നിതിൻ രാജിന്റെ മരണം: ഡിവൈഎസ്‌പി സർവീസിൽ തുടരുന്നത് ആഭ്യന്തര വകുപ്പിന്റെ പരാജയമെന്ന് ഹൈക്കോടതി

കൊച്ചി: ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻരാജിന്റെ മരണത്തിൽ ഡോ. റാമിന്റ അറസ്റ്റിലുണ്ടായ വീഴ്ചയിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈ.എസ്.പി സുധീർ കല്ലനെ സസ്പെൻഡ് ചെയ്യാത്തതിലാണ് ഹൈക്കോടതി രൂക്ഷ വിമർശനമുന്നയിച്ചത്. സുധീർ കൻ ഇപ്പോഴും സർവീസിൽ തുടരുന്നത് ആഭ്യന്തരവകുപ്പിന്റെ വീഴ്ചയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

സവർക്കറിനെ കുറിച്ച് ചോദ്യം തയ്യാറാക്കിയ അദ്ധ്യാപകനെ നിങ്ങൾ അപ്പോൾതന്നെ സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം കോർപ്പറേഷനിൽ കത്ത് നൽകിയ ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തു. വിജിലൻസിൽ പരാതി നിലനിൽക്കെ എ.ഡി.ജി.പിയെ ഡി.ജി.പിയാക്കി. അജിത്കുമാറിനെയും ഉടൻ സസ്പെൻഡ് ചെയ്തു. അപ്പോഴൊന്നും സർക്കാർ ചട്ടം പറഞ്ഞില്ലെന്നും ഇവിടെ വീഴ്ചയുണ്ടായിട്ടും ചട്ടംപറയുകയാണെന്നും കോടതി പറഞ്ഞു. ഇതിൽ അന്വേഷണത്തിന് ഉത്തരവിടേണ്ടി വരുമെന്നും കോടതി പറഞ്ഞു.

ഒളിവിൽ കഴിഞ്ഞിരുന്ന ഡോ.എം.കെ.റാമിനെ അറസ്റ്റ് ചെയ്തപ്പോ& നടപടിക്രമം പാലിക്കാത്തതിനെ തുടർന്ന് പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നു. ഇത് പൊലീസ് മനഃപൂർവ്വം വരുത്തിയ വീഴ്ചയാണെന്ന് കേസ് നേരത്തെ പരിഗണിച്ചപ്പോൾ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്യാൻ ഒരു കാര്.വും പൊലീസ് ചെയ്തില്ല. പ്രതിയെ രക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചത്. കേസിൽ ഉന്നത ഉദ്യോഗസ്ഥരുടെ ഗൂഢാലോചന കണ്ടെത്താൻ അന്വേഷണം നടത്തണമെന്ന് പറഞ്ഞ കോടതി,​ ഇല്ലെങ്കിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തുമെന്നും പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *