admin

അഞ്ചു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; മഴക്കെടുതിയിൽ 25 മരണം, നാലുപേരെ കാണാതായി

തിരുവനന്തപുരം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്, ആലപ്പുഴ, ഇടുക്കി, കാസർകോട്, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച (ആഗസ്റ്റ് അഞ്ച്) ജില്ല ദുരന്ത നിവാരണ അതോറിറ്റി അധ്യക്ഷ കൂടിയായ വയനാട് ജില്ല കലക്ടർ ഡി.ആർ. മേഘശ്രീ അവധി പ്രഖ്യാപിച്ചു. മതപഠന ക്ലാസ്സുകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിങ് ക്ലാസ്സുകൾ, സ്‍പെഷൽ ക്ലാസ്സുകൾ, ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. റെസിഡൻഷ്യൽ സ്കൂളുകൾക്കും…

Read More

ഉത്തരേന്ത്യയും വെള്ളത്തിൽ; മേഘാലയയിലും അരുണാചലിലും റെഡ് അലേർട്ട്, അസമിൽ അതിതീവ്രമഴ

ന്യൂഡൽഹി: രാജ്യത്താകെ മഴക്കെടുതി രൂക്ഷം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കാലവർഷം കനക്കുന്നു. മേഘാലയയിലും അരുണാചൽ പ്രദേശിലും റെഡ് അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അസമിൽ വരും മണിക്കൂറുകളിൽ അതിശക്തമഴ പെയ്യുമെന്നും മുന്നറിയിപ്പുണ്ട്. പ്രളയത്തിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകി. ശക്തമായ മഴ മിന്നൽ പ്രളയത്തിനും മണ്ണിടിച്ചിലിനും കാരണമാകുന്നതിനാൽ വെള്ളക്കെട്ടില്ലാത്ത പ്രദേശത്തിലെ ജനങ്ങളും പരമാവധി യാത്രകൾ ഒഴിവാക്കാൻ കാലാവസ്ഥ വകുപ്പ് നിർദേശിച്ചു. തുടർച്ചയായ മഴയെത്തുടർന്ന് പ്രധാന നദികളിലെയും ഡാമുകളിലെയും ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ തീരങ്ങളിലുള്ളവരെ…

Read More

തുരങ്കനിർമാണത്തിന് ലോകത്തിലെ ആദ്യ ബോറിങ്–ബ്ലാസ്റ്റിങ് യന്ത്രവുമായി ചൈന

ബീജിങ്: സങ്കീർണമായ പർവതഭൂപ്രദേശങ്ങളിൽ തുരങ്കനിർമാണം വേഗത്തിലാക്കുന്നതിനായി ലോകത്തിലെ ആദ്യ ടണൽ ബോറിങ്–ബ്ലാസ്റ്റിങ് യന്ത്രം വികസിപ്പിച്ച് ചൈന. ‘ഷിയാങ്‌ലോങ്’ എന്ന് പേരിട്ട യന്ത്രം സിൻഹുവ സർവകലാശാലയും സർക്കാർ ഉടമസ്ഥതയിലുള്ള ചൈന റെയിൽവേ ഗ്രൂപ്പിന്റെ യൂണിറ്റും ചേർന്നാണ് വികസിപ്പിച്ചത്. മധ്യ ചൈനയിലെ ഹുബെയ് പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിലാണ് 4.5 മീറ്റർ വ്യാസമുള്ള യന്ത്രം നിർമാണശാലയിൽനിന്ന് പുറത്തിറക്കിയത്. പരമ്പരാഗത ടണൽ ബോറിങ് യന്ത്രങ്ങളേക്കാൾ വലിപ്പം കുറഞ്ഞ ഈ ഹൈബ്രിഡ് സംവിധാനം ഖനനത്തിനൊപ്പം ഡ്രില്ലിങ്, ബ്ലാസ്റ്റിങ് സാങ്കേതികവിദ്യകളും സംയോജിപ്പിച്ചാണ് പ്രവർത്തിക്കുന്നത്. അത്യന്തം കഠിനമായ…

Read More

സംസ്ഥാനത്ത് അതീവജാഗ്രതാനിർദേശം; ഇടുക്കിയിലും കാസർഗോഡും മിന്നൽ പ്രളയത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസമായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് ഇടുക്കിയിലും കാസർഗോഡും മിന്നൽ പ്രളയത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 24 മണിക്കൂറിൽ ഇടുക്കി ജില്ലയുടെ പടിഞ്ഞാറൻ ഭാഗത്ത് എറണാകുളം, കോട്ടയം ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിൽ മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്നും പ്രദേശവാസികൾ അതീവജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പുണ്ട്. അതിനുപുറമെ കാസർഗോഡ് ജില്ലയിലെ കിഴക്കൻ മേഖലയിലും മിന്നൽ പ്രളയസാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 25 ആയി. 418 ദുരിതാശ്വാസ ക്യാമ്പുകളാണ് ഇതുവരെ പ്രവർത്തനമാരംഭിച്ചിട്ടുള്ളത്,…

Read More

തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീപിടിത്തം

തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിര്‍മാണത്തിലിരിക്കുന്ന പുതിയ കെട്ടിടത്തില്‍ തീപിടിത്തമുണ്ടായി. കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നാണ് തീ ആളിപ്പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം.കെട്ടിടത്തില്‍ എസിയുടെ ജോലികള്‍ നടന്നുവരുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. എസിയുടെ ഇന്‍സുലേഷനിലുണ്ടായ തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.വിവരമറിഞ്ഞെത്തിയ അഗ്‌നിരക്ഷാസേനയുടെ രണ്ട് യൂണിറ്റുകള്‍ തീയണയ്ക്കാനുള്ള ശ്രമം നടത്തി. തൃശൂരില്‍ നിന്നും വടക്കാഞ്ചേരിയില്‍ നിന്നുമുള്ള ഫയര്‍ഫോഴ്സ് സംഘങ്ങളാണ് സ്ഥലത്തെത്തിയത്.നിലവില്‍ തീ നിയന്ത്രണവിധേയമായതായി പൊലിസ് അറിയിച്ചു. സംഭവത്തില്‍ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് കൂടുതല്‍ അന്വേഷണം…

Read More

ഡൽഹിയിലേക്കുള്ള യാത്രക്കിടെ ആകാശച്ചുഴിയിൽപ്പെട്ട് എയർ ഇന്ത്യ; യാത്രക്കാർക്കും ജീവനക്കാർക്കും പരിക്ക്

ന്യൂഡൽഹി: യാത്രയ്ക്കിടെ ആകാശച്ചുഴിയിൽപ്പെട്ട് എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാർക്കും ജീവനക്കാർക്കും പരിക്ക്. ഫുക്കറ്റിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എ.ഐ. 2379 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ആരുടേയും പരിക്കുകൾ സാരമുള്ളതല്ലെന്ന് എയർ ഇന്ത്യ അറിയിച്ചു. യാത്രയ്ക്കിടെ ആകാശച്ചുഴിയിൽപ്പെട്ട് വിമാനം, സഞ്ചാരപാതയിൽനിന്ന് പെട്ടെന്ന് 300 അടിയോളം താഴേക്ക് നീങ്ങിയതായി പൈലറ്റ് അറിയിച്ചു. രാവിലെ 8.25-ന് ഫുക്കറ്റിൽനിന്ന് പുറപ്പെട്ട വിമാനം പകൽ 11.50-നാണ് ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെത്തിയത്. സുരക്ഷിതമായി ഇറങ്ങിയ വിമാനത്തിൽനിന്ന് യാത്രക്കാരേയും ജീവനക്കാരേയും പുറത്തെത്തിച്ചു. പരിക്കേറ്റവർക്ക് വിമാനത്താവളത്തിൽ ആവശ്യമായ വൈദ്യസഹായം…

Read More

ആയിരാമത്തെ അതിഥി ‘സഹസ്ര’; അമ്മത്തൊട്ടിലിന് ചരിത്രനിമിഷം

തിരുവനന്തപുരം: ശിശുക്ഷേമ സമിതി ആസ്ഥാനത്തെ അമ്മത്തൊട്ടിലിൽ ഇന്ന് ഒരു കുഞ്ഞ് അതിഥി കൂടിയെത്തി. ഇത്തവണ ഒരു പ്രത്യേകത കൂടിയുണ്ട്. സംസ്ഥാനത്തെ അമ്മത്തൊട്ടിലിൽ എത്തുന്ന ആയിരാമത്തെ അതിഥിയാണ് ഈ പെൺകുഞ്ഞ്. അതുകൊണ്ടുതന്നെ കുഞ്ഞിന് മറ്റൊരു പേര് ആലോചിക്കേണ്ടി വന്നില്ല; ‘സഹസ്ര’. ചൊവ്വാഴ്ച പുലർച്ചെ 3.35നാണ് അഞ്ച് ദിവസം പ്രായവും 2.57 കിലോ ഭാരമുള്ള പെൺകുഞ്ഞ് അമ്മത്തൊട്ടിലിൽ എത്തിയത്. ആയിരം എന്നർഥമുള്ള ‘സഹസ്ര’ എന്ന് പേരിട്ടത്, സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപിയാണ്. 2002…

Read More

വിദ്വേഷ പ്രചാരണം; എക്സ് മുസ്‌ലിം നേതാവ് ആരിഫ് ഹുസൈനെതിരെ കേസെടുക്കാൻ കോടതി നിർദേശം

കോഴിക്കോട്: വിദ്വേഷ പ്രചാരണം നടത്തിയതിന് എക്സ് മുസ്‌ലിം പ്രചാരകന്‍ ആരിഫ് ഹുസൈൻ തെരുവത്തിനെതിരെ കേസെടുക്കാൻ പന്തീരാങ്കാവ് പൊലീസിന് കോടതി നിർദേശം. എക്‌സ് ആൻഡ് വൈ ലേണിങ് എന്ന സ്ഥാപനത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തിയെന്ന പരാതിയിലാണ് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്. സ്ഥാപനം നൽകിയ പരാതിയിലാണ് കോടതി നടപടി. കേരളത്തിലെ അൽ ഫലാഹ് സർവകലാശാലയാണ് എക്‌സ് ആൻഡ് വൈ ലേണിങ് സ്ഥാപനം എന്ന തരത്തിൽ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ വ്യാജപ്രചാരണം നടത്തുകയും തീവ്രവാദ പ്രവർത്തനങ്ങൾ വളർത്തുന്നു…

Read More

രാജി സമർപ്പിക്കാൻ ഉദ്ദേശമുണ്ടെങ്കിൽ സ്വീകരിക്കാൻ ഞാൻ തയ്യാർ’: കോൺഗ്രസ് എം.എൽ.എമാർക്ക് കർശന മുന്നറിയിപ്പുമായി ഡി.കെ. ശിവകുമാർ

ബംഗളൂരു: കർണാടകയിൽ മന്ത്രിസഭാ വികാസത്തിന് പിന്നാലെ പാർട്ടിയിൽ പുകയുന്ന പ്രതിഷേധങ്ങൾക്കെതിരെ കർശന മുന്നറിയിപ്പുമായി മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് രാജി ഭീഷണി മുഴക്കുന്ന എം.എൽ.എമാർക്ക് മുന്നിൽ പാർട്ടി വഴങ്ങില്ലെന്നും, ആരെങ്കിലും രാജി സമർപ്പിച്ചാൽ മിനിറ്റുകൾക്കകം അത് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വ്യക്തമാക്കി. മന്ത്രിസഭയിൽ ഇടം ലഭിക്കാത്തതിനെ തുടർന്ന് കോൺഗ്രസ് എം.എൽ.എമാരായ യശ്വന്തരയഗൗഡ വി. പാട്ടീലും ബേലൂർ ഗോപാലകൃഷ്ണയും കർണാടക നിയമസഭയിൽ നിന്ന് രാജിവെച്ചതിന് തൊട്ടുപിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഈ കടുത്ത നിലപാട്. ‘ആരെങ്കിലും രാജി നൽകാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിൽ നിന്ന് തടയാൻ…

Read More

ഗസ്സയിലെ വെടിനിർത്തൽ കരാർ ലംഘനം: ഇസ്രായേലിനെതിരെ രൂക്ഷവിമർശനവുമായി മധ്യസ്ഥ രാജ്യങ്ങൾ

ദോഹ: ഗസ്സ മുനമ്പിൽ ഇസ്രായേൽ തുടരുന്ന വെടിനിർത്തൽ കരാർ ലംഘനങ്ങൾക്കും ആക്രമണങ്ങൾക്കുമെതിരെ രൂക്ഷവിമർശനവുമായി മധ്യസ്ഥ രാജ്യങ്ങൾ. സംഭവത്തിൽ ശക്തമായി പ്രതിഷേധിച്ച ഖത്തർ, ഈജിപ്ത്, തുർക്കിയ എന്നീ രാജ്യങ്ങൾ ഇസ്രായേൽ അതിക്രമങ്ങളിൽ ശക്തമായി അപലപിച്ചു. ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളെയും ആശുപത്രികളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ സിവിലിയന്മാരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. കഴിഞ്ഞദിവസം രണ്ട് കുട്ടികൾ ഉൾപ്പടെ 11 ഫലസ്തീനികളെ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മധ്യസ്ഥ…

Read More