തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീപിടിത്തം

തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിര്‍മാണത്തിലിരിക്കുന്ന പുതിയ കെട്ടിടത്തില്‍ തീപിടിത്തമുണ്ടായി. കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നാണ് തീ ആളിപ്പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം.കെട്ടിടത്തില്‍ എസിയുടെ ജോലികള്‍ നടന്നുവരുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. എസിയുടെ ഇന്‍സുലേഷനിലുണ്ടായ തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.വിവരമറിഞ്ഞെത്തിയ അഗ്‌നിരക്ഷാസേനയുടെ രണ്ട് യൂണിറ്റുകള്‍ തീയണയ്ക്കാനുള്ള ശ്രമം നടത്തി. തൃശൂരില്‍ നിന്നും വടക്കാഞ്ചേരിയില്‍ നിന്നുമുള്ള ഫയര്‍ഫോഴ്സ് സംഘങ്ങളാണ് സ്ഥലത്തെത്തിയത്.നിലവില്‍ തീ നിയന്ത്രണവിധേയമായതായി പൊലിസ് അറിയിച്ചു. സംഭവത്തില്‍ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *