ഹിറ്റ്‌ലർ ജനിച്ചു വളർന്ന വീട് ഇനി പൊലീസ് സ്റ്റേഷൻ
ബർലിൻ ∙ മുൻ ജർമൻ ഏകാധിപതി അഡോൾഫ് ഹിറ്റ്‌ലർ ജനിച്ച ഓസ്ട്രിയയിലെ വീട് പൊലീസ് സ്റ്റേഷനാക്കി മാറ്റിയിരിക്കുകയാണ് ഓസ്ട്രിയൻ ഭരണകൂടം. 20 ദശലക്ഷം യൂറോ ചെലവഴിച്ച്, നിശ്ചിത സമയത്തേക്കാൾ മൂന്ന് വർഷം വൈകിയാണ് കെട്ടിടത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. ഓസ്ട്രിയൻ ആർക്കിടെക്ചർ ഫേമായ ‘മാർട്ടെ’യാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചത്. കെട്ടിടത്തിന്റെ പഴകിയ മഞ്ഞ പെയിന്റ് മാറ്റി വെളുത്ത പെയിന്റ് അടിച്ചതടക്കം പൂർണമായും തിരിച്ചറിയാനാവാത്ത വിധത്തിലാണ് ഇതിനെ നവീകരിച്ചിരിക്കുന്നത്. ∙ ചരിത്ര പശ്ചാത്തലവും തർക്കങ്ങളും: ജർമൻ അതിർത്തിക്ക് സമീപമുള്ള…