കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ല; പിണറായി വിജയന്‍

കേന്ദ്രം വില കൂട്ടുമ്പോള്‍ എല്ലാം സംസ്ഥാന സര്‍ക്കാരിനെ ആയിരുന്നു വി ഡി സതീശന്‍ കുറ്റപ്പെടുത്തിയതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. അധിക നികുതി വേണ്ടെന്ന് വയ്കക്കണമെന്ന് പ്രിതപക്ഷ നേതാവായിരുന്നപ്പോള്‍ ആവശ്യപ്പെട്ട സതീശനാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി . വാക്ക് പാലിക്കാന്‍ സതീശന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.അതി ഗുരുതരമായ സാഹചര്യമാണ് സംസ്ഥാനത്ത്. എണ്ണവിലയുടെ പൂര്‍ണ്ണ നിയന്ത്രണ അധികാരം ഒരുകാലത്ത് കേന്ദ്രത്തിന്റെ കയ്യിലായിരുന്നു. ആ അധികാരം ഉപേക്ഷിച്ച് എണ്ണ കമ്പനിക്ക് അധികാരം നല്‍കിയത് മുന്‍ യുപിഎ സര്‍ക്കാരാണ്. ആ നയം ബിജെപി സര്‍ക്കാര്‍ അതിശക്തമായി തുടരുന്നു. രണ്ട് ലക്ഷം കോടി രൂപയുടെ ലാഭം എണ്ണ കമ്പനികള്‍ ഉണ്ടാക്കി. ട്രമ്പിന് ഇഷ്ടമല്ല എന്ന് വന്നപ്പോഴാണ് റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുന്നത് നിര്‍ത്തിവെച്ചത്.രാജ്യത്തിന്റെ പരമാധികാരം അമേരിക്കക്ക് മുന്നില്‍ കീഴടങ്ങി. രാസവളം കൃഷി ചരക്ക് ഗതാഗതം തുടങ്ങി എല്ലാ മേഖലയിലും രൂക്ഷമായ വിലവര്‍ധന ഉണ്ടാകും.വന്‍തോതില്‍ പണപ്പെരുപ്പം രൂക്ഷമാക്കും. കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ എണ്ണ കമ്പനികള്‍ക്ക് കൊള്ള ലാഭം ഉണ്ടാക്കാന്‍ ഒത്താശ ചെയ്യുന്നുവെന്നും പിണറായി വിമര്‍ശിച്ചു.കേന്ദ്രം ഇന്ധന വില കൂട്ടുമ്പോള്‍ എല്ലാം അതിനെ സംസ്ഥാന സര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്ക്കാനാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി അന്ന് ശ്രമിച്ചിരുന്നത്. വരുന്നത് സാധാരണ പ്രതിസന്ധി അല്ല, അതിരൂക്ഷമായ പ്രതിസന്ധി. വിലവര്‍ധനവ് കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക ഭദ്രതയെ ബാധിക്കും.ഈ ഭാരമെല്ലാം വന്ന് വീഴുന്നത് സാധാരണക്കാരുടെ തലയില്‍. 2016 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധിപ്പിച്ചില്ല. 2018 ല്‍ നികുതി കുറച്ചു.പ്രതിപക്ഷ നേതാവായി ഇരുന്നപ്പോള്‍ ജനങ്ങളോട് പറഞ്ഞത് പാലിക്കാന്‍ ഇപ്പോള്‍ തയ്യാറുണ്ടോ എന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. ധവളപത്രം വരുമ്പോള്‍ നമുക്ക് കാണാം. ഉമ്മാക്കി കാണിച്ച് ഞങ്ങളെ പേടിപ്പിക്കേണ്ട. കേന്ദ്രസര്‍ക്കാരിന്റെ കുറ്റപ്പെടുത്താന്‍ തയ്യാറാകുന്നില്ല. വിമര്‍ശിക്കാനും സര്‍ക്കാര്‍ തയ്യാറാകുന്നില്ലനേരിടുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍ കൊണ്ടുവരാനും തയ്യാറാകുന്നില്ല. കഴിഞ്ഞ ബജറ്റില്‍ കേന്ദ്രസര്‍ക്കാര്‍പ്പെടുത്തിയ എക്‌സൈസ് നികുതി ഒഴിവാക്കണമെന്ന് സര്‍ക്കാറിന് കേന്ദ്രത്തോട് ആവശ്യപ്പെടാമല്ലൊയെന്നും പിണറായി ചോദിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *