ഓണസമ്മാനം, കേരളത്തിനായി നൂറ് സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിച്ചതായി റെയിൽവേ മന്ത്രി
ന്യൂഡൽഹി: ഓണത്തോടനുബന്ധിച്ച് കേരളത്തിന് സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിച്ചതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്. നൂറിലധികം ട്രെയിൻ സർവീസുകൾ അനുവദിച്ചതായാണ് മന്ത്രി അറിയിച്ചത്. റൂട്ടുകൾ ഉടൻ നിശ്ചയിക്കുമെന്നാണ് വിവരം. ഓണത്തിനുപുറമെ ജഗന്നാഥ രഥയാത്രയ്ക്ക് 300ലധികം പ്രത്യേക ട്രെയിനുകൾ ഒഡീഷയ്ക്ക് അനുവദിക്കുമെന്നും റെയിൽവേ മന്ത്രി അറിയിച്ചിട്ടുണ്ട്. ഇന്നുരാവിലെ ഭുവനേശ്വറിലെ റെയിൽ സദാനിൽ നിന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ നന്ദേഡ്-മുംബയ്, തനക്പൂർ-നന്ദേഡ് എക്സ്പ്രസ് ട്രെയിനുകൾ കേന്ദ്രമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുകയും തനക്പൂർ-പിലിഭിത്ത് ട്രെയിൻ സർവീസ് ഷാജഹാൻപൂർ വരെ നീട്ടുന്നതിന്റെ ഉദ്ഘാടനം…