തൃണമൂലിന് തിരിച്ചടി; സുകേന്ദു ശേഖര്‍ റോയ് രാജ്യസഭാംഗത്വവും പാര്‍ട്ടി പദവികളും രാജിവെച്ചു
ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ആഭ്യന്തര തര്‍ക്കങ്ങള്‍ രൂക്ഷമാകുന്നു. പാര്‍ട്ടിക്കും മമതാ ബാനര്‍ജിക്കും പാര്‍ലമെന്റില്‍ കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് മുതിര്‍ന്ന നേതാവും രാജ്യസഭാ എം.പിയുമായ സുകേന്ദു ശേഖര്‍ റോയ് പാര്‍ട്ടി അംഗത്വവും എം.പി സ്ഥാനവും രാജിവെച്ചു. പശ്ചിമ ബംഗാളില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം എം.എല്‍.എമാര്‍ ഉയര്‍ത്തിയ വിമത നീക്കത്തെത്തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ് കടുത്ത ആഭ്യന്തര പ്രതിസന്ധി നേരിടുന്നതിനിടെയാണ് സുകേന്ദുവിന്റെ അപ്രതീക്ഷിത രാജി. തുടര്‍ച്ചയായ 15 വര്‍ഷത്തെ ഭരണത്തിന് ശേഷം…