സംസ്ഥാനത്ത് അതീവജാഗ്രതാനിർദേശം; ഇടുക്കിയിലും കാസർഗോഡും മിന്നൽ പ്രളയത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസമായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് ഇടുക്കിയിലും കാസർഗോഡും മിന്നൽ പ്രളയത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 24 മണിക്കൂറിൽ ഇടുക്കി ജില്ലയുടെ പടിഞ്ഞാറൻ ഭാഗത്ത് എറണാകുളം, കോട്ടയം ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിൽ മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്നും പ്രദേശവാസികൾ അതീവജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പുണ്ട്.

അതിനുപുറമെ കാസർഗോഡ് ജില്ലയിലെ കിഴക്കൻ മേഖലയിലും മിന്നൽ പ്രളയസാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 25 ആയി. 418 ദുരിതാശ്വാസ ക്യാമ്പുകളാണ് ഇതുവരെ പ്രവർത്തനമാരംഭിച്ചിട്ടുള്ളത്, 52 വീടുകളാണ് മഴയിലും പ്രളയത്തിലും മണ്ണിടിച്ചിലിലുമായി പൂർണമായും തകർന്നിട്ടുള്ളത്.

 

ഇന്ന് എട്ട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *