ആലപ്പുഴയിൽ വീടിനുള്ളിൽ വൃദ്ധന്റെ മൃതദേഹം; കയ്യുംകാലും കൂട്ടിക്കെട്ടി കഴുത്തിൽ കുരുക്കിട്ട നിലയിൽ

ആലപ്പുഴ: കരുവാറ്റയിൽ വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മാടപ്പുരയ്‌ക്കൽ പടീറ്റതിൽ വാടകയ്‌ക്ക് താമസിക്കുന്ന ശിവൻകുട്ടി (67) ആണ് മരിച്ചത്. കൈകാലുകൾ കൂട്ടിക്കെട്ടി കഴുത്തിൽ കയർ കുരുക്കിയ നിലയിലായിരുന്നു മൃതദേഹം.

വീട്ടിൽ ശിവൻകുട്ടി തനിച്ചായിരുന്നു. മകളുടെ പ്രസവവുമായി ബന്ധപ്പെട്ട് ഭാര്യയും മറ്റുള്ളവരും വണ്ടാനം ആശുപത്രിയിലായിരുന്നു. ഇന്ന് രാവിലെ ചെറുമകൾ വീട്ടിലെത്തി പലതവണ വിളിച്ചെങ്കിലും ശിവൻകുട്ടി വാതിൽ തുറന്നില്ല. തുടർന്ന് ചെറുമകൾ അയൽക്കാരെ വിവരമറിയിച്ചു. നാട്ടുകാർ ചേർന്ന് വാതിൽ പൊളിച്ച് നോക്കിയപ്പോഴാണ് ശിവൻകുട്ടിയെ മരിച്ച നിലയിൽ കണ്ടത്.

വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മോഷണത്തിനിടെയുള്ള കൊലപാതകമാകാം എന്നാണ് പൊലീസിന്റെ സംശയം. ശിവൻകുട്ടിയുടെ ശരീരത്തിലും വീടിനുള്ളിലുമായി ഉണ്ടായിരുന്ന ആറുപവൻ സ്വർണം നഷ്‌ടപ്പെട്ടിട്ടുണ്ട്. ഹരിപ്പാട് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. സരസ്വതിയാണ് ഭാര്യ. മക്കൾ – ശശികല, ശ്രീകല.

Leave a Reply

Your email address will not be published. Required fields are marked *