ചോദ്യപേപ്പർ ചോർച്ച തടയാൻ ബില്ല്, കുറ്റക്കാർക്ക് കടുത്ത ശിക്ഷ’; ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി
ന്യൂഡൽഹി: ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നീറ്റ് ചോദ്യപേപ്പർ ചോർച്ച ഗൗരവമുള്ള വിഷയമാണെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഈ നടപടികളിൽ സർക്കാർ ഉത്തരവാദിത്തം അവസാനിക്കുന്നില്ല. അതുകൊണ്ടാണ് ഫാസ്റ്റ് ട്രാക്ക് കോടതികൾ രൂപീകരിക്കാൻ നിർദേശം നൽകിയത്. ചോദ്യപേപ്പർ ചോർച്ച തടയാൻ ബില്ല് കൊണ്ടുവരും. അടുത്തദിവസംതന്നെ കേന്ദ്ര മന്ത്രിസഭ ഇതിന് അംഗീകാരം നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ചോദ്യപേപ്പർ ചോർച്ച തടയാനുള്ള ബില്ല് നടപ്പുസമ്മേളനത്തിൽത്തന്നെ പാസാക്കാൻ ശ്രമിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. അതിവേഗ കോടതിയ്ക്കൊപ്പം കുറ്റക്കാർക്കുള്ള…