ഫുട്ബാൾ ഷൂട്ടൗട്ട്, ഫൈനൽ പ്രവചനം

കൊല്ലം: ചാത്തന്നൂർ ശ്രീനാരായണ കോളേജിലെ ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഫിഫ ലോകകപ്പി​നോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘ഫിഫ് ഫെസ്റ്റ് 2026’ന് തുടക്കമായി. വിദ്യാർത്ഥികൾക്കായി ഫുട്ബോൾ ഷൂട്ടൗട്ട് മത്സരവും ലോകകപ്പ് ഫൈനൽ പ്രവചന മത്സരവും സംഘടിപ്പിച്ചു.

ലോകകപ്പ് ആവേശത്തിന്റെ ഭാഗമാകുന്നത് വിദ്യാർത്ഥികളിൽ കായിക മനോഭാവവും കൂട്ടായ്മയും വളർത്തുമെന്ന് ഉദ്ഘാടനം നിർവഹിച്ച കോളേജ് പ്രിൻസിപ്പൽ ഡോ. ഹരി ലക്ഷ്മി പറഞ്ഞു. ഷൂട്ടൗട്ട് മത്സരത്തിൽ വിവിധ വകുപ്പുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പുറമേ അദ്ധ്യാപകരും അനദ്ധ്യാപകരും പങ്കെടുത്തു. വിജയികൾക്കും പങ്കെടുത്തവർക്കും പ്രിൻസിപ്പൽ സമ്മാനങ്ങൾ വിതരണം ചെയ്തു. ഫൈനൽ പ്രവചന മത്സരത്തിന്റെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *