സ്‌കൂളിന് ഫിറ്റ്നസ് ഇല്ലെങ്കിൽ അദ്ധ്യാപകർക്കും ശമ്പളമില്ല
തിരുവനന്തപുരം: ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലെങ്കിൽ സ്‌കൂളിൽ തസ്തിക നിർണയം നടത്തേണ്ടെന്നും ജൂലായ് 15 മുതൽ അദ്ധ്യാപകർക്കും മറ്റു ജീവനക്കാർക്കും ശമ്പളം നൽകേണ്ടെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. സംസ്ഥാനത്തെ എയ്ഡഡ്, സർക്കാർ സ്‌കൂളുകൾക്ക് ഇത് ബാധകമാണ്. രണ്ടു മാസത്തേക്ക് കാലാവധി നിശ്ചയിച്ച് നൽകിയ താത്കാലിക സർട്ടിഫിക്കറ്റ് മാത്രമാണ് സംസ്ഥാനത്തെ ചില സ്‌കൂളുകൾക്ക് ലഭിച്ചിട്ടുള്ളതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് കണ്ടെത്തി. ഇത്തരം സ്‌കൂളുകളിൽ തസ്തിക നിർണയം നടത്തുന്നതിന് വിദ്യാഭ്യാസ ഓഫീസർമാർ സംശയം ഉന്നയിച്ചിരുന്നു. തുടർന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവ് പുറപ്പെടുവിച്ചത്. തസ്തിക നിർണയ…