എക്സാലോജിക്-സിഎംആര്‍എല്‍ ഇടപാട്; എസ്എഫ്ഐഒ കസ്റ്റഡിയിലെടുത്ത രേഖകള്‍ ആവശ്യപ്പെട്ട് ഇ ഡി കോടതിയില്‍
സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ നിര്‍ണായക ഇടപെടലുകളുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. എസ്എഫ്ഐഒ കസ്റ്റഡിയിലെടുത്ത രേഖകള്‍ക്കായി ഇഡി കോടതിയെ സമീപിച്ചു. വീണയും സിഎംആര്‍എല്ലുമായി ഉണ്ടാക്കിയ കരാര്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടാണ് എറണാകുളം പിഎംഎല്‍എ കോടതിയെ ഇഡി സമീപിച്ചത്.134 രേഖകള്‍ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഹര്‍ജി. വീണയും സിംഎംആര്‍എല്ലുമായി ഉണ്ടാക്കിയ 2016 ലെ കരാര്‍ ഉള്‍പ്പെടെയാണ് ഇഡി തേടിയിരിക്കുന്നത്. എക്സാലോജിക്കും സിഎംആര്‍എല്ലുമായി 2017 ല്‍ ഉണ്ടാക്കിയ കരാറും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കൂടാതെ എക്്സാലോജിക് ബാങ്ക് സ്റ്റേറ്റ്മെന്റ് വിവരങ്ങള്‍, വീണയുടെ ഐടി റിട്ടേണ്‍…