അറസ്റ്റ് ചെയ്യുമ്പോൾ കാരണം രേഖാമൂലം അറിയിക്കണം; മനസിലാകുന്ന ഭാഷയിലും വേണമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: ഒരാളെ അറസ്റ്റ് ചെയ്യുമ്പോൾ അറസ്റ്റിന്റെ കാരണം രേഖാമൂലം അറിയിക്കണമെന്ന് സുപ്രീം കോടതി. അറസ്റ്റിലാകുന്ന വ്യക്തിക്ക് മനസിലാകുന്ന ഭാഷയിലായിരിക്കണം കാരണങ്ങൾ നൽകേണ്ടതെന്നും കോടതി വ്യക്തമാക്കി. കാരണം രേഖാമൂലം നൽകാതെ അറസ്റ്റ് ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. ഭരണഘടനയുടെ 22(1) അനുച്ഛേദപ്രകാരം അറസ്റ്റിന്റെ കാരണങ്ങൾ രേഖാമൂലം അറിയിച്ചില്ലെങ്കിൽ അറസ്റ്റ് നിയമവിരുദ്ധമാകുമെന്ന് ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ, ജസ്റ്റിസ് അതുൽ എസ്. ചന്ദ്രൂർക്കർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. അറസ്റ്റ് ചെയ്യുന്ന സമയത്ത് തന്നെ അന്വേഷണ ഏജൻസി…