admin

ആശ്രിത നിയമനത്തിൽ ജോലി ലഭിക്കാൻ അമ്മയെ കൊലപ്പെടുത്തി; മകൾ അറസ്റ്റിൽ

ജയ്‌പൂർ: ആശ്രിതനിയമനത്തിലൂടെ ഗവൺമെന്റ് ജോലി തട്ടിയെടുക്കാനായി ബന്ധുക്കളുമായി ചേർന്ന് അമ്മയെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. പ്രതാപ് നഗർ സ്വദേശിയായ നീരജ് ശർമ്മയെ (45) കൊലപ്പെടുത്തിയ കേസിൽ മകൾ ആയുഷിയും (23) ബന്ധുക്കളുമാണ് അറസ്റ്റിലായത്. അമിതവേഗത്തിലെത്തിയ സ്‌കോർപിയോ കാറിടിച്ചാണ് നീരജ കൊല്ലപ്പെട്ടത്. അപകടമരണമാണെന്ന് വരുത്തിതീർക്കാൻ പ്രതികൾ ശ്രമിച്ചെങ്കിലും നീരജയുടെ സഹോദരൻ രാകേശിന് തോന്നിയ സംശയം വഴിത്തിരിവായി. മരണത്തിൽ അസ്വഭാവികതയുണ്ടെന്നും അനന്തരവളടക്കമുള്ളവരെ സംശയം ഉണ്ടെന്നും കാണിച്ച് രാകേശി പൊലീസിൽ പരാതി നൽകിയതോടെ കൊലപാതകത്തിന് പിന്നിൽ നടന്ന ആസൂത്രണം പുറത്തായി. ഒരു…

Read More

സംസ്ഥാനത്ത് വീണ്ടും അവയവദാനം; വിഷ്ണു നാലുപേർക്ക് പുതുജീവനേകും,​ ആംബുലൻസിന്റെ യാത്രയ്ക്കായി ഗ്രീൻ കോറിഡോർ

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അവയവദാനം. കോഴിക്കോട് ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങളാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളവർക്ക് ദാനം ചെയ്യുന്നത്. വിഷ്ണുവിന്റെ വൃക്കകൾ കോഴിക്കോട് മിംസ് ആശുപത്രിയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും. ആംബുലൻസിന്റെ യാത്രയ്ക്കായി ഗ്രീൻ കോറിഡോർ ഒരുക്കുകയാണ് പൊലീസ്. ‘KL05BB 5596 ‘ എന്ന ആംബുലൻസിലാണ് അവയവങ്ങൾ കൊണ്ടുപോകുന്നത്. ഇന്നലെയാണ് തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് വിഷ്ണു മരിച്ചത്. ജൂലായ് ആറിന് തലവേദനയെ തുടർന്നാണ് വിഷ്ണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് തലച്ചോറിൽ രക്തസ്രാവം മൂലം…

Read More

തൂഫാൻ പരിശോധനയ്ക്കിറങ്ങിയത് അടിച്ചുഫിറ്റായി; പൊലീസ് സംഘത്തെ പിന്തുടർന്ന് തടഞ്ഞ് വനിതാ ഓട്ടോ ഡ്രൈവർ

പത്തനംതിട്ട: അപകടമുണ്ടാകുന്ന തരത്തിൽ മദ്യപിച്ച് ഔദ്യോഗിക വാഹനമോടിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. പ്രിയേഷ്, രാഹുൽ, സുമൻ എന്നിവർക്കെതിരെയാണ് നടപടി. മദ്യപിച്ച് വാഹനമോടിച്ച പൊലീസ് ഡ്രൈവർ പ്രിയേഷിനെതിരെ കേസെടുത്തു. പത്തനംതിട്ട ഡിവൈഎസ്‌പിയുടെ ഡാൻസാഫ് സംഘത്തിലെ ഉദ്യോഗസ്ഥരാണിവർ. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പരിശോധനയ്ക്കിറങ്ങിയതായിരുന്നു. ഇവർ സഞ്ചരിച്ച വാഹനം അശ്രദ്ധമായി ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഓട്ടോറിക്ഷാ ഡ്രൈവറായ യുവതി പിന്തുടർന്ന് സംഘത്തെ തടയുകയായിരുന്നു. പത്തനംതിട്ട നഗരത്തിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം നടന്നത്. മൈലപ്ര ഭാഗത്തുനിന്നുവന്ന പൊലീസ് ജീപ്പ് പലപ്രാവശ്യം മറ്റ് വാഹനങ്ങളെ ഇടിക്കാൻ…

Read More

മുംബയിലെ മാന്‍ഖുര്‍ദില്‍ അനധികൃതമായി നിര്‍മിച്ച നാലുനില കെട്ടിടം തകര്‍ന്നുവീണ് ഒരു കുടുംബത്തിലെ സ്ത്രീയും നാല് കുട്ടികളും ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു

മുംബയ്: മുംബയിലെ മാന്‍ഖുര്‍ദില്‍ അനധികൃതമായി നിര്‍മിച്ച നാലുനില കെട്ടിടം തകര്‍ന്നുവീണ് ഒരു കുടുംബത്തിലെ സ്ത്രീയും നാല് കുട്ടികളും ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചത് കഴിഞ്ഞ ദിവസമാണ്. ഉത്തർപ്രദേശ് സ്വദേശിയായ മൊയ്‌നുദ്ദീന്‍ വാജിദ് അലി ഷായുടെ ഭാര്യ അക്തര്‍ ജഹാന്‍ (38) മക്കളായ കൈസര്‍ ജഹ മൊയ്‌നുദ്ദീന്‍ (14), അനാബിയ മൊയ്‌നുദ്ദീന്‍ ഷാ (3), ജലാലുദ്ദീന്‍ മൊയ്‌നുദ്ദീന്‍ (9), സെറാജുദ്ദീന്‍ മൊയ്‌നുദ്ദീന്‍ ഷാ (6) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു അപകടം. വീടിന് മുകളിലേയ്ക്ക് കെട്ടിടം ചരിയുന്നത് ശ്രദ്ധയിപ്പെട്ടതോടെ മറ്റു…

Read More

മദ്യത്തിന് അധികപണം ഈടാക്കുന്നത് തടയാൻ സർക്കാർ; ജീവനക്കാരുടെ വേതനം 25ശതമാനം വർദ്ധിപ്പിച്ചു, ബാറുകളിൽ കർശന നിയന്ത്രണം

ചെന്നൈ: സർക്കാർ മദ്യഷാപ്പുകളിൽ വിലയേക്കാൾ പത്ത് രൂപ കൂടുതൽ വാങ്ങി ജനങ്ങളെ പറ്റിക്കുന്നത് തടയാൻ പുതിയ നീക്കവുമായി തമിഴ്‌നാട് സർക്കാർ. വർഷങ്ങളായി നടക്കുന്ന നിയമവിരുദ്ധ പണപ്പിരിവ് അവസാനിപ്പിക്കാനും ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കാനുമാണ് പുതിയ തീരുമാനമെന്ന് സർക്കാർ വ്യക്തമാക്കി. ടാസ്മാക് ജീവനക്കാരുടെ ശമ്പളത്തിൽ 25 ശതമാനം വർദ്ധനവാണ് ടിവികെ സർക്കാർ പ്രഖ്യാപിച്ചത്. ഇതിന് പുറമെ ജീവനക്കാർക്ക് ഇ.എസ്.ഐ ആനുകൂല്യങ്ങളും ഉറപ്പാക്കും. അധികപ്പണം ഈടാക്കുന്ന ജീവനക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അത്തരം ജീവനക്കാരെ ഉടനടി സസ്‌പെൻഡ് ചെയ്യുമെന്നും എക്‌സൈസ് മന്ത്രി വിഘ്‌നേഷ്…

Read More

300 കോടിയുടെ അനധികൃത സ്വത്ത്: തെലങ്കാനയിൽ ഡി.എസ്.പി അറസ്റ്റിൽ

ഹൈദരാബാദ്: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ തെലങ്കാന ഡെപ്യൂട്ടി സൂപ്രണ്ട് ഒഫ് പൊലീസ് (ഡി.എസ്.പി ) സങ്കിറെഡ്ഡി ഭീം റെഡ്ഡി അറസ്റ്റിൽ. 300കോടിയിലധികം രൂപയുടെ അനധികൃത സ്വത്ത് കണ്ടെത്തിയതോടെ തെലങ്കാന ആന്റി കറപ്ഷൻ ബ്യൂറോയാണ് അറസ്റ്റ് ചെയ്തത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തെന്നും വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നും കണ്ടെത്തി. സങ്കിറെഡ്ഡിയുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ റെയ്ഡ് നടന്നു. ഡി.എസ്.പിയുടെ വീട്ടിൽ നിന്ന് 3.60 ലക്ഷം രൂപയും ഇയാളുടെ ബിനാമിയുടെ വീട്ടിൽ നിന്ന് 40 ലക്ഷം രൂപയും കണ്ടെടുത്തു….

Read More

അഹമ്മദാബാദ് സ്‌ഫോടനക്കേസ്; മൂന്ന് മലയാളികൾ ഉൾപ്പടെ 38 പ്രതികൾക്കും വധശിക്ഷ

അഹമ്മദാബാദ്: 56 പേരുടെ മരണത്തിനിടയാക്കിയ 2008ലെ അഹമ്മദാബാദ് സ്‌ഫോടനക്കേസിൽ പ്രതികളുടെ വധശിക്ഷ ശരിവച്ച്‌ ഗുജറാത്ത് ഹൈക്കോടതി. മൂന്ന് മലയാളികളടക്കമുള്ള 38 പ്രതികളുടെ വധശിക്ഷയാണ് ഗുജറാത്ത്‌ ഹൈക്കോടതി ശരിവച്ചത്. കൊലപാതകം, ക്രിമിനൽ ഗൂഢാലോചന, രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കൽ, രാജ്യ ദ്രോഹം, ഭീകരവാദപ്രവർത്തനങ്ങളിൽ പങ്കാളികളാകൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കോട്ടയം ഈരാറ്റുപേട്ട സ്വദേശികളും സഹോദരങ്ങളുമായ ഷിബിലി, ഷാദുലി, മലപ്പുറം സ്വദേശിയായ ഷറഫുദീൻ എന്നിവരാണ് വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട മലയാളികൾ. രാജ്യം കണ്ട ഏറ്റവും വലിയ വിചാരണകളിലൊന്നാണ് അഹമ്മദാബാദ് സ്‌ഫോടനക്കേസിൽ നടന്നത്….

Read More

കണക്കൻകടവ് റഗുലേറ്റർ തകർച്ച: മഴ പെയ്താൽ പ്രളയം

മാള: കണക്കൻകടവ് റഗുലേറ്ററിലെ ഷട്ടറുകൾ തുടർച്ചയായി തകരുന്നതോടെ ചാലക്കുടിപ്പുഴയെ ആശ്രയിക്കുന്ന അഞ്ച് പഞ്ചായത്തുകൾ പ്രതിസന്ധിയിലേക്ക്. റഗുലേറ്ററിന്റെ തകരാർ മൂലം മഴ ശക്തമായാൽ വെള്ളപ്പൊക്കവും, മഴ കുറഞ്ഞാൽ കാർഷിക മേഖലയെ തകർക്കുന്ന ഉപ്പുവെള്ളക്കയറ്റവും ഉണ്ടാകുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ. റഗുലേറ്ററിലെ ആകെ 12 ഷട്ടറുകളിൽ നാലെണ്ണം പൂർണ്ണമായും തകരുകയും മറ്റുള്ളവയിൽ ചിലത് പ്രവർത്തനരഹിതവുമാണ്. ഇതോടെ പുഴയിലെ ജലനിരപ്പ് ആവശ്യാനുസരണം ക്രമീകരിക്കാൻ കഴിയാത്ത അവസ്ഥയാണ്. മഴ ശക്തമാകുന്നതോടെ പുത്തൻവേലിക്കര പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്കത്തിലാകാൻ സാധ്യയേറെയാണ്. അതേസമയം, മഴ കുറയുന്ന ഇടവേളകളിൽ…

Read More

വെള്ളനാട്ടിൽ കാട്ടുപോത്തുകളുടെ സാന്നിദ്ധ്യം; ജാഗ്രത നിർദേശം

കാട്ടാക്കട: വെള്ളനാട് കുളക്കോട് പെന്തക്കോസ്ത് പള്ളിക്ക് സമീപത്തെ ജനവാസ മേഖലയിലെ പുരയിടത്തിൽ രണ്ട് കാട്ടുപോത്തുകളുടെ സാന്നിദ്ധ്യം. തിങ്കളാഴ്ച പുലർച്ചെയാണ് നാട്ടുകാർ കാട്ടുപോത്തുകളെ കണ്ടത്. വിവരം ലഭിച്ചതിനെ തുടർന്ന് വനവകുപ്പും പൊലീസും സ്ഥലത്തെത്തി വ്യാപക പരിശോധനയും നിരീക്ഷണവും ആരംഭിച്ചു. പാലോട് വനമേഖലയിൽ നിന്നിറങ്ങിയ കാട്ടുപോത്തുകളാണ് നെടുമങ്ങാട് തേക്കട, കരിപ്പൂർ, പുതുക്കുളങ്ങര, കൊക്കോതമംഗലം എന്നിവിടങ്ങൾ പിന്നിട്ട് കുളക്കോട്ടിലെത്തിയതെന്നാണ് വനവകുപ്പിന്റെ പ്രാഥമിക നിഗമനം. രാവിലെ മുതൽ ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തുകയാണ്. ജില്ലാ വനപാലകൻ ഷാനവാസിന്റെ നേതൃത്വത്തിലാണ് തെരച്ചിൽ. അസിസ്റ്റന്റ് വനമൃഗ…

Read More

ഫറോവകളെ വീഴ്ത്തി അർജന്റീന ക്വാർട്ടറിൽ

അറ്റ്‌ലാന്റ: ഫുട്ബാൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച തിരിച്ചുവരവുകളിലൊന്നിനാണ് അറ്റ്‌ലാന്റയിലെ മെഴ്സിഡസ് ബെൻസ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. പരാജയം മുഖാമുഖം കണ്ട നിമിഷത്തിൽ നിന്ന്, അവസാന 11 മിനിറ്റിൽ മൂന്ന് ഗോളുകൾ അടിച്ചുകൂട്ടി ലോകചാമ്പ്യന്മാരായ അർജന്റീന ഈജിപ്തിനെ തകർത്ത് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു (3-2) മെസ്സിപ്പടയുടെ വിജയം. നായകൻ ലയണൽ മെസ്സിയുടെ കണ്ണീരോടെ തുടങ്ങിയ മത്സരം ഒടുവിൽ മെസ്സിയുടെയും സംഘത്തിന്റെയും ആനന്ദക്കണ്ണീരിലാണ് അവസാനിച്ചത്. മത്സരത്തിന്റെ ആദ്യ പകുതി മുതൽ സമ്പൂർണ്ണ ആധിപത്യം…

Read More