18കാരന്റെയും മാതാപിതാക്കളുടെയും മരണത്തിന് കാരണം ഐഫോൺ അല്ല? സംശയമുയർത്തി യൂട്യൂബ് വീഡിയോ
മുംബയ്: ഐഫോൺ വാങ്ങിയതിലെ പ്രതിമാസ അടവ് സംബന്ധിച്ചുള്ള തർക്കത്തെത്തുടർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർ കൊക്കയിൽ വീണ് മരിച്ചതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ 19 വയസുകാരനായ കുനാൽ, പിതാവ് മുരളീധർ ചാന്ദ്ഗുഡെ, അമ്മ സംഗീത എന്നിവരാണ് മരിച്ചത്. സംഭവത്തിന് ഒരുദിവസം മുൻപ് സംഗീത യുട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് പുതിയ സംശയങ്ങൾ ഉയർത്തുന്നത്. 30,000ലേറെ ഫോളോവേഴ്‌സുള്ള യൂട്യൂബറാണ് സംഗീത. മിനി വ്ളോഗുകളാണ് കൂടുതലായും പോസ്റ്റ് ചെയ്തിരുന്നത്. പല വീഡിയോയിലും കുനാലും പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാൽ വീഡിയോകളിൽ…