വെമ്പായം ബാറിലെ സംഘർഷം: ഗുരുതരമായി പൊള്ളലേറ്റ ഒരാള്‍ മരിച്ചു
തിരുവനന്തപുരം ∙ വെമ്പായത്ത് ബാറില്‍ സംഘര്‍ഷത്തിനിടെ യുവാവ് പെട്രോള്‍ ഒഴിച്ചു തീകൊളുത്തിയ സംഭവത്തില്‍ പൊള്ളലേറ്റ ഒരാള്‍ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വെമ്പായം സ്വദേശി നവാസ് ആണ് മരിച്ചത്. മുഖത്ത് പൊള്ളലേറ്റ നവാസിനെ വെന്റിലേറ്റര്‍ സഹായത്തോടെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സിച്ചിരുന്നത്. തീ കൊളുത്തിയ മുഖ്യപ്രതി അനീഷ് 50 ശതമാനത്തിലേറെ പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.ഇന്നലെ ബാറില്‍ മദ്യപിക്കാന്‍ എത്തിയ അനീഷും നാലംഗ സംഘവുമായുണ്ടായ വാക്കുതര്‍ക്കമാണ് ദുരന്തത്തില്‍ കലാശിച്ചത്. തര്‍ക്കത്തെ തുടര്‍ന്ന് പുറത്തേക്കു പോയ അനീഷ് അര മണിക്കൂറിനു ശേഷം പെട്രോള്‍…