തിരുവനന്തപുരം: നവംബറിയിലെ സാമൂഹ്യ സുരക്ഷാ പെന്‍ഷൻ വിതരണം നാളെ മുതൽ. പെന്‍ഷനായി 1088.63 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. 51,11,908 പേരാണ് സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നത്.ക്ഷേമ പെൻഷൻ വിതരണത്തിന് 964.41 കോടിയും ക്ഷേമനിധി ബോർഡ് പെൻഷന് 124.22 കോടിയും ആണ് അനുവദിച്ചത്.ദേശീയ സമൂഹ സഹായ പദ്ധതി പ്രകാരം 8,46, 456 പേര്‍ക്കും പെന്‍ഷനുണ്ട്.
മാപ്പുകൾ കാണുക
അതേസമയം, ക്ഷേമപെൻഷൻ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നത് സർക്കാരിന് അധിക സാമ്പത്തികബാധ്യത സൃഷ്ടിക്കാനിടയുള്ളതിനാൽ ധനവകുപ്പ് ഇക്കാര്യം പരിശോധിച്ചുവരികയാണ്. മാനദണ്ഡങ്ങൾ പുതുക്കുന്നതുമായി ബന്ധപ്പെട്ട പഠനത്തിന്റെ ഭാഗമായാണ് പരിശോധന നടക്കുന്നത്. എന്നാൽ, നിലവിൽ വ്യവസ്ഥകളിൽ ഔദ്യോഗിക മാറ്റങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
എ.സി യുള്ള വീടുകളിൽ താമസിക്കുന്നവരെ ക്ഷേമപെൻഷനിൽനിന്ന് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകൾക്കിടയിൽ, അർഹരായ രോഗികൾക്കും വയോധികർക്കും ആനുകൂല്യം നഷ്ടപ്പെടാതിരിക്കണമെന്ന ആവശ്യമാണ് പ്രധാനമായും ഉയരുന്നത്. ധനവകുപ്പിന്റെ പരിശോധനയ്ക്കും മാനദണ്ഡങ്ങൾ പുതുക്കുന്നതുമായി ബന്ധപ്പെട്ട പഠനത്തിനും ശേഷമായിരിക്കും വിഷയത്തിൽ തുടർനടപടികൾ വ്യക്തമാകുക.