സെപ്റ്റിക് ടാങ്കില്‍ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

 

 


ന്യൂഡല്‍ഹി: ദില്ലിയില്‍ സെപ്റ്റിക് ടാങ്കില്‍ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികള്‍ മരിച്ചു. ദില്ലി മുണ്ട്കയിലാണ് സംഭവം. മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. മുണ്ട്കയിലെ ഫാക്ടറിയിലെ സെപ്റ്റിക് ടാങ്കില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു ഇവര്‍. ഇന്ന് ഉച്ചയോടെയാണ് അപകടം. ഇവിടം വ്യവസായ മേഖലയാണ്. ഇവിടുത്തെ സെപ്റ്റിക് ടാങ്കില്‍ കുടുങ്ങി വിഷവാതകം ശ്വസിച്ചാണ് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം സംഭവിച്ചത്. ഇവിടെനിന്ന് ഫയര്‍സര്‍വീസിലേക്ക് കോള്‍ പോയിരുന്നുവെന്നും രക്ഷാപ്രവര്‍ത്തനത്തിനായി ഉദ്യോ?ഗസ്ഥര്‍ എത്തിക്കൊണ്ടിരിക്കുകയായിരുന്നു എന്നുമുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.
ഇവരെത്തുമ്പോഴേയ്ക്കും മൂന്ന് പേരുടെയും മരണം സംഭവിച്ചിരുന്നു. ഇന്ദ്രജിത്ത്പുരിയില്‍ നിന്നുള്ള അരുള്‍, സന്ദീപ്, ചാന്ത് എന്നീ തൊഴിലാളികള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഒരാള്‍ സെപ്റ്റിക് ടാങ്കില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് രക്ഷിക്കാനിറങ്ങിയ മറ്റ് രണ്ട് പേര്‍ കൂടി അപകടത്തില്‍പെടുകയായിരുന്നു എന്നാണ് വിവരം. ടാങ്കിനുളളില്‍ മൂവരും ബോധരഹിതരായി കിടക്കുകയായിരുന്നു. പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *