കശുവണ്ടി അഴിമതിക്കേസില്‍ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഉത്തരവിറക്കി സര്‍ക്കാര്‍
തിരുവനന്തപുരം: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ സി.ബി.ഐ.ക്ക് അനുമതി നല്‍കിക്കൊണ്ടുള്ള പുതുക്കിയ ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. നേരത്തെ ഇറക്കിയ ഉത്തരവിലുണ്ടായിരുന്ന ഹൈക്കോടതി വിരുദ്ധ പരാമര്‍ശങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കിയാണ് വ്യവസായ വകുപ്പ് പുതിയ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. വ്യവസായ വകുപ്പ് സെക്രട്ടറി കെ. ബിജുവാണ് ഹൈക്കോടതിയില്‍ ഉത്തരവ് സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്‍ അനുമതി ഉത്തരവിനെതിരെ പ്രതികള്‍ക്ക് അപ്പീല്‍ നല്‍കാമെന്ന മുന്‍ ഉത്തരവിലെ വിവാദ ഭാഗം പുതിയ സത്യവാങ്മൂലത്തില്‍നിന്ന് സര്‍ക്കാര്‍ നീക്കം ചെയ്തിട്ടുണ്ട്. എന്നാല്‍, ഹൈക്കോടതി ഉത്തരവിനെതിരെ…