കേരളത്തിന്റെ ഖജനാവിലേക്ക് പണം ഒഴുകുന്നു; ആദ്യ ദിനം വിറ്റത് 8.72 ലക്ഷം ടിക്കറ്റുകള്‍
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംബര്‍ ലോട്ടറി വില്‍പ്പനയ്ക്ക് ആവേശകരമായ തുടക്കം. വില്‍പ്പനയുടെ ആദ്യ ദിനത്തില്‍ ഇന്നലെ 8,72,540 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. കഴിഞ്ഞ വര്‍ഷം ആദ്യ ദിനത്തില്‍ 3,17,850 ടിക്കറ്റുകളുടെ വില്‍പ്പന നടന്നിരുന്നു . ആദ്യദിന വില്‍പ്പനയില്‍ 5,54,690 ടിക്കറ്റുകളുടെ വര്‍ദ്ധനയുണ്ട്. ആദ്യ ഘട്ടമായി 20 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത് . ഓണം ബംബറിന് 90ലക്ഷം ടിക്കറ്റുകളാണ് വില്‍പ്പന ലക്ഷ്യം. ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന മികച്ച സ്വീകരണവും വിശ്വാസവുമാണ് നേട്ടമായതെന്ന് ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍…