ശാസ്ത്രലോകം: ‘ക്രാക്കൻ’ എന്ന കടൽഭൂതത്തിന് പിന്നിൽ…..
പതിമൂന്നാം നൂറ്റാണ്ടിലെ നോർസ് നാടോടിക്കഥകളിലൂടെയാണ് ക്രാക്കൻ എന്ന കടൽഭൂതത്തെക്കുറിച്ചുള്ള ഭയാനകമായ വിവരണങ്ങൾ ലോകമറിയുന്നത്. ഗ്രീൻലാന്റ്, നോർവേ തീരങ്ങളിലെ കപ്പലുകളെ മുഴുവനായി വിഴുങ്ങുന്ന, പായ്മരങ്ങളോളം നീളമുള്ള കൈകളുള്ള ജീവിയായാണ് നാവികർ ഇതിനെ ചിത്രീകരിച്ചിരുന്നത്. എന്നാൽ പത്തൊൻപതാം നൂറ്റാണ്ടിൽ 1857-ൽ ഡാനിഷ് പ്രകൃതിശാസ്ത്രജ്ഞനായ ജാപെറ്റസ് സ്റ്റീൻസ്ട്രപ്പ് ആണ് ഈ കടൽജീവിയെ ശാസ്ത്രീയമായി പഠിക്കുകയും ‘ആർക്കിട്യൂത്തിസ് ഡക്സ്’ എന്ന് പേരിടുകയും ചെയ്തത്. പണ്ടുകാലത്ത് നാവികർ നൽകിയ ഭയാനകമായ രൂപവർണ്ണനകളോട് വിസ്മയിപ്പിക്കുന്ന സാമ്യമുള്ളതായിരുന്നു ഈ ജീവിയുടെ ശരീരഘടന. ക്യാമറയ്ക്ക് മുന്നിലെത്തിയ ശാസ്ത്രസത്യം നൂറ്റാണ്ടുകളോളം…