അർജുൻ ആയങ്കിയുടെ കാർ കസ്റ്റഡിയിൽ; വാഹനം കണ്ണൂരിൽ ഉപേക്ഷിച്ച നിലയിൽ
മലപ്പുറം/കൊച്ചി∙ അർജുൻ ആയങ്കി ഒളിവിൽ പോകാൻ ഉപയോഗിച്ച കാർ കസ്റ്റഡിയിൽ. കണ്ണൂർ പനങ്കാവിലാണ് കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. അർജുന്റെ ഭാര്യയുടെ പേരിലുള്ളതാണ് വാഹനം. പൊലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കി നേരത്തെ എടപ്പാളിൽ എത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. എടപ്പാളിലെ റസ്റ്ററന്റിൽ അർജുൻ ആയങ്കി എത്തി ചായയും ഭക്ഷണവും കഴിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. അർജുന് ഒളിവിൽ താമസിക്കാൻ സഹായം നൽകിയ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരൂർ ഡിവൈഎസ്പി എ.എം.സിദ്ദീഖിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ…