admin

എലിക്കുളം പഞ്ചായത്തിന്റെ വിശ്രമകേന്ദ്രം ഇന്നും വിശ്രമത്തിലാണ്

ഇളങ്ങുളം: കൊട്ടിഘോഷിച്ച് ഉദ്ഘാടന മാമാങ്കം നടത്തി. പിന്നെ നിശ്ചലമായി. പാലാ- പൊൻകുന്നം റോഡിൽ ഇളങ്ങുളം ചന്തവളവിൽ എലിക്കുളം പഞ്ചായത്തിന്റെ വഴിയോര വിശ്രമകേന്ദ്രവും ഓപ്പൺജിമ്മും ഹാപ്പിനസ് പാർക്കും ഒരുവർഷത്തിലേറെയായി അടഞ്ഞുതന്നെയാണ്. ഇത് ആർക്കുവേണ്ടി നിർമ്മിച്ചു എന്നാണ് നാട്ടുകാരുടെ പരിഹാസം. വാഹനയാത്രികർക്ക് വിശ്രമത്തിനിടവും ശൗചാലയസൗകര്യവും ലക്ഷ്യമിട്ടാണ് വഴിയിടം പദ്ധതിയിൽ സർക്കാർ ഫണ്ട് വിനിയോഗിച്ച് വിശ്രമകേന്ദ്രം നിർമ്മിച്ചത്. ഹൈവേ നിർമ്മാണഘട്ടത്തിൽ പുറമ്പോക്കായി മാറിയ ഭൂമിയിലാണ് കഫ്ത്തീരിയ സൗകര്യത്തോടെ കെട്ടിടം നിർമ്മിച്ചത്. ഉദ്ഘാടനത്തിന് ശേഷം കരാർ അടിസ്ഥാനത്തിൽ ഇവിടെ കോഫിബാർ തുടങ്ങുകയും അവരുടെ…

Read More

യാത്രക്കാരെ വലച്ച് കൊറ്റാർകാവ് ബി.എസ്.എൻ.എൽ റോഡ്

മാവേലിക്കര: കൊറ്റാർകാവ് ബി.എസ്.എൻ.എൽ റോഡ് പൂർണ്ണമായും തകർന്നതോടെ പ്രദേശവാസികളും യാത്രക്കാരും വലിയ ദുരിതത്തിലായി. റോഡിലെ ടാർ ഇളകി കിടക്കുന്നതും കുഴികൾ രൂപപ്പെട്ടിരിക്കുന്നതുമാണ് യാത്രക്കാരെ വലയ്ക്കുന്നത്. ഇരുചക്ര വാഹന യാത്രികരും കാൽനടയാത്രക്കാരുമാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടനുഭവിക്കുന്നത്. ​മാവേലിക്കര ടൗണിലെ കടുത്ത ഗതാഗതക്കുരുക്കിൽപ്പെടാതെ കൊറ്റാർകാവ് ഭാഗത്തേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ ഭൂരിഭാഗം പേരും ആശ്രയിക്കുന്ന പ്രധാന മാർഗമാണ് ഈ റോഡ്. കൂടാതെ റെയിൽവേ ക്രോസ് അടച്ചുകഴിഞ്ഞാൽ ടൗണിലേക്ക് പ്രവേശിക്കാതെ മാവേലിക്കരയുടെ വിവിധ ഭാഗങ്ങളിലേക്ക് പോകാൻ വാഹനയാത്രക്കാർ ആശ്രയിക്കുന്നതും ഇതേ പാത തന്നെയാണ്….

Read More

ദന്ത പരിശോധനയും ബോധവൽക്കരണ ക്ലാസ്സും

അമ്പലപ്പുഴ : സ്‌നേഹവീട് അഭയ കേന്ദ്രത്തിൽ ദന്തരോഗ ബോധവൽക്കരണ സെമിനാർ നടത്തി. പുഷ്പഗിരി ദന്തൽ കോളേജിന്റെ സഹകരണത്തോടെ നടന്ന ദന്ത പരിശോധനയും ബോധവൽക്കരണ ക്ലാസ്സും ഗ്രാമപഞ്ചായത്തംഗം ഷെഹ്ന മജീദ് ഉദ്ഘാടനം ചെയ്തു പുഷ്പഗിരി ദന്തൽ കോളേജിലെ ഡോ. എ.സുമയ്യ ബോധവൽക്കരണ ക്ലാസിനും പരിശോധനക്കും നേതൃത്വം നൽകി . സ്‌നേഹവീട് ഡയറക്ടർ ആരിഫ് അടൂർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കെ.ചന്തു , എ.ആഷിക്ക് , ഡോ.അൻസു ഇമ്മാനുവൽ ,ഡോ.അനന്തുലാൽ തുടങ്ങിയവർ സംസാരിച്ചു. ദന്തപരിശോധനാ ക്യാമ്പും നടന്നു.

Read More

സ്ഥലനാമങ്ങളായി, വി.കെ.പാറയും കെ.കെ.പാറയും

കോന്നി : പേരിനൊപ്പം ഇൻഷ്യലുമായി തണ്ണിത്തോട് പഞ്ചായത്തിലെ വി.കെ.പാറയും കെ.കെ.പാറയും കൗതുകമാകുകയാണ്. വനമേഖലയായ തണ്ണിത്തോട്ടിൽ കുടിയേറ്റ കാലത്ത് വലിയ കുറവൻ പാറ, കൊച്ചുകുറവൻ പാറ എന്നീങ്ങനെ രണ്ടുസ്ഥലങ്ങൾ ഉണ്ടായിരുന്നു. 1988 – 89 കാലയളവിൽ ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന എൻ.ലാലാജി സ്ഥലനാമങ്ങളിലെ ജാതീയമായ പരാമർശം ആധുനിക സമൂഹത്തിന് യോജിച്ചതല്ല എന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ ചൂണ്ടിക്കാട്ടി. തുടർന്ന് ഈ സ്ഥലങ്ങൾക്ക് വികെ പറയെന്നും (വലിയ കുറവൻപാറ) കെ.കെ.പാറയെന്നും (കൊച്ചു കുറവൻപാറ) പഞ്ചായത്തിന്റെ ഔദ്യോഗിക രേഖകളിൽ മാറ്റംവരുത്തി. തുടർന്നാണ് ഇനീഷ്യൽ ഓടുകൂടിയ…

Read More

കാറുകൾ കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്ക്

കലഞ്ഞൂർ : കലഞ്ഞൂർ വലിയപള്ളിക്ക് സമീപം കാറുകൾ കൂട്ടിയിടിച്ച് അപകടം. യാത്രക്കാർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. അടുത്തിടെ ലോറിയിടിച്ച് രണ്ടു പേർ മരിച്ച സ്ഥലത്തായിരുന്നു ഇന്നലത്തെയും അപകടം. .തമിഴ്നാട് സ്വദേശികളും മലയാളികളും സഞ്ചരിച്ച കാറുകളാണ് അപകടത്തിൽപ്പെട്ടത്. .ഫയർഫോഴ്‌സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.പൊലീസ് കേസെടുത്തു.

Read More

മഴയുണ്ട്, ജാഗ്രത വേണം: എട്ട് ജില്ലകളിൽ മുന്നറിയിപ്പ്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ എട്ട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്നാണ് അറിയിപ്പ്. മറ്റുജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയുണ്ടാകാമെന്നും ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.   ശക്തമായ കാറ്റിന്…

Read More

ജോലിക്കായി അമ്മയെ കൊന്ന മകൾ അച്ഛനെയും വകവരുത്തിയെന്ന്

ജയ്‌പൂർ: രാജസ്ഥാനിൽ സർക്കാർ ജോലി സ്വന്തമാക്കുന്നതിനായി മകൾ അമ്മയെ കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. അറസ്റ്റിലായ ഇരുപത്തിമൂന്നുകാരി ആയുഷി ശർമ സ്വന്തം പിതാവിനെയും കൊലപ്പെടുത്തിയതാണോയെന്ന് സംശയമുള്ളതായി ബന്ധുക്കൾ. കഴിഞ്ഞ വർഷം മരിച്ച പിതാവ് വിജയ് ശർമയുടെ മരണത്തിലും അസ്വാഭികതയുണ്ടെന്നും ആയുഷിയുടെ പങ്കുണ്ടാകാമെന്നുമാണ് മാതൃസഹോദരൻ രാകേഷ് ശർമ ആരോപിച്ചിരിക്കുന്നത്. വിജയ് ശർമയുടെ മരണത്തെത്തുടർന്നാണ് ഭാര്യ നീരജ് ശർമയ്ക്ക് ഭർത്താവിന്റെ ജോലി ലഭിക്കുന്നത്. ഈ ജോലി സ്വന്തമാക്കുന്നതിനായാണ് ആയുഷി അമ്മാവന്റെയും വാടകകൊലയാളിയുടെയും സഹായത്തോടെ റോഡപകടമുണ്ടാക്കി നീരജ് ശർമയെ കൊലപ്പെടുത്തിയത്. അമ്മയെ…

Read More

ഫുട്ബാൾ ഷൂട്ടൗട്ട്, ഫൈനൽ പ്രവചനം

കൊല്ലം: ചാത്തന്നൂർ ശ്രീനാരായണ കോളേജിലെ ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഫിഫ ലോകകപ്പി​നോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘ഫിഫ് ഫെസ്റ്റ് 2026’ന് തുടക്കമായി. വിദ്യാർത്ഥികൾക്കായി ഫുട്ബോൾ ഷൂട്ടൗട്ട് മത്സരവും ലോകകപ്പ് ഫൈനൽ പ്രവചന മത്സരവും സംഘടിപ്പിച്ചു. ലോകകപ്പ് ആവേശത്തിന്റെ ഭാഗമാകുന്നത് വിദ്യാർത്ഥികളിൽ കായിക മനോഭാവവും കൂട്ടായ്മയും വളർത്തുമെന്ന് ഉദ്ഘാടനം നിർവഹിച്ച കോളേജ് പ്രിൻസിപ്പൽ ഡോ. ഹരി ലക്ഷ്മി പറഞ്ഞു. ഷൂട്ടൗട്ട് മത്സരത്തിൽ വിവിധ വകുപ്പുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പുറമേ അദ്ധ്യാപകരും അനദ്ധ്യാപകരും പങ്കെടുത്തു. വിജയികൾക്കും പങ്കെടുത്തവർക്കും പ്രിൻസിപ്പൽ സമ്മാനങ്ങൾ വിതരണം…

Read More

നെയ്യാറിൽ കുളിക്കാനിറങ്ങിയ അഭിഭാഷകനെ കാണാതായി

നെയ്യാറ്റിൻകര: സുഹൃത്തുക്കളുമൊത്ത് നെയ്യാറിൽ കുളിക്കാനിറങ്ങിയ അഭിഭാഷകനെ കാണാതായി.തെക്കേ കൊട്ടാരം തോപ്പിൽ വിളാകത്ത് വീട്ടിൽ കൃഷ്ണ ചന്ദ്രനെയാണ് (39) ഇന്നലെ രാവിലെ നെയ്യാറിലെ കുറവണി കടവിൽ കാണാതായത്.വീടിനടുത്തുള്ള ആറിൽ സുഹൃത്തുക്കളുമൊത്ത് കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.കയത്തിൽപ്പെട്ട കൃഷ്ണചന്ദ്രൻ മുങ്ങിപോവുകയായിരുന്നുവെന്ന് സുഹൃത്തുക്കളും നാട്ടുകാരും പറയുന്നു.സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നെയ്യാറ്റിൻകര പൊലീസും ഫയർഫോഴ്സും തെരച്ചിൽ തുടരുകയാണ്.ഭാര്യ: വിജയ.മകൾ: കല്യാണി.

Read More

കേരനാട്ടിൽ നാളികേര ഉത്പാദനം താഴേക്ക്

തിരുവനന്തപുരം: ‘കേരം തിങ്ങും കേരളനാടെ’ന്ന് പേരുകേട്ടിരുന്ന കേരളത്തിൽ കൃത്യമായ വളപ്രയോഗവും വേണ്ട പരിഗണനയും ഇല്ലാതായതോടെ നാളികേര ഉത്പാദനം കൂപ്പുകുത്തുന്നു. അതേസമയം,​അയൽ സംസ്ഥാനങ്ങളിൽ കൃഷിയും ഉത്പാദനവും വർദ്ധിച്ചു. സംസ്ഥാനത്ത് 2023-24ൽ ഹെക്ടറിന് 7,211 എണ്ണമായിരുന്ന ഉത്പാദന ക്ഷമത 2024-25 ആയതോടെ 6,830 എണ്ണമായി ചുരുങ്ങി. കൂടാതെ,​തെങ്ങുകൃഷി 2023-24ൽ 7,65,840 ഹെക്ടറിലുണ്ടായിരുന്നത് 2024-25ൽ 7,54,000 ഹെക്ടറായിട്ടുണ്ട്. വാർഷിക ഉത്പാദനം 2023-24ൽ 5,522 ദശലക്ഷമായിരുന്നത് 2024-25ൽ 5,149 ദശലക്ഷമായി കുറഞ്ഞു. അതേസമയം,​കൊ​മ്പ​ൻ ചെ​ല്ലി,ചെ​മ്പ​ൻ ചെ​ല്ലി എ​ന്നി​വ​യു​ടെ ആ​ക്ര​മ​ണവും കൂ​മ്പു​ചീ​യ​ൽ, കാ​റ്റു​വീ​ഴ്‌​ച, മണ്ഡരി…

Read More