മൂന്ന് മാസം ഗർഭിണിയായ 17കാരി തലയറുത്ത് കൊല്ലപ്പെട്ട നിലയിൽ, ഭർത്താവും ഭർതൃപിതാവുമടക്കം നാല് പേർ അറസ്റ്റിൽ
റാഞ്ചി: മൂന്ന് മാസം ഗർഭിണിയായ 17കാരിയെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവും ഭർതൃപിതാവുമടക്കം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജാർഖണ്ഡിലെ ധൻബാദിലാണ് സംഭവം. ധൻബാദ് ബലിയപൂരിലുള്ള വനമേഖലയിൽ നിന്നാണ് 17 കാരിയായ പൂനം കുമാരിയുടെ മൃതദേഹം കണ്ടെത്തിയത്. തലയില്ലാത്ത നിലയിലായിരുന്നു മൃതദേഹം. നൂറു മീറ്ററോളം അകലെ പ്ലാസ്റ്റിക് ചാക്കിൽ പൊതിഞ്ഞ നിലയിലാണ് അറുത്തെടുത്ത തല കണ്ടെത്തിയത്. സംഭവം നരബലിയെന്ന തരത്തിൽ നാട്ടുകരിൽ അഭ്യൂഹങ്ങൾ പരന്നെങ്കിലും പൊലീസ് ഇത് തള്ളിക്കളഞ്ഞു. ഗിരിദിഹ് സ്വദേശിനിയായ പൂനം പഠനത്തിനായി ധൻബാദിലെ…