കോഴക്കേസിൽ നിരപരാധിയെന്ന് ‘രാജ്കുമാർ‌’; രാഹുലിന്റെയും സോണിയയുടെയും പേരിലും തട്ടിപ്പ്

കോട്ടയം∙ മന്ത്രിയാക്കാനും ഉന്നത പദവികൾക്കും കോഴ ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എംപിയുടെ ഓഫിസിൽനിന്നാണെന്ന വ്യാജേനയുള്ള തട്ടിപ്പിൽ നേതാക്കളോടു നിരപരാധിത്വം ബോധ്യമാക്കി പ്രൈവറ്റ് സെക്രട്ടറി ഡി.എസ്. രാജ്കുമാർ‌. വ്യാജ ഫോൺ കോൾ ലഭിച്ച വിദ്യാ ബാലകൃഷ്ണൻ, ഡീൻ കുര്യാക്കോസ്, ഷാഫി പറമ്പിൽ എന്നിവരോട് രാജ്കുമാർ‌ ഫോണിൽ സംസാരിച്ചു. തനിക്കg തട്ടിപ്പുമായി യാതൊരു ബന്ധവുമില്ലെന്നാണ് രാജ്കുമാർ നേതാക്കളോടു പറഞ്ഞത്. അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം നേതാക്കളോടു പറഞ്ഞു. പ്രിയങ്ക ഗാന്ധിയുമായി കൂടിയാലോചന നടത്തിയശേഷമാണ് രാജ്കുമാർ പൊലീസിൽ പരാതി നൽകിയത്. കേരളത്തിലെ ആഭ്യന്തര വകുപ്പ് സംഭവത്തിൽ…

Read More

മാഷ് -ജ്വലിക്കുന്ന ഓര്‍മ്മയായ്..

  ഭാഷാധ്യാപകന്‍, സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകന്‍ തൃശ്ശൂര്‍ കേരളവര്‍മ്മ, കുന്നംകുളം വിവേകാനന്ദ കോളേജുകളുടെ മുന്‍ പ്രിന്‍സിപ്പല്‍, കൂടാതെ ശ്രീശങ്കരാചാര്യ സംസ്‌കൃത ശാലയില്‍ മലയാളം പ്രൊഫസര്‍, സര്‍വകലാശാലയുടെ തൃശൂര്‍, പാലക്കാട് കേന്ദ്രങ്ങളുടെ ഡയറക്ടര്‍ കേരള സാഹിത്യ അക്കാദമിയുടെ എക്‌സിക്യൂട്ടീവ് അംഗം, കൂടാതെ 95 ഓളം പുസ്തകങ്ങളുടെ രചയിതാവ്, വിവിധ സാഹിത്യ സംഘടനകളുടെ ചെയര്‍മാന്‍ എന്നിങ്ങനെയുള്ള വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചു പോന്നിരുന്ന പ്രിയപ്പെട്ട പ്രൊഫസര്‍ ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍ മാഷ് ഇന്നലെ രാവിലെ മരണപ്പെട്ടു. അത്യന്തം വേദനാജനകമായ വാര്‍ത്തയായിരുന്നു മലയാളഭാഷയെ പോലെ…

Read More

ട്രെക്കിങ്ങിനിടെ കൊലപാതകം: സിയയുടെ കുടുംബത്തിന്റെ സുഗന്ധവ്യഞ്ജന സ്ഥാപനം അടച്ചുപൂട്ടാൻ നോട്ടിസ്

പുണെ ∙ വ്യവസായി കേതൻ വിശാൽ‌ അഗർവാളിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയ ഗോയലിന്റെ കുടുംബം നടത്തുന്ന സുഗന്ധവ്യഞ്ജന സ്ഥാപനം അടച്ചുപൂട്ടാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് നോട്ടിസ് നൽകി. പുണെയിൽ പ്രവർത്തിക്കുന്ന എംഎസ് ബിജി ഗോയൽ ആൻഡ് കമ്പനി എന്ന സ്ഥാപനത്തിനാണു നോട്ടിസ് ലഭിച്ചത്. ലേബലിങ് ക്രമക്കേട്, മായം കലർത്തൽ തുടങ്ങിയവ ആരോപിച്ചാണു നടപടി. 8 ലക്ഷത്തിലേറെ രൂപ വിലവരുന്ന മഞ്ഞൾ‌പ്പൊടി, എള്ള്, സോയാബീൻ തുടങ്ങിയവ ഇവിടെ നിന്നു പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം, കൊലപാതകക്കേസിലെ അന്വേഷണവുമായി തങ്ങൾ സഹകരിക്കുന്നുണ്ടെന്നും അനാവശ്യമായി ബുദ്ധിമുട്ടിക്കുകയാണെന്നും ആരോപിച്ച്…

Read More

പിഴവുകൾ സംഭവിച്ചത് അനുഭവക്കുറവ് മൂലം, തിരുത്താനുള്ള നടപടികൾ തുടങ്ങി

കൊച്ചി: താരസംഘടന അമ്മയിലെ അധികാര തർക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ അമ്മ അംഗങ്ങൾക്ക് ശ്വേത കമ്മറ്റിയുടെ കത്ത്. പിഴവുകൾ സംഭവിച്ചത് അനുഭവക്കുറവ് മൂലമാണെന്നും അത് തിരുത്താൻ ഉള്ള നടപടികൾ തുടങ്ങിയെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. കൂടുതൽ പക്വതയോടെയും ഉത്തരംവാദിത്തത്തോടെയും മുന്നോട്ട് പോകും. ഇപ്പോൾ ചുമതല വഹിക്കുന്ന എക്‌സിക്യൂട്ടിവ് അംഗങ്ങൾ ഉത്തരവാദിത്തങ്ങൾ തുടർന്നും നിർവഹിക്കുമെന്നും സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ഒരു തടസവും ഇല്ല എന്നും ശ്വേത വ്യക്തമാക്കുന്നു. അതേ സമയം, ശ്വേതയെ എതിർക്കുന്നവർ കത്തിന് മറുപടി നൽകിയിട്ടില്ല. കോടതിയുടെ അന്തിമ വിധി…

Read More

ലൈംഗികമായി പീ‍ഡിപ്പിച്ചു, കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നു; പന്ത്രണ്ട് വയസ്സുകാരിയുടെ മൃതദേഹം വീട്ടിനുള്ളിൽ

മുംബൈ ∙ മഹാരാഷ്ട്രയിലെ വാർധ ജില്ലയിലെ ഗ്രാമത്തിൽ പന്ത്രണ്ട് വയസ്സുകാരിയെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയതാണെന്ന് പൊലീസ് സംശയിക്കുന്നു. കൃത്യം നടത്താൻ ഉപയോഗിച്ചതെന്ന് കരുതുന്ന രക്തം പുരണ്ട കല്ല് സംഭവസ്ഥലത്തുനിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കൊലപാതകത്തിനു മുൻപ് പെൺകുട്ടി ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനമെന്ന് വാർധ പൊലീസ് സൂപ്രണ്ട് സൗരവ് കുമാർ അഗർവാൾ പറഞ്ഞു. മരണത്തിന്റെ യഥാർഥ കാരണം വ്യക്തമാകാൻ വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.പെൺകുട്ടിയുടെ…

Read More

റീൽസ് സ്റ്റണ്ടുകൾ’ വേണ്ട, മൈലേജിനു കുട്ടികളെ ഉപയോഗിക്കരുത്

ചെന്നൈ ∙ സ്കൂളുകളിലും പൊതുസ്ഥാപനങ്ങളിലും ‘റീൽസ് സ്റ്റണ്ടുകൾ’ കാണിച്ച് ആളാകാൻ നോക്കേണ്ടെന്ന് മന്ത്രിമാർക്ക് തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയിന്റെ കർശന മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി തന്റെ സഹപ്രവർത്തകർക്ക് കടുത്ത ഭാഷയിൽ നിർദേശം നൽകിയത്. സമൂഹമാധ്യമങ്ങളിൽ വ്യക്തിപരമായ മൈലേജിനായി വിദ്യാലയങ്ങളെയും കുട്ടികളെയും ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. വ്യവസായ മന്ത്രി എസ്. കീർത്തന സർക്കാർ സ്കൂളിൽ നടത്തിയ ‌ഔദ്യോഗിക സന്ദർശനത്തിനിടെ എടുത്ത റീൽസ് വലിയ വിവാദങ്ങൾക്ക് വഴിമാറിയ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. ഒരാഴ്ച മുമ്പ് സ്കൂൾ…

Read More

വരൾച്ച രൂക്ഷം, കർണാടകയിൽ വിളകൾ വാടിക്കരിയുന്നു; ഓണക്കാലത്ത് പച്ചക്കറി, പൂക്കൾ വരവ് കുറയാൻ സാധ്യത

പുൽപള്ളി ∙ അതിരൂക്ഷമായ വരൾച്ചയിൽ കൃഷിയിടങ്ങൾ കരിഞ്ഞുണങ്ങിയതോടെ ഇത്തവണ ഓണക്കാലത്തെ പച്ചക്കറി, പൂക്കൾ ഉൽപാദനം ഗണ്യമായി കുറയുമെന്ന ആശങ്ക. കേരളത്തിലേക്കാൾ മഴക്കുറവ് അനുഭവപ്പെടുന്ന കന്നഡ ഗ്രാമങ്ങളിൽ സർവ വിളകളും വാടിയുണങ്ങുന്നു. ജലസേചനം നടത്താത്ത കൃഷികളൊന്നുമില്ല. ഓണവിപണി മുന്നിൽ കണ്ട് വിത്തിട്ടവരും തൈകൾ നടാത്തവരുമെല്ലാം നിരാശരാണ്. കാലവർഷക്കാലത്ത് ലഭിക്കുന്ന മഴയെ ആശ്രയിച്ചാണ് മൈസൂരു, ചാമരാജ് നഗർ, കുടക് ജില്ലകളിൽ ഇടവിള കൃഷികൾ നടത്തുന്നത്. 3 മാസംകൊണ്ട് ആദായമെടുക്കുന്ന ധാന്യങ്ങൾ, പച്ചക്കറികൾ , പൂക്കൾ എന്നിവയ്ക്കാണ് കനത്ത നാശം. മുത്താറി,…

Read More

തൃണമൂലിൽ കൊഴിഞ്ഞുപോക്ക് അവസാനിക്കുന്നില്ല; രാജ്യസഭാ എംപി കോയൽ മല്ലിക്ക് രാജിവച്ചു, ബിജെപിയിലേക്കെന്ന് സൂചന

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിനും മമത ബാനർജിക്കും തിരിച്ചടിയായി രാജ്യസഭാ എംപി കോയൽ മല്ലിക്ക് (രുഗ്‌മിണി മല്ലിക്ക്) രാജിവച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഒഴിവുവന്ന രാജ്യസഭാ സീറ്റിലാണ് ബംഗാളി സിനിമാതാരം കൂടിയായ കോയലിനെ തിരഞ്ഞെടുത്തത്. സജീവ പാർട്ടി പ്രവർത്തകയായിരുന്ന കോയൽ മല്ലിക്കിന്റെ രാജി പാർട്ടി പ്രവർത്തകരെയടക്കം ഞെട്ടിച്ചിരിക്കുകയാണ്. രാജ്യസഭാ ചെയർമാനും വൈസ് പ്രസിഡന്റുമായ സി പി രാധാകൃഷ്ണനാണ് കോയൽ മല്ലിക്ക് രാജിക്കത്ത് സമർപ്പിച്ചത്. രാജ്യസഭാംഗമായിരുന്ന സമയത്ത് എല്ലാ സഹായവും സഹകരണവും നൽകിയ ബഹുമാനപ്പെട്ട ഡെപ്യൂട്ടി ചെയർമാനോടും രാജ്യസഭ സെക്രട്ടേറിയറ്റിലെ…

Read More

അമേരിക്കയിൽ സൈക്ലോസ്പോറ വ്യാപിക്കുന്നു

അമേരിക്കയിൽ സൈക്ലോസ്പോറ എന്ന കുടൽ‍ രോഗം വ്യാപിക്കുന്നു. ആയിരക്കണക്കിന് ആളുകളാണ് രോഗബാധിതരായി ചികിത്സയിൽ കഴിയുന്നത്. സൈക്ലോസ്പോറ കയെറ്റനെൻസിസ് എന്ന പാരസൈറ്റിലൂടെ പകരുന്ന രോഗമാണിത്. 34 സംസ്ഥാനങ്ങളിലായി ഏകദേശം 7,000 പേർ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നുവെന്ന് യുഎസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC) വ്യക്തമാക്കി. അമേരിക്കയിലെ മുപ്പത് സംസ്ഥാനങ്ങളിൽ രോഗം പടരുന്നതായാണ് സിഡിസി കണക്കുകൾ വ്യക്തമാക്കുന്നത്. 501 മുതൽ 900 കേസുകളോടെ ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത് മിഷിഗണിലാണ്. ന്യൂയോർക്ക്, നോർത്ത് കരോലിന, ഇന്ത്യാന, കെന്റക്കി, ന്യൂജഴ്സി,…

Read More

മണ്ഡല പുനർനിർണയത്തിൽ തട്ടി ഇന്ത്യാ സഖ്യം ഉലയുന്നോ

ന്യൂഡൽഹി: മണ്ഡലപുനർനിർണ്ണയവും വനിതാ സംവരണവും ഉൾപ്പെട്ട ഭരണഘടനാ ഭേദഗതി ബില്ലിനെച്ചൊല്ലി കേന്ദ്ര സർക്കാരും പ്രതിപക്ഷ പാർട്ടികളും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടം മുറുകുന്നു. 2026 ഏപ്രിലിൽ ലോക്‌സഭയിൽ അവതരിപ്പിച്ച 131-ാം ഭരണഘടനാ ഭേദഗതി ബില്ലിന് രണ്ടിൽ മൂന്ന് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്ന് പരാജയപ്പെട്ടിരുന്നു. ലോക്‌സഭാ സീറ്റുകൾ 850 ആയി ഉയർത്താനും മണ്ഡലപുനർനിർണ്ണയത്തിന് ശേഷം വനിതാ സംവരണം നടപ്പിലാക്കാനുമായിരുന്നു ഈ ബില്ലിലൂടെ സർക്കാർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ നിലവിൽ നടക്കുന്ന രാഷ്ട്രീയ മാറ്റങ്ങൾ കാര്യങ്ങൾ കേന്ദ്രസർക്കാരിന് അനുകൂലമാകുന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്. പാർലമെന്റിന്റെ വർഷകാല…

Read More