തിരുവനന്തപുരം: ചിപ്സൺ ഏവിയേഷനുമായുള്ള കരാർ കാലാവധി അവസാനിച്ചതോടെ സംസ്ഥാന സർക്കാരിന്റെ ഹെലികോപ്റ്റർ സേവനം ഇന്നുമുതൽ നിലയ്ക്കും. കരാർ പുതുക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി സർക്കാരിനോട് ശിപാർശ ചെയ്തിരുന്നെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല. പ്രതിമാസ കരാറിന് പകരം സർക്കാരിന് ആവശ്യമായ സമയത്ത് മാത്രം ഹെലികോപ്റ്റർ ഉപയോഗിക്കാമെന്നാണ് ചിപ്സൺ ഏവിയേഷന്റെ പുതിയ നിർദേശം. ഒരു മണിക്കൂർ ഉപയോഗത്തിന് നാല് ലക്ഷം രൂപയാണ് വാടക. നിലവിൽ 25 മണിക്കൂർ ഉപയോഗത്തിന് 80 ലക്ഷം രൂപയാണ് സർക്കാർ നൽകുന്നത്.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് അന്നത്തെ പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നേതൃത്വത്തിലാണ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാനുള്ള നടപടി ആരംഭിച്ചത്. ആദ്യം പവൻ ഹൻസുമായാണ് സർക്കാർ കരാറിലേർപ്പെട്ടിരുന്നത്. പിന്നീട് ചിപ്സൺ ഏവിയേഷനുമായി കരാർ ഒപ്പുവച്ചു. പുതിയ നിർദേശത്തിൽ സർക്കാർ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല.
കരാർ പുതുക്കുന്നതിൽ തീരുമാനമായില്ല: സർക്കാരിന് ഇന്നുമുതൽ ഹെലികോപ്റ്റർ സേവനം ഇല്ല