അങ്കമാലിയിൽ വൻ സ്പിരിറ്റ് വേട്ട; പിടികൂടിയത് 1,248 ലീറ്റർ സ്പിരിറ്റ്: എത്തിച്ചത് കർണാടകയിൽ നിന്ന്

കൊച്ചി ∙ ഓണം ലക്ഷ്യമിട്ട് പ്രവർത്തിച്ചിരുന്ന വ്യാജമദ്യ നിർമാണ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ 1,248 ലീറ്റർ സ്പിരിറ്റ് പിടികൂടി എക്സൈസ്. അങ്കമാലി കോതകുളങ്ങരയിൽ ദേശീയപാതയോരത്ത് സിമന്റ് ഹോളോബ്രിക്സ് നിർമാണ കേന്ദ്രത്തിന്റെ മറവിൽ പ്രവർത്തിച്ചിരുന്ന വ്യാജമദ്യ ബോട്ട്ലിങ് യൂണിറ്റാണ് എക്സൈസ് സംഘം കണ്ടെത്തിയത്. ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്ത് വ്യാജമദ്യ വിപണനം തടയാൻ എക്സൈസ് നടത്തുന്ന ‘ഓപ്പറേഷൻ തണ്ടറിന്റെ’ ഭാഗമായി നടത്തിയ പരിശോധനയിലാണ് വൻ വ്യാജമദ്യ നിർമാണ കേന്ദ്രം കണ്ടെത്തിയത്. കർണാടകയിൽ നിന്ന് സ്പിരിറ്റ് എത്തിച്ച കൊല്ലം ചത്തന്നൂർ പി.ജെ. നിവാസിൽ…

Read More

നാളെ അവധി താലൂക്ക് അടിസ്ഥാനത്തിൽ; ഓറഞ്ച് അലർട്ട് തുടരും

തിരുവനന്തപുരം∙ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നാളെയും വിവിധ ജില്ലകളിൽ താലൂക്ക് അടിസ്ഥാനത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ഓറഞ്ച് അലർട്ട് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കോട്ടയം ജില്ലയിലെ കോട്ടയം താലൂക്ക്, ജില്ലയിലെ മറ്റു താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകൾ, പത്തനംതിട്ടയിലെ തിരുവല്ല താലൂക്ക്, ആലപ്പുഴയിലെ കുട്ടനാട്, ചെങ്ങന്നൂർ, കാർത്തികപ്പള്ളി താലൂക്കുകൾ, വയനാട്ടിലെയും കോഴിക്കോടിലെയും ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾ എന്നിവിടങ്ങളിലാണ് നാളെ (ഓഗസ്റ്റ് 6) അവധി പ്രഖ്യാപിച്ചത്. അങ്കണവാടികൾ…

Read More

ഫ്രഷ്‌കട്ട് അറവുമാലിന്യ സംസ്‌കരണ പ്ലാന്റ് അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവ്

താമരശ്ശേരി: ഗുരുതരമായ പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്നുവെന്ന കണ്ടെത്തലിന്റേയും നിരന്തര പരാതികളുടേയും അടിസ്ഥാനത്തിൽ ‘ഫ്രഷ്‌കട്ട് ഓർഗാനിക് പ്രൊഡക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന സ്വകാര്യ കോഴിയറവുമാലിന്യ സംസ്‌കരണ പ്ലാന്റ് അടച്ചുപൂട്ടാൻ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവ്. കോഴിക്കോട് ജില്ലയിലെ കോഴിയറവുമാലിന്യങ്ങൾ സംസ്‌കരിച്ചുവരുന്ന കട്ടിപ്പാറ അമ്പായത്തോട് ഈരൂട് റോഡരികിലെ ‘ഫ്രഷ്‌കട്ട്’ പ്ലാന്റ് എല്ലാ പ്രവർത്തനങ്ങളും പൂർണമായി നിർത്തിവെച്ച് അടിയന്തരമായി അടച്ചുപൂട്ടണമെന്ന് നിർദേശിച്ച് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്‌സൺ എസ്. ശ്രീകല ബുധനാഴ്ച ഉത്തരവിട്ടു. യു.ഡി.എഫ്. സർക്കാർ വാക്കുപാലിച്ചെന്ന് എം.എൽ.എ. പി.കെ. ഫിറോസ് ഉത്തരവിനോട്…

Read More

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പുയർത്താൻ അനുവദിക്കില്ല’; തമിഴ്‌നാട് സർക്കാരിനെതിരെ കേരളം

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്‌നാട് സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരെ കേരളം. വിഷയത്തിൽ പ്രതിഷേധമറിയിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് അറിയിച്ചു. ഒരു കാരണവശാലും ജലനിരപ്പുയർത്താൻ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ‘ഡാമിന്റെ സുരക്ഷ പ്രധാന വിഷയമാണ്. ജലനിരപ്പ് 142 അടി എന്ന നിലപാടിൽ മാറ്റമില്ല. തമിഴ്‌നാടിന്റെ പ്രഖ്യാപനത്തിനെതിരെ കോടതിയിൽ പോകുന്നതടക്കം പരിഗണിക്കും. തമിഴ്‌നാടിനെ ഔദ്യോഗികമായി പ്രതിഷേധമറിയിക്കും’- മന്ത്രി പറഞ്ഞു. തമിഴ്‌നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്‌യുടെ ആദ്യ ബഡ്‌ജറ്റിലായിരുന്നു മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് ഉയർത്തുമെന്ന പ്രഖ്യാപനമുണ്ടായത്. നിലവിലെ…

Read More

മലപ്പുറത്തെ നൃത്താദ്ധ്യാപികയുടെ മരണം കൊലപാതകം; പ്രതി സ്റ്റേഷനിൽ കീഴടങ്ങി

തൃശൂർ: ചെറുതുരുത്തിയിൽ സ്‌ത്രീയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. മലപ്പുറം വേങ്ങര സ്വദേശിയായ നൃത്താദ്ധ്യാപിക ധനലക്ഷ്മിയാണ് (56) കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതി മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി വിഗീഷ് തേഞ്ഞിപ്പാലം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഇന്നുച്ചയോടെയാണ് തൃശൂർ ചെറുതുരുത്തിയിലെ ‘ഹന്ന റെസിഡൻസി’ ഹോട്ടലിൽ ധനലക്ഷ്മിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പ്രതി കീഴടങ്ങിയത്. വിഗീഷും ധനലക്ഷ്മിയും തമ്മിൽ ഏറെക്കാലമായി ബന്ധമുണ്ടായിരുന്നുവെന്നും വിവാഹത്തിന് നിർബന്ധിച്ചതാണ് കൊലയ്ക്ക് കാരണമെന്നും പൊലീസ് പറയുന്നു. ധനലക്ഷ്മി വിവാഹിതയും…

Read More

ഒന്നരക്കോടിയുടെ ഫെലോഷിപ്പ് നേടി ആൻ സണ്ണി; മേ​രി ക്യൂ​റി ഫെ​ലോ​ഷി​പ്പ് നേട്ടത്തിൽ തൃ​ശ്ശൂ​ർ സ്വ​ദേ​ശി

തൃ​ശൂ​ർ: യൂ​റോ​പ്യ​ൻ യൂ​നി​യ​ന്റെ അ​ഭി​മാ​ന സ്കോ​ള​ർ​ഷി​പ്പാ​യ മേ​രി ക്യൂ​റി ഫെ​ലോ​ഷി​പ്പി​ന് തൃ​ശ്ശൂ​ർ സ്വ​ദേ​ശി ആ​ൻ സ​ണ്ണി അ​ർ​ഹ​യാ​യി. ഏ​ക​ദേ​ശം 1.5 കോ​ടി രൂ​പ​യാ​ണ് മൂ​ന്ന് വ​ർ​ഷ​ത്തെ ഗ​വേ​ഷ​ണ​ത്തി​ന് ല​ഭി​ക്കു​ക. എ​ല്ലി​നെ ബാ​ധി​ക്കു​ന്ന വാ​ത​രോ​ഗ​ത്തെ​നേ​രി​ടാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ബ​യോ​സി​റാ​മി​ക്കി​ലാ​ണ് ഗ​വേ​ഷ​ണം. യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ ‘റി​നോ​വേ​റ്റ്’ എ​ന്ന് പേ​രി​ട്ട ഈ ​പ്രോ​ജ​ക്ടി​ലെ മു​ഖ്യ ഗ​വേ​ഷ​ക​യാ​യി​ട്ടാ​കും ഈ ​കൊ​ച്ചു​മി​ടു​ക്കി ഇ​റ്റ​ലി​യി​ലേ​ക്ക് വി​മാ​നം ക​യ​റു​ന്ന​ത്. വി.​ഐ.​ടി വെ​ല്ലൂ​രി​ൽ കെ​മി​സ്ട്രി​യി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ത്തി​ന് പ​ഠി​ക്കു​മ്പോ​ൾ ചെ​യ്ത ബ​യോ സി​റാ​മി​ക് എ​ന്ന ഏ​റ്റ​വും പു​തി​യ ഗ​വേ​ഷ​ണ മേ​ഖ​ല​യു​ടെ…

Read More

25 പവനും ഹാർഡ് ഡിസ്കും കവർന്ന കണ്ണപ്പൻ രതീഷ് അറസ്റ്റിൽ

കൊല്ലം: പൂട്ടിക്കിടന്ന വീടിന്റെ മുൻവാതിൽ തകർത്ത് അലമാരയിൽ സൂക്ഷിച്ചിരുന്ന 25 പവനും 40000 രൂപയും സി.സി ടി.വി ക്യാമറയുടെ ഹാർഡ് ഡിസ്കും മോഷ്ടിച്ച പ്രതി പിടിയിൽ. കേസിൽ കണ്ണപ്പൻ എന്ന് വിളിക്കപ്പെടുന്ന ചിറയിൻകീഴ് മാമം പ്ലാക്കോട്ട് കോണം ചരുവിള വീട്ടിൽ രതീഷാണ് (29) പിടിയിലായത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി മോഷണം, ഭവനഭേദനം ഉൾപ്പടെ അൻപതോളം കേസുകളിൽ പ്രതിയാണ് രതീഷ്. കഴിഞ്ഞ ജനുവരി 22നാണ് കേസിനാസ്പദമായ സംഭവം. കടയ്ക്കൽ ഇട്ടിവ ഫിൽ ഗിരിയിൽ അയനിൽ വീട്ടിൽ സലീന ബീവിയുടെ…

Read More

14കാരിയെ പീഡിപ്പിച്ച സ്‌നേഹ മെർലിൻ അറസ്റ്റിൽ; പൊലീസ് പൂട്ടിയത് നാലാമത്തെ പോക്‌സോ കേസിൽ

കാസർകോട്: പോക്‌സോ കേസിൽ പ്രതിയായ സ്‌നേഹ മെർലിൻ ഒളിവിൽ കഴിയുന്നതിനിടെ അറസ്റ്റിൽ. കാസർകോട് 14കാരിയെ പീഡിപ്പിച്ച കേസിലാണ് ഇപ്പോൾ മേൽപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂരിലെ മയ്യിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പിടികൂടിയത്. സ്‌നേഹയ്‌ക്കെതിരെ നേരത്തെ മൂന്ന് പോക്‌സോ കേസുകൾ നിലവിലുണ്ട്. നാലാമത്തെ പോക്‌സോ കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്.   14കാരിയെ 25കാരിയായ സ്‌നേഹ പലതവണ പീഡിപ്പിച്ചെന്നാണ് കേസ്. 14കാരിയുടെ അമ്മയുടെ സുഹൃത്താണ് സ്‌നേഹ. ഒരു വർഷത്തോളം സ്‌നേഹ കുട്ടിയുടെ വീട്ടിൽ താമസിച്ചിട്ടുണ്ട്. അമ്മ വീട്ടിലുള്ളപ്പോഴും പീഡനം നടന്നെന്നാണ്…

Read More

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകം: കുറ്റപത്രം ഉടൻ സമർപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നരവയസുകാരൻ അർഷിദിനെ രണ്ടാനച്ഛൻ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കണമെന്ന് ഹൈക്കോടതി. സംഭവത്തിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് അടങ്ങിയ ബഞ്ചിന്റെ നിർദേശം. എന്നാൽ ഫോറൻസിക് പരിശോധന വൈകുന്നതാണ് കുറ്റപത്രം നൽകുന്നതിൽ കാലതാമസം ഉണ്ടാക്കുന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. അതേസമയം, കേസിൽ കക്ഷിയാക്കണമെന്ന ശിശുസംരക്ഷണ ഓഫീസറുടെ ആവശ്യം കോടതി തള്ളി.   മേയ് 21നാണ് രണ്ടാനച്ഛനും കേസിലെ പ്രതിയുമായ അഷ്കറിന്റെ ക്രൂരപീഡനത്തെ തുടർന്ന് ഒന്നരവയസുകാരൻ അർഷിദ് മരിച്ചത്. തുടക്കത്തിൽ ചോറ്…

Read More

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുമെന്ന് നിര്‍ണായക പ്രഖ്യാപനവുമായിതമിഴ്‌നാട് സര്‍ക്കാര്‍

    ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ത്തുമെന്ന നിര്‍ണായക പ്രഖ്യാപനവുമായി തമിഴ്‌നാട് സര്‍ക്കാര്‍. ഇന്ന് അവരിപ്പിച്ച സി ജോസഫ് വിജയ്യുടെ ആദ്യ ബഡ്ജറ്റിലാണ് പ്രഖ്യാപനം. നിലവിലെ കരാറുകള്‍, നീതിന്യായ നിര്‍ദേശങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കി ജലനിരപ്പ് ഉയര്‍ത്തുമെന്ന് ധനമന്ത്രി എന്‍ മേരി വില്‍സണ്‍ വ്യക്തമാക്കി. അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ത്തണമെന്ന ആവശ്യം തമിഴ്‌നാട് ഏറെക്കാലമായി ഉന്നയിച്ചുവരുന്നതാണ്. നിലവില്‍ അനുവദിച്ചിരിക്കുന്ന പരിധിയില്‍ നിന്ന് കൂടുതല്‍ ജലം സംഭരിക്കാനുള്ള നിയമപരമായ അവകാശം ഉറപ്പാക്കാനാണ് പുതിയ നീക്കം. ഇതിനായി ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും…

Read More