admin

‘പ്രിയദർശിനി’ സ്ത്രീകളുടെ കുടുംബ ബജറ്റിനെ തന്നെ മാറ്റി മറിച്ചു, പദ്ധതിയിൽ സർക്കാറിന് പൂർണ്ണ തൃപ്തിയെന്ന് സി.പി. ജോൺ

തിരുവനന്തപുരം: ‘പ്രിയദർശിനി’ പദ്ധതി ഒരു മാസം പിന്നിടുംമ്പോൾ സർക്കാറിന് പൂർണ്ണ തൃപ്തിയുണ്ടെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ. ഏഷ്യാനെറ്റ് ന്യൂസിന്റെ ‘നമസ്തേ കേരളം’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റൊരു സർക്കാർ പദ്ധതിയും ജനങ്ങൾ ഇത്രയും സന്തോഷത്തോടെ ഈ അടുത്ത കാലത്ത് ഏറ്റെടുത്തിട്ടില്ല.പദ്ധതി സ്ത്രീകളുടെ ജീവിതത്തിൽ ഗുണപരമായ മാറ്റങ്ങൾ വരുത്തി. സ്ത്രീകളുടെ കുടുംബ ബജറ്റിനെ തന്നെ മാറ്റി മറിച്ചു. പൊതുജനങ്ങൾ പദ്ധതിയെ ഇരു കൈയും നീട്ടി സ്വീകരിച്ചതിനൊപ്പം പ്രതിപക്ഷവും പദ്ധതി അംഗീകരിച്ചുവെന്ന് മന്ത്രി പറഞ്ഞു. അതേസമയം, പ്രിയദർശിനി പദ്ധതി നിലവിൽ മറ്റ്…

Read More

യമുനയുടെ കണ്ണീരിന് കറുപ്പ് നിറം! നദിയുടെ മലിനീകരണ തോതിൽ 76 ശതമാനം വർധന

ന്യൂഡൽഹി: ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗവും തലസ്ഥാന നഗരിയുടെ ജീവനാഡിയുമായ യമുനാ നദി ഇന്ന് കേവലമൊരു അഴുക്കുചാലായി മാറിക്കൊണ്ടിരിക്കുകയാണെന്നത് നമ്മെ എന്നും വേദനിപ്പിക്കുന്ന യാഥാർഥ്യമാണ്. എന്നാൽ, നദിയിലെ മലിനീകരണ തോത് വിചാരിച്ചതിലും എത്രയോ മടങ്ങ് ഭീകരമാണെന്നാണ് ഡൽഹി ജലബോർഡിന്റെ ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. ഡൽഹിയിലൂടെ ഒഴുകുന്ന യമുനയിലേക്ക് നഗരത്തിലെ പ്രധാന അഴുക്കുചാലുകളിൽ നിന്നും ഒഴുകിയെത്തുന്ന മലിനജലത്തിന്റെ അളവ് മുൻപ് കണക്കാക്കിയിരുന്നതിനേക്കാൾ 76 ശതമാനം കൂടുതലാണെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. നദിയെ വീണ്ടെടുക്കാനുള്ള ഡൽഹി സർക്കാരിന്റെ ശ്രമങ്ങൾക്ക്…

Read More

ഡൽഹി ചലോ’ക്ക് ട്രെയിൻ വാടകക്കെടുത്ത് സി.പി.ഐ; 20 ബോഗികൾ, 1452 യാത്രക്കാർ

തിരുവനന്തപുരം: സി.പി.ഐ നേതൃത്വത്തിൽ സെപ്റ്റംബർ ഒന്നിന് ഡൽഹിയിൽ നടക്കുന്ന ‘ഡൽഹി ചലോ’ സമരത്തിന് കേരളത്തിൽനിന്ന് സ്പെഷൽ ട്രെയിൻ. കേരളത്തിൽനിന്നുള്ള 1452 സമരപ്രതിനിധികൾക്ക് പോകാനായി 20 ബോഗികളുള്ള തീവണ്ടി ഏഴുദിവസത്തേക്കാണ് സി.പി.ഐ വാടകയ്ക്കെടുത്തത്. തിരുവനന്തപുരത്തുനിന്ന് ഡൽഹിയിലേക്കും തിരിച്ചുമാണ് സർവിസ് നടത്തുക. പാർട്ടി പ്രവർത്തകർ മാത്രമായിരിക്കും യാത്രക്കാർ. 18 തേഡ് ക്ലാസ് എ.സി. കമ്പാർട്ടുമെന്റുകളും രണ്ട് നോൺ എ.സി ബോഗികളും ഉണ്ടാകും. ഒരാൾക്ക് 9000 രൂപ ചെലവുവരും. ആദ്യമായാണ് കേരളത്തിൽനിന്നൊരു രാഷ്ട്രീയപാർട്ടി തീവണ്ടി വാടകയ്ക്കെടുത്ത് സമരത്തിന് പോകുന്നത്. ഓഗസ്റ്റ് 29-ന്…

Read More

മൂന്ന് കോടി തന്നാൽ മ​ന്ത്രിയാക്കാമെന്ന് എലത്തൂർ എം.എൽ.എക്ക് ‘ഓഫർ’; വിളവന്നത് പ്രിയങ്കാഗാന്ധിയുടെ ഓഫീസിൽ നിന്നെന്ന്പറഞ്ഞ്

കോഴിക്കോട്: ഓണത്തിനും പെരുന്നാളിനും ക്രിസ്‍മസിനുമൊക്കെ കണ്ണഞ്ചിപ്പിക്കുന്ന പല ഓഫറുകളും വ്യാപാരികൾ നൽകാറുണ്ട്. എന്നാൽ, മൂന്ന് കോടി രൂപ തന്നാൽ മന്ത്രിയാക്കാമെന്ന ‘ഓഫർ’ കിട്ടിയാലോ? എലത്തൂർ എം.എൽ.എ. വിദ്യാ ബാലകൃഷ്ണനാണ് ഈ വ്യാജ ’ഓഫർ’ കഴിഞ്ഞ ദിവസം കിട്ടിയത്. വയനാട് എം.പി പ്രിയങ്കഗാന്ധിയുടെ ഡൽഹിയിലെ ഓഫിസിൽനിന്ന് എന്നുപറഞ്ഞാണ് വ്യാജൻ വിളിച്ചത്. സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന ഉടൻ വരുമെന്നും മൂന്നുകോടി രൂപ നൽകിയാൽ മന്ത്രിയാക്കാമെന്നുമായിരുന്നു വാഗ്ദാനം. വിദ്യയുടെ പരാതിയിൽ കോഴിക്കോട് സൈബർ സെൽ അന്വേഷണം തുടങ്ങി. ജൂലൈ ആറിനാണ് വാട്സ്ആപ്പ്…

Read More

ആക്രി പെറുക്കാനെത്തി, സ്വർണമാലയും ഫോണും കവരാൻ ശ്രമം; ഇതരസംസ്ഥാന തൊഴിലാളിയെ പിടികൂടി വീട്ടമ്മ

വൈക്കം: ആക്രി പെറുക്കാനെന്ന വ്യാജേന എത്തിയ ശേഷം സ്വർണമാലയും ഫോണും മോഷ്ടിക്കാൻ ശ്രമം നടത്തിയ ഇതരസംസ്ഥാനക്കാരനെ കയ്യോടെ പിടികൂടി വീട്ടമ്മ. കവർന്ന സാധനങ്ങളുമായി ഇറങ്ങിയോടാൻ ശ്രമിക്കുന്നതിനിടെ ബംഗാൾ സ്വദേശി റഹിമിനെ(40) ആണ് ഇടയാഴം മാരാവള്ളിച്ചിറയിൽ കനകമ്മ (60) പരിസരവാസികളുടെ സഹായത്തോടെ പിടികൂടിയത്. മുച്ചക്ര വാഹനത്തിലാണ് ഇയാൾ ആക്രിസാധനങ്ങൾ പെറുക്കാനെന്ന വ്യാജേന എത്തിയത്. പേരക്കുട്ടിയുടെ സ്വർണമാലയും വീട്ടിലെ മൊബൈൽ ഫോണുമാണ് മോഷ്ടിച്ചത്. മൂന്നാംപിറന്നാൾ സമ്മാനമായി കുട്ടിയുടെ പിതാവ് രഞ്ജിത്തിന്റെ സുഹൃത്തുക്കൾ നൽകിയതായിരുന്നു മാല. ചൊവ്വാഴ്ച രാവിലെ മകൾ മനീഷയും കൊച്ചുമകളും…

Read More

മരണത്തോട് മല്ലിട്ട് 3 ഇഡിയറ്റ്സിലെ ഫുൻസുക് വ്ങ്ഡു

ലഡാക്കിന്റെ പരിസ്ഥിതി സംരക്ഷണത്തിനും അവകാശങ്ങൾക്കുമായി നിരാഹാര സമരം തുടരുന്ന പരിസ്ഥിതി പ്രവർത്തകനും ശാസ്ത്രജ്ഞനുമായ സോനം വാങ്ചുകിന് പിന്തുണയുമായി ‘3 ഇഡിയറ്റ്സ്’ താരം ഓമി വൈദ്യ. ചിത്രത്തിൽ ആമിർ ഖാൻ അവതരിപ്പിച്ച ‘ഫുൻസുക് വാങ്ഡു’ എന്ന വിഖ്യാത കഥാപാത്രം യഥാർഥ ജീവിതത്തിൽ സോനം വാങ്ചുകിനെ ആസ്പദമാക്കിയുള്ളതാണെന്ന് ഓർമിപ്പിച്ചാണ് താരം രംഗത്തെത്തിയത്. സമൂഹമാധ്യമത്തിൽ  പങ്കുവെച്ച പ്രത്യേക വിഡിയോ സന്ദേശത്തിലൂടെയായിരുന്നു ഓമി വൈദ്യയുടെ പ്രതികരണം. ‘3 ഇഡിയറ്റ്സി’ലെ ‘ചതുർ രാമലിംഗം’ എന്ന തങ്ങളുടെ പ്രിയപ്പെട്ട കഥാപാത്രത്തിന്റെ ശൈലിയിൽ “ഹലോ ഇഡിയറ്റ്സ്…” എന്ന്…

Read More

നിയമന ക്രമക്കേടിൽ വിവരങ്ങൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്; പിഎസ്‌സിക്ക് കത്ത് നൽകി

തിരുവനന്തപുരം ∙ നിയമന ക്രമക്കേടുമായി ബന്ധപ്പെട്ട പരാതികള്‍ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം വിവരങ്ങള്‍ ആവശ്യപ്പെട്ട് പിഎസ്‌സിക്കു കത്തു നല്‍കി. ഉദ്യോഗസ്ഥര്‍ പിഎസ്‌സി ആസ്ഥാനത്തു നേരിട്ടെത്തിയാണ് കത്ത് കൈമാറിയത്. പരാതികള്‍ ഉള്ള പരീക്ഷകളുടെ ചോദ്യപേപ്പര്‍, ഉത്തരസൂചിക, ഉദ്യോഗാര്‍ഥികളുടെ പട്ടിക, അഭിമുഖത്തിനു വിളിച്ചവരുടെ പട്ടിക എന്നിവ നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം അജിതാ ബീഗം പിഎസ്‌സി ചെയര്‍മാന്‍ എം.ആര്‍.ബൈജുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അന്വേഷണത്തിന് എല്ലാവിധ സഹകരണവും പിഎസ്‌സി അറിയിച്ചിട്ടുണ്ട്. ആസൂത്രണ ബോര്‍ഡ് ചീഫ്…

Read More

മലയാളി ‘ഇൻ സ്പേസ്’: അനിലും സംഘവും ബഹിരാകാശ നിലയത്തിലെത്തി, 8 മാസത്തിന് ശേഷം മടക്കം

ന്യൂയോർക്ക് ∙ ബഹിരാകാശം താണ്ടുന്ന, രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ മലയാളിയായി യുഎസ് സ്പേസ് ഫോഴ്സ് കേണൽ ഡോ. അനിൽ മേനോൻ. അനിലിന്റെ പേടകമായ സോയൂസ് പ്രോഗ്രസ് രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തി. ഇന്ത്യൻ സമയം രാത്രി 11.30ന് ബഹിരാകാശ നിലയവുമായി പേടകം ബന്ധിപ്പിച്ചു. പുലർച്ചെ 1.25ന് അനിലും സംഘവും രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തി.

Read More

എംബാപ്പെയേയും സംഘത്തെയും പൂട്ടി; രണ്ടുഗോളിന് ഫ്രാൻസിനെ വീഴ്ത്തി സ്പെയിൻ ഫൈനലിൽ

ഡാലസ്: ടൂർണമെന്റിലുടനീളം ആക്രമണഫുട്ബോൾ കൊണ്ട് എതിരാളികളെ ഞെട്ടിച്ച ഫ്രഞ്ച് പടയ്ക്ക് സ്പെയിൻ പൂട്ടൊരുക്കി. അത് പൊളിക്കാൻ എംബാപ്പെയ്ക്കും സംഘത്തിനുമായില്ല. അതോടെ സെമിയിൽ വിജയഭേരി മുഴക്കി സ്പെയിൻ ഫൈനലിൽ. സെമിയിൽ തോറ്റ് ഫ്രഞ്ച് പട പുറത്ത്. എതിരില്ലാത്ത രണ്ടുഗോളുകൾക്കാണ് സ്പെയിനിന്റെ ജയം. പേരുകേട്ട ഫ്രഞ്ച് മുന്നേറ്റനിരയെ അക്ഷരാർഥത്തിൽ പൂട്ടിയാണ് സ്പെയിൻ ഫൈനൽ ടിക്കറ്റെടുത്തത്. ഇംഗ്ലണ്ട്-അർജന്റീന രണ്ടാം സെമിയിലെ വിജയികളാണ് ഫൈനലിൽ സ്പെയിനിന്റെ എതിരാളികൾ. പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് മിക്കെൽ ഒയർസബാലാണ് സ്പെയിനിനായി ആദ്യഗോളടിച്ചത്. ബോക്‌സിനുള്ളിൽ നിന്ന് ലാമിൻ യമാലിനെ ഫ്രഞ്ച്…

Read More

ഇത്തവണയും ഓണക്കിറ്റ്; സപ്ലൈകോയ്ക്ക് 253 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: ഓണവിപണി നടത്തിപ്പിനായി സപ്ലൈകോയ്ക്ക് 200 കോടിയും എഎവൈ വിഭാഗത്തിന് (മഞ്ഞ കാർഡ്) ഓണക്കിറ്റിനായി 53 കോടിയും ഉൾപ്പെടെ 253 കോടി രൂപ അടിയന്തരമായി അനുവദിച്ച് സംസ്ഥാന സർക്കാർ. ഭക്ഷ്യ- സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബിൻറെ അഭ്യർത്ഥനപ്രകാരം മുഖ്യമന്ത്രി വി ഡി സതീശൻറെ ഇടപെടലിനെ തുടർന്നാണ് നടപടി. മുൻ സർക്കാരുകളൊന്നും ഇത്രയും തുക ഒന്നിച്ച് അനുവദിച്ചിരുന്നില്ലെന്ന് ഭക്ഷ്യമന്ത്രി അറിയിച്ചു. പുതുക്കിയ ബജറ്റിൽ 315 കോടി രൂപ അനുവദിച്ചതിൽ, 20 കോടി ആദ്യം ലഭിച്ചിരുന്നു. തുക…

Read More