അന്‍സിബയ്ക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കും, പരാതിക്ക് പിന്നില്‍ വര്‍ഗീയ ശക്തികളുണ്ടോയെന്ന് സംശയിക്കുന്നു: ലക്ഷ്മിപ്രിയ
നടി അന്‍സിബ ഹസനെതിരെ പത്ത് കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ. അന്‍സിബയുടെ പരാതിക്ക് പിന്നില്‍ വര്‍ഗീയ ശക്തികളുണ്ടോയെന്ന് സംശയിക്കുന്നുവെന്ന് ലക്ഷ്മി പ്രിയ പറഞ്ഞു. അന്‍സിബയ്ക്ക് പിന്നില്‍ ആളുകളുണ്ടെന്നാണ് തോന്നുന്നത്. അഭിനേതാക്കളുടെ സംഘടനയായ അമ്മയെ തകര്‍ക്കാനും അതിലെ അംഗങ്ങളെ അപകീര്‍ത്തിപ്പെടുത്താനും താത്പര്യമുള്ള ചിലര്‍ ഇതിലെല്ലാം പിന്നിലുണ്ടോ എന്ന ബലമായ സംശയം തനിക്കുണ്ടെന്നും ലക്ഷ്മി പ്രിയ മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത ദിവസം തന്നെ അന്‍സിബയ്ക്കെതിരെ മാനനഷ്ടക്കേസുമായി ഹൈക്കോടതിയെ സമീപിക്കുമെന്നാണ് ലക്ഷ്മിപ്രിയ അറിയിച്ചിരിക്കുന്നത്. അന്‍സിബ വിചാരിച്ചാല്‍…