ബിനോയ് വിശ്വം ഉപജാപകവൃന്ദത്തിന്റെ പിടിയില്‍, സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് പിരിച്ചുവിടണം
കൊല്ലം: സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് പിരിച്ചുവിടണമെന്ന് സിപിഐ കൊല്ലം ജില്ലാ കൗണ്‍സിലില്‍ വിമര്‍ശനം. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ഉപജാപകവൃന്ദത്തിന്റെ പിടിയിലാണെന്നും വിമര്‍ശനം ഉയര്‍ന്നു. ബിനോയ് വിശ്വത്തിന് സ്വതന്ത്ര തീരുമാനമില്ലെന്നും ഉപജാപകസംഘങ്ങള്‍ പറയുന്നതാണ് അദ്ദേഹം കേള്‍ക്കുന്നതെന്നുമായിരുന്നു വിമര്‍ശനം. ബിനോയ് വിശ്വത്തെ വേദിയില്‍ ഇരുത്തിക്കൊണ്ടായിരുന്നു വിമര്‍ശനം. സിപിഐക്ക് സ്വാധീനമുള്ള ജില്ലയാണ് കൊല്ലം. അവിടെനിന്നാണ് നേതൃത്വത്തിന് നേര്‍ക്ക് ശക്തമായ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. കൊല്ലം ജില്ലയില്‍ നാലു സീറ്റുകളിലാണ് സിപിഐ സ്ഥാനാര്‍ഥികള്‍ മത്സരിച്ചത്. ജയിച്ചത് ഒരിടത്ത് മാത്രമാണ്. എല്ലാ…