മകന് നൽകിയ ആ ‘ക്രിസ്മസ് സമ്മാനം’ എടുത്തത് 4 ജീവനുകൾ; പിതാവിന് 15 വർഷത്തെ തടവ്

ജോർജിയ∙ അമേരിക്കയിലെ ജോർജിയയിലുള്ള അപലാച്ചി ഹൈസ്കൂളിൽ നടന്ന കൂട്ടവെടിവെപ്പ് കേസിൽ വൻ ചർച്ചയായി മാറിയ നിർണായക വിധിയാണ് വ്യാഴാഴ്ച പുറത്തുവന്നത്. 14 വയസ്സുകാരനായ മകന് മാരകശേഷിയുള്ള സെമി-ഓട്ടോമാറ്റിക് തോക്ക് വാങ്ങി നൽകിയതിനും അവൻ വരുത്തിവെച്ച വിനാശകരമായ ദുരന്തത്തിന് വഴിയൊ

ബാരോ കൗണ്ടി സൂപ്പീരിയർ കോടതി ജഡ്ജ നിക്കോളാസ് പ്രിം ആണ് ചരിത്രപ്രധാനമായ ഈ ശിക്ഷാവിധി പ്രഖ്യാപിച്ചത്. തന്റെ മകൻ കോൾട്ട് ഗ്രേയ്ക്ക് കഴിഞ്ഞ വർഷം ക്രിസ്മസ് സമ്മാനമായി AR-15 മോഡൽ റൈഫിളും വെടിയുണ്ടകളും വാങ്ങി നൽകിയതിനാണ് കോളൻ ഗ്രേയ്ക്കെതിരെ രണ്ടാം ഡിഗ്രി കൊലപാതകവും മനഃപൂർവ്വമല്ലാത്ത നരഹത്യയും ഉൾപ്പെടെയുള്ള ഗുരുതര കുറ്റങ്ങൾ ചുമത്തിയത്.

വൻ തോതിൽ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകൾ പൊലീസിൽ നിന്നും വീട്ടിൽ നിന്നും ലഭിച്ചിട്ടും, കൗമാരക്കാരനായ മകന്റെ മാനസികനില തകരാറിലാണെന്നറി ഞ്ഞിട്ടും പിതാവ് തോക്ക് നൽകിയത് ക്രിമിനൽ അനാസ്ഥയാണെന്ന് പ്രോസിക്യൂഷൻ തെളിയിച്ചു.

ഈ ആഴ്ച ആദ്യം, വെടിവെപ്പ് നടത്തിയ മകൻ കോൾട്ട് ഗ്രേയ്ക്ക് (ഇപ്പോൾ 16 വയസ്സ്) പരോളില്ലാത്ത ജീവപര്യന്തം തടവുശിക്ഷ വിധിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് പിതാവിന്റെ ശിക്ഷാവിധിയും വന്നത്. 2024 സെപ്റ്റംബർ 4ന് നടന്ന ദാരുണമായ വെടിവെപ്പിൽ 14 വയസ്സുള്ള രണ്ട് വിദ്യാർഥികളും രണ്ട് അധ്യാപകരും കൊല്ലപ്പെടുകയും ഒമ്പത് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ദുരന്തത്തിന് ഇരയായ കുടുംബങ്ങളുടെ വൈകാരികമായ മൊഴികൾ കേട്ട ശേഷമാണ് കോടതി പിതാവിന് തടവുശിക്ഷ ഉറപ്പാക്കിയത്.

‘ഒരു രക്ഷിതാവ് എന്ന നിലയിൽ നിങ്ങൾ പൂർണമായും പരാജയപ്പെട്ടു’ എന്ന് ശിക്ഷാവിധി പ്രസ്താവിക്കവെ ജഡ്ജ് നിക്കോളാസ് പ്രിം തുറന്നടിച്ചു. വരുംദിവസങ്ങളിൽ കുട്ടികളുടെ കൈകളിൽ ആയുധങ്ങൾ എത്താതിരിക്കാൻ രക്ഷിതാക്കൾക്ക് കടുത്ത മുന്നറിയിപ്പ് നൽകുന്ന നിർണായകമായ ഒരു നിയമ നാഴികക്കല്ലായാണ് അമേരിക്കൻ നിയമലോകം ഈ വിധിയെ വീക്ഷിക്കുന്നത്.

രുക്കിയതിന് പിതാവ് കോളൻ ഗ്രേയ്ക്ക് (55) കോടതി 15 വർഷത്തെ തടവുശിക്ഷ വിധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *