പുത്തൻ ലുക്കിൽ രോഹിത് ശർമ്മ
ലണ്ടൻ: ക്രിക്കറ്റിൽ നിന്ന് താൽക്കാലിക ഇടവേളയെടുത്ത് ലണ്ടനിൽ അവധിക്കാലം ആസ്വദിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ 110 പന്തിൽ 138 റൺസിന്റെ തകർപ്പൻ സെഞ്ച്വറിയോടെ രോഹിത് തിളങ്ങിയിരുന്നു. അടുത്ത വർഷം ദക്ഷിണാഫ്രിക്ക, സിംബാബ്‌വേ, നമീബിയ എന്നിവിടങ്ങളിലായി ഒക്ടോബർ-നവംബർ മാസങ്ങളിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ കളിക്കാനുള്ള തന്റെ താൽപ്പര്യവും ഇതിനോടകം താരം വ്യക്തമാക്കിക്കഴിഞ്ഞു. ടെസ്റ്റിൽ നിന്നും ട്വന്റി-20യിൽ നിന്നും വിരമിച്ച രോഹിത് നിലവിൽ ഫിറ്റ്നസിനായി കഠിനമായി…