ഏത് ഡീലിനാണ് ഹെലികോപ്‌ടറിൽ പോയത്’; മുഖ്യമന്ത്രിക്കെതിരെ എം വി ഗോവിന്ദൻ
തിരുവനന്തപുരം: കാലവർഷക്കെടുതി രൂക്ഷമായിട്ടും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനോ ദുരന്തബാധിതരെ നേരിൽ കാണാനോ മുഖ്യമന്ത്രി വി ഡി സതീശൻ തയ്യാറായില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പുറത്തുപറയാൻ കഴിയാത്ത ഏത് ഡീലിന്റെ ഭാഗമായാണ് മുഖ്യമന്ത്രി ഹെലികോപ്‌ടറിൽ പോയതെന്നും ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ ചോദിച്ചു. ‘നിക്ഷേപകനെ കാണാനാണ് പോയതെന്ന് പറയുന്നത് കള്ളമാണ്. ഭാര്യാപിതാവിനെ കാണാനാണ് ഹെലികോപ്‌ടറിൽ പോയത്. ഒരു കളവെങ്കിലും പറയാതെ സമാധാനം കിട്ടാത്തയാളാണ് കേരളത്തിന്റെ മുഖ്യമന്ത്രി. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് പകരം അദ്ദേഹം വിരുന്നിലും സ്വർണക്കട ഉദ്‌ഘാടനത്തിലുമായിരുന്നു. മുൻ…