admin

അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ചസംഭവം; ചികിത്സാ പിഴവ് ആരോപണം നിഷേധിച്ച് ആശുപത്രി

കണ്ണൂർ: അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഗുരുതരാവസ്ഥയിലായ ഒന്നര വയസുകാരൻ മരിച്ചു സംഭവത്തിൽ വിശദീകരണവുമായി ബേബി മെമ്മോറിയൽ ആശുപത്രി. കുഞ്ഞിന്റെ മരണത്തിൽ അതിയായ ദുഃഖം രേഖപെടുത്തുന്നുവെന്നും മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചാണ് കുഞ്ഞിനു വൈദ്യസഹായം നൽകിയതെന്നും അധികൃതർ വ്യക്തമാക്കി. ലഭ്യമായ എല്ലാ ആധുനിക ചികിത്സാ സഹായങ്ങളും കുഞ്ഞിന് നൽകിയെന്ന് ചൂണ്ടിക്കാട്ടിയ ആശുപത്രി അധികൃതർ നിയമാനുസൃത നടപടികൾക്ക് എല്ലാവിധ പിന്തുണ നൽകുമെന്നും ‌വിശദമാക്കി. ഇന്നലെ രാത്രിയാണ് പയ്യന്നൂർ സ്വദേശി സൂരജിന്റെയും വിജിഷയുടെയും മകൻ ദേവാന്‍ഷ് ശൗര്യ മരിച്ചത്. കളിക്കുന്നതിനിടെ ചുണ്ടും താടിയും…

Read More

ബഹിരാകാശത്തേക്ക് മലയാളിയുടെ കന്നിയാത്ര 14ന്

പാലക്കാട്: ബഹിരാകാശത്തെന്നുന്ന ആദ്യ മലയാളിയെന്ന ബഹുമതിക്ക് തൊട്ടരികെ മലയാളി വേരുകളുള്ള യു.എസിലെ നാസ ശാസ്ത്രജ്ഞൻ ഡോ. അനിൽ മേനോൻ. ജൂലായ് 14നാണ് യാത്ര. നാസയുടെ എമർജൻസി മെഡിസിൻ ഡോക്ടറും യു.എസ് സ്‌പേസ് ഫോഴ്സ് കേണലുമാണ്ഈ 49 കാരൻ. കസാക്കിസ്ഥാനിലെ ബൈക്കോണൂർ കോസ്‌മോഡ്രോമിൽ നിന്ന് റഷ്യയുടെ സോയൂസ് എം.എസ് 29 പേടകത്തിലാണ് എക്സ്‌പെഡിഷൻ 75 ദൗത്യത്തിന്റെ ഭാഗമായി മൂന്നംഗ സംഘം യാത്ര തിരിക്കുക. റഷ്യയിലെ റോസ്‌കോസ്‌മോസ് ശാസ്ത്രജ്ഞരായ പ്യോട്ടർ ഡുബ്രോവ്, അന്ന കിക്കിന എന്നിവരാണ് സഹയാത്രികർ.എട്ട് മാസത്തെ ദൗത്യമാണ്….

Read More

തിരുപ്പൂരിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ ആറുപേർ മരിച്ചു, ഒരാളുടെ നില ഗുരുതരം

കോയമ്പത്തൂർ: കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ ആറുപേർ മരിച്ചു. തമിഴ്‌നാട് തിരുപ്പൂര്‍ ജില്ലയിലെ ഉതുക്കുളിക്ക് സമീപമാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഒരാൾ ചികിത്സയിലാണ്. സേലം സാമിനാഥപുരം സ്വദേശിയായ എസ് ഈശ്വരന്‍ (55), ഭാര്യ തിരുമകള്‍ (50), മരുമകന്‍ എം മുകിലന്‍ (35), മുകിലന്റെ മൂന്ന് വയസുള്ള മകന്‍ ശ്രീനിത്ത്, ഒമ്പത് മാസം പ്രായമുള്ള മകന്‍ കനീഷ്, ഈശ്വരന്റെ ബന്ധു ജെ ശിവഗാമി (65) എന്നിവരാണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ…

Read More

കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലുപേർ മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ

കണ്ണൂർ: ചാലോട് കാർ മരത്തിലിടിച്ച് നാലുപേർ മരിച്ചു. ഇന്നലെ അർദ്ധരാത്രിയോടെയാണ് അപകടം ഉണ്ടായത്. യുപി സ്വദേശി പരം ഛേത്രി, ഹർഷ്, റിസ്‌വാൻ, ഷാൻ എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ ഒരാൾ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഫയർഫോഴ്‌സെത്തി കാർ വെട്ടിപ്പൊളിച്ചാണ് ഉള്ളിൽ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്. മരിച്ചവരിൽ രണ്ടുപേർ മലയാളികളാണെന്നാണ് വിവരം.   ബംഗളൂരുവിൽ നിന്ന് വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയവരാണ് കാറിലുണ്ടായിരുന്നത്. ഒരാൾ അപകടസ്ഥലത്തുതന്നെ മരിച്ചു. മൂന്നുപേരെ ചാലയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്….

Read More

ഫ്ലാറ്റിലെ തീപ്പിടുത്തം,അമ്മയും രണ്ട് മക്കളും ഏഴാം നിലയിൽ നിന്നും താഴേക്ക് ചാടി

കെയ്‌റോ: ഈജിപ്തിലെ ഗിസ ഗവർണറേറ്റിൽ ഫ്ലാറ്റിലുണ്ടായ വൻ തീപിടിത്തത്തിൽ ഒരേ കുടുംബത്തിലെ അഞ്ച് പേർ വെന്തുമരിച്ചു. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അന്താരാഷ്ട്ര സമൂഹത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ ദാരുണ സംഭവം അരങ്ങേറിയത്. ഓംറാനിയ ഡിസ്ട്രിക്ടിലെ മഹ്മൂദിയ ടവറുകളിലൊന്നിന്റെ ഏഴാം നിലയിലുള്ള ഫ്ലാറ്റിലാണ് അഗ്നിബാധയുണ്ടായത്. ഫ്ലാറ്റിലുടനീളം അതിവേഗം തീ പടർന്നുപിടിച്ചതോടെ കുടുംബം പൂർണ്ണമായും ഉള്ളിൽ കുടുങ്ങുകയായിരുന്നു. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്താൻ പ്രൊസിക്യൂഷൻ ഉത്തരവിട്ടിട്ടുണ്ട്. ഫ്ലാറ്റിനുള്ളിൽ തീ പടർന്നതോടെ 51-കാരിയായ അമ്മ ജനാലയിലൂടെ സഹായത്തിനായി നിലവിളിക്കുന്നത് കണ്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു. താഴെ…

Read More

വയനാട് തുരങ്കത്തിന്റെ ചരിവ് ഏത് നിമിഷവും തകരാമെന്ന് കോൺട്രാക്‌ടർ മുന്നറിയിപ്പ് നൽകിയിരുന്നു

കൽപ്പറ്റ: വയനാട്ടിൽ മണ്ണിടിച്ചിലുണ്ടായ തുരങ്കത്തിന്റെ ചരിവ് ഏതുസമയവും തകരാൻ സാദ്ധ്യതയുള്ളതായി കോൺട്രാക്‌ടർ റിപ്പോർട്ട് നൽകിയിരുന്നതായി വിവരം. വയനാട്ടിലെ തുരങ്ക നിർമ്മാണത്തിന്റെ ചുമതലയുള്ള സബ് കോൺട്രാക്ടറായ ദിലീപ് ബിൽഡ്കോൺ ലിമിറ്റഡ് (ഡിബിഎൽ) തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. വയനാട് തുരങ്കത്തിന്റെ നോർത്ത് പോർട്ടലിന് മുകളിലുള്ള കുന്നിൻചരിവ് ഇതിനകം തന്നെ തകർന്നുതുടങ്ങിയതായി റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു.   ഡിബിഎല്ലിലെ സീനിയർ ജിയോളജിസ്റ്റ് രാജു സാഗർ, ജിഎസ്ഐയിലെ എ രമേശ് കുമാർ, ടർക്കിഷ് എഞ്ചിനീയറിംഗ് കൺസൾട്ടിംഗ് ആന്റ് കോൺട്രാക്റ്റിംഗിലെ അതോറിറ്റി എഞ്ചിനീയർ ഡോ….

Read More

കിളികൊത്തില്ല,​ പുഴു അരിക്കില്ല

കാളികാവ്: അങ്ങാടികളിലും പാതയോരങ്ങളിലും മാമ്പഴക്കച്ചവടം തകൃതി. മുന്തിയ ഇനമായ നീലൻ കല്ലാപാടി മാങ്ങയും മൂന്ന് കിലോയ്ക്ക് നൂറ് രൂപ എന്ന തോതിലാണ് വിൽപ്പന നടക്കുന്നത്. വിലക്കുറവിൽ കണ്ണ് നട്ട് വൻതോതിലാണ് ആളുകൾ മാങ്ങ വാങ്ങുന്നത്. ഇത്തരം മാങ്ങകളിൽ രാസപദാർത്ഥങ്ങളുടെ ആധിക്യം കൂടുതലാണെന്ന് ആക്ഷേപമുണ്ട്. മൂപ്പെത്താത്ത മാങ്ങയും വേഗം പഴുക്കുന്നതിനും നല്ല നിറം കിട്ടുന്നതിനും കാൽസ്യം കാർബൈഡ് പൊടി വിതറിയാണ് പഴുപ്പിക്കുന്നതെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. ഇത്തരം മാങ്ങ കഴിക്കുന്നതിലൂടെ അസെറ്റലിൻ എന്ന വാതകം ശരീരത്തിലെത്തുകയും കുടലിനെ ബാധിക്കുകയും ദഹന…

Read More

കോറോ ഹെൽത്ത് പിരിച്ചുവിടൽ: അനുകൂല സമീപനം ഉണ്ടായില്ലെങ്കിൽ നിയമനടപടികളിലേക്ക് കടക്കുമെന്ന് മന്ത്രി

കൊച്ചി: കോറോ ഹെൽത്തിന്റെ കേരളത്തിലെ ഓഫീസുകൾ പൂട്ടാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും നിലവിലുള്ള ജീവനക്കാരെ നിലനിർത്തി ഇപ്പോഴുള്ള സ്ഥിതി തുടരണമെന്നും തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. കേരളത്തിലെ ഓഫീസുകൾ പൂട്ടി എണ്ണൂറോളം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട നടപടി ചർച്ച ചെയ്യാൻ ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്തെ നിലവിലുള്ള ലേബർ നിയമപ്രകാരം വൻതോതിലുള്ള പിരിച്ചുവിടലുകൾക്ക് 60 ദിവസം മുൻപ് ജീവനക്കാർക്ക് നോട്ടീസ് നൽകേണ്ടതുണ്ട്. കൂടാതെ ‘അവസാനം വന്നവർ ആദ്യം പുറത്തേക്ക്’ എന്ന സീനിയോറിറ്റി മാനദണ്ഡവും…

Read More

കുംഭമേള വൈറൽ പെൺകുട്ടിയുടെ പൊലീസ് സംരക്ഷണം പിൻവലിച്ചു

കൊച്ചി: കുംഭമേള താരമായ പെൺകുട്ടിക്കും ഭ‌ർത്താവിനും നൽകിയിരുന്ന പൊലീസ് സംരക്ഷണം ഹൈക്കോടതി നീക്കി. പെൺകുട്ടി സംരക്ഷണം ആവശ്യപ്പെട്ടാൽ മാത്രം നൽകിയാൽ മതിയെന്നാണ് പൊലീസിന് കോടതി നിർദേശം നൽകിയിരിക്കുന്നത്. പെൺകുട്ടിയെയും ഭർത്താവിനെയും കണ്ടെത്താൻ സാധിക്കുന്നില്ലെന്ന് സർക്കാർ അറിയിച്ചതിന് പിന്നാലെയാണ് കോടതി സംരക്ഷണം ഒഴിവാക്കിയത്. പെൺകുട്ടിയും ഭർത്താവും നൽകിയ മേൽവിലാസത്തിലോ നമ്പറിലോ ബന്ധപ്പെടാൻ കഴിയുന്നില്ല. പെൺകുട്ടിയുടെ സ്ഥിരം രീതിയാണിതെന്നും പൊലീസ് കോടതിയെ അറിയിച്ചു. ജീവന് ഭീഷണിയുണ്ടെന്നുകാട്ടി മദ്ധ്യപ്രദേശ് സ്വദേശിയായ പെൺകുട്ടി നൽകിയ ഹർജിയിലാണ് എറണാകുളം സെൻട്രൽ പൊലീസിനോട് സംരക്ഷണം നൽകാൻ…

Read More

തിരുവനന്തപുരത്ത് ഹോട്ടലിൽ തീപിടിത്തം, താമസക്കാരെ ഒഴിപ്പിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടൽ ഹൈലാൻഡിൽ തീപിടിത്തം. ഹോട്ടലിന്റെ ആറാം നിലയിലാണ് തീപിടിത്തമുണ്ടായത്. ഹോട്ടലിൽ നിന്ന് താമസക്കാരെ പൂർണമായി ഒഴിപ്പിച്ചു. തീയണയ്ക്കാൻ ശ്രമം തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. റസ്റ്റോറന്റിന്റെ അടുക്കളയിലാണ് തീപിടിത്തം ഉണ്ടായത്. നാല് യൂണിറ്റ് ഫയർഫോഴ്‌സ് സ്ഥലത്തെത്തിയിട്ടുണ്ട്. കൂടുതൽ നിലകളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമത്തിലാണ് ഫയർഫോഴ്‌സ് ,​

Read More