നാളെ അഞ്ച് ജില്ലകൾക്ക് അവധി; അങ്കണവാടികൾ മുതൽ പ്രൊഫഷണൽ കോളേജുകൾക്കുവരെ ബാധകം
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. താലൂക്ക് അടിസ്ഥാനത്തിലാണ് അവധി നൽകിയിരിക്കുന്നത്. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, വയനാട്, കോഴിക്കോട് ജില്ലകൾക്കാണ് അവധി നൽകിയിട്ടുള്ളത്. അങ്കണവാടികൾ മുതൽ പ്രൊഫഷണൽ കോളേജുകൾക്കുവരെ അവധി ബാധകമാണ്. കോഴിക്കോട് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ക്യാമ്പ് അവസാനിക്കുന്നതുവരെയാണ് ജില്ലാ കളക്‌ടർ അവധി നൽകിയിരിക്കുന്നത്. വയനാട് ജില്ലയിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് നാളെ അവധിയാണ്. ആലപ്പുഴയിൽ കുട്ടനാട്, ചെങ്ങന്നൂർ, കാർത്തികപ്പള്ളി…