തമിഴ്നാട്ടിൽ പൊതുപരിപാടികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ‘തമിഴ് തായ് വാഴ്ത്ത്’ നിർബന്ധമാക്കും
ചെന്നൈ: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, മറ്റ് പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സംഘടിപ്പിക്കുന്ന പരിപാടികൾ ആരംഭിക്കുന്നതിന് മുൻപായി ‘തമിഴ് തായ് വാഴ്ത്ത്’ നിർബന്ധമായും ആലപിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന പ്രത്യേക പ്രമേയം തമിഴ്‌നാട് നിയമസഭ ഇന്ന് പാസാക്കും. തമിഴ്‌നാടിന്റെ ദീർഘകാലമായുള്ള ഈ പരമ്പരാഗത ആചാരം കൂടുതൽ ശക്തമായി നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രി വിജയ് നിയമസഭയിൽ ഈ പ്രമേയം അവതരിപ്പിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും പ്രാചീനമായ ക്ലാസിക്കൽ ഭാഷകളിൽ ഒന്നാണ് തമിഴെന്നും, ലോകസംസ്കാരത്തിൽ തന്നെ ഏറ്റവും പ്രൗഢമായ…