏറ്റവും അസൗകര്യകരമായ സമയങ്ങളിൽ പോലും ബാധിക്കാം, ഇത് നിങ്ങളുടെ നെഞ്ചിൽ കത്തുന്ന സംവേദനവും അസ്വസ്ഥതയും ഉണ്ടാക്കും. ഇടയ്ക്കിടെയുള്ള അസിഡിറ്റി സാധാരണമാണെങ്കിലും, ഇടയ്ക്കിടെയുള്ള എപ്പിസോഡുകൾ നിങ്ങളുടെ ദൈനംദിന ജീവിതത്തെ അസ്വസ്ഥമാക്കും.  എപ്പോഴും ഓവർ-ദി-കൌണ്ടർ ആന്റാസിഡുകൾ വാങ്ങേണ്ടതില്ല.  അസിഡിറ്റിയുടെ ലക്ഷണങ്ങൾ നെഞ്ചിലോ, വയറിലോ, തൊണ്ടയിലോ വേദനയും കത്തുന്ന സംവേദനവും വായുവിൻറെ വീക്കം അല്ലെങ്കിൽ ഗ്യാസ് ദഹനക്കേട് വായ്‌നാറ്റം മലബന്ധം ഓക്കാനം അല്ലെങ്കിൽ ഛർദ്ദി തോന്നൽ കഴിച്ചതിനുശേഷം വയറ്റിൽ ഭാരം അനുഭവപ്പെടുന്നു ഇടയ്ക്കിടെയുള്ള പൊട്ടൽ ദഹിക്കാത്ത ഭക്ഷണം നമ്മുടെ വായിലേക്ക്…

Read More

കടല കഴിക്കാം, കൊളസ്ട്രോളൊന്നും വരില്ലെന്നേ….

നമ്മുടെ അടുക്കളയിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമാണ് കടല. ‘സൂപ്പർഫൂഡ്’ എന്ന വാക്ക് ഒരു ട്രെൻഡ് ആകുന്നതിനും എത്രയോ മുൻപ് തന്നെ നമ്മുടെ മുത്തശ്ശിമാർ ഇതിന്റെ ഗുണങ്ങൾ തിരിച്ചറിഞ്ഞിരുന്നു. രാത്രി മുഴുവൻ കുതിർത്തുവച്ച കറുത്ത കടലയും, കറികളിൽ രുചി പകരുന്ന കടലയും, വൈകുന്നേരങ്ങളിൽ കൊറിക്കാൻ പാകത്തിൽ വറുത്തെടുത്ത കടലയുമൊക്കെ നമ്മുടെ ഭക്ഷണസംസ്കാരത്തിന്റെ ഭാഗമാണ്. വിലക്കുറവും അവിശ്വസനീയമായ പോഷകസമൃദ്ധിയും ഒത്തുചേരുന്ന കടല, യഥാർഥത്തിൽ നമുക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച പോഷകാഹാരങ്ങളിൽ ഒന്നാണ്. എന്നാൽ, ഈ കടല ആഴ്ചയിൽ ഒന്നോ രണ്ടോ തവണ…

Read More

കാപ്പി കുടിക്കുന്നത് ഹൃദയത്തിന് ഗുണകരമെന്ന്

വാഷിംഗ്ടൺ: ദിവസം മൂന്ന് മുതൽ അഞ്ച് കപ്പ് വരെ (ഏകദേശം 400 മില്ലിഗ്രാം കഫീൻ) കാപ്പി കുടിക്കുന്നത് മിക്ക ആരോഗ്യവാന്മാരായ മുതിർന്നവർക്കും സുരക്ഷിതമാണെന്നും, പതിവായി മിതമായ അളവിൽ കാപ്പി കുടിക്കുന്നത് ഹൃദയാരോഗ്യത്തിന് ഗുണകരമാകാമെന്നും അമേരിക്കൻ ഹാർട്ട് അസോസിയേഷൻ (American Heart Association – AHA) പുറത്തിറക്കിയ പുതിയ ശാസ്ത്രീയ പ്രസ്താവനയിൽ വ്യക്തമാക്കി. Circulation ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ, മിതമായ അളവിൽ കാപ്പി കുടിക്കുന്നവരിൽ സ്ട്രോക്ക്, ടൈപ്പ്-2 പ്രമേഹം, ഹൃദയസ്തംഭനം (Heart Failure), കൊറോണറി ഹൃദ്രോഗം എന്നിവയുടെ സാധ്യത കുറയുന്നതായി പഠനങ്ങൾ…

Read More

ഒരു അവക്കാഡോയുടെ ശക്തി: ഹൃദ്രോഗസാധ്യത കുറയ്ക്കാൻ സഹായിക്കും

പെൻസിൽവാനിയ: അമിതവണ്ണമുള്ള മുതിർന്നവരിൽ ദിവസവും ഒരു അവക്കാഡോ കഴിക്കുന്നത് ഹൃദ്രോഗത്തിനുള്ള ഒരു പ്രധാന അപകടസാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് പെൻ സ്റ്റേറ്റ് സർവകലാശാലയുടെ പുതിയ പഠനം വ്യക്തമാക്കുന്നു. പഠനഫലങ്ങൾ Journal of Clinical Lipidology യിൽ പ്രസിദ്ധീകരിച്ചു. ആറ് മാസം നീണ്ട പഠനത്തിൽ, ദിവസവും ഒരു അവക്കാഡോ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയവരിൽ രക്തത്തിലെ LDL (Low-Density Lipoprotein) കണങ്ങളുടെ അളവ് ഗണ്യമായി കുറഞ്ഞതായി ഗവേഷകർ കണ്ടെത്തി. ഈ കുറവ് ഹൃദ്രോഗസാധ്യത ഏകദേശം 4 ശതമാനം വരെ കുറയാൻ സഹായിക്കാമെന്നാണ് പഠനത്തിന്റെ വിലയിരുത്തൽ….

Read More

പഞ്ചസാരയും പുളിയും പ്ലാസ്റ്റിക് പാത്രത്തിലാണോ സൂക്ഷിക്കുന്നത്

അടുക്കളയിൽ പഞ്ചസാര, ഉപ്പ്, മുളകുപൊടി, പുളി തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ പ്ലാസ്റ്റിക് പാത്രങ്ങളിലാണ് പലരും സൂക്ഷിക്കുന്നത്. സൗകര്യപ്രദവും ഭാരം കുറഞ്ഞതുമായതിനാൽ പ്ലാസ്റ്റിക് കണ്ടെയ്‌നറുകൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. എന്നാൽ എല്ലാ പ്ലാസ്റ്റിക് പാത്രങ്ങളും എല്ലാ ഭക്ഷണങ്ങൾക്കും ഒരുപോലെ സുരക്ഷിതമല്ലെന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. പഞ്ചസാര വരണ്ട ഭക്ഷ്യവസ്തുവായതിനാൽ നല്ല നിലവാരമുള്ള ഫുഡ്-ഗ്രേഡ് പ്ലാസ്റ്റിക് പാത്രങ്ങളിൽ സൂക്ഷിക്കുന്നത് പൊതുവെ സുരക്ഷിതമാണ്. എന്നാൽ പഴകിയതോ പൊട്ടലുകളുള്ളതോ ചൂട് ഏറ്റ് നിറംമാറിയതോ ആയ പ്ലാസ്റ്റിക് പാത്രങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. ഇത്തരം പാത്രങ്ങളിൽ കാലക്രമേണ ചെറിയ അളവിൽ…

Read More