സാവരിയയെ പ്രതി മതപരിവർത്തനത്തിന് പ്രേരിപ്പിച്ചു; മാതാപിതാക്കൾ സർക്കാർ ഉദ്യോഗസ്ഥർ’; ആരോപണവുമായി ബന്ധുക്കൾ

ആലപ്പുഴ: ഉസ്ബക്കിസ്ഥാനിൽ സഹപാഠിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി മെഡിക്കൽ വിദ്യാർത്ഥിനിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഹരിപ്പാട് പിലാപ്പുഴ പുതുക്കാട്ട് സുപ്രഭാ ഭവനത്തിൽ ബസന്ത് – മിനി ദമ്പതികളുടെ മകൾ സാവരിയ ബസന്താണ് (22) മരിച്ചത്.   പ്രതിയായ മലപ്പുറം പെരിന്തൽമണ്ണ കാട്ടുപ്പാറ എരുവത്ത് കിഴക്കേതൊടിയിൽ സദറുൽ ആനത്തിലെ (23) ഉസ്ബക്കിസ്ഥാനിൽ പൊലീസ് അറസ്റ്റു ചെയ്തു. ഇരുവരും ഉസ്‌ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളാണ്. പ്രതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തെയിരിക്കുകയാണ് സാവരിയയുടെ കുടുംബം.   ‘ഹോസ്റ്റലിൽ ആൺകുട്ടികളും പെൺകുട്ടികളും…

Read More

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കെട്ടിടം തകർന്നു വീണു; ട്രെയിനുകൾ വൈകുന്നു…

കോഴിക്കോട് ∙ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ കെട്ടിടം തകർന്നു വീണു. ക്ലോക് ടവറാണ് രണ്ടാമത്തെ പ്ലാറ്റ് ഫോമിലേക്ക് വീണത്. ആളപായമില്ല. അപകടത്തെ തുടർന്ന് 1,2,3 പ്ലാറ്റ് ഫോമിലെ വൈദ്യുതി റദ്ദാക്കി. ട്രെയിൻ സർവീസുകൾ വൈകുന്നു.റെയിൽവേ സ്റ്റേഷനിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിന് ഇടയിലാണ് മറുവശത്തുള്ള പഴയ കെട്ടിടം തകർന്നു വീണത്. വൈദ്യുത ലൈനിന് മുകളിലേക്കാണ് കെട്ടിടം വീണത്. അപകടമുണ്ടായപ്പോള്‍ സ്റ്റേഷനിൽ ഒരു പാസഞ്ചർ ട്രെയിൻ നിർത്തി ഇട്ടിരിക്കുകയായിരുന്നു.

Read More

ഭാര്യയെ കൊന്നശേഷം മൃതദേഹത്തിന്റെ ചിത്രം കാമുകിക്ക് അയച്ചുനൽകി; അമേരിക്കയിൽ ഇന്ത്യൻ യുവാവ് അറസ്റ്റിൽ

വാഷിംഗ്‌ടൺ: അമേരിക്കയിൽ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ 30 കാരനായ ഇന്ത്യൻ യുവാവ് അറസ്റ്റിൽ. സോഫ്‌റ്റ്‌വെയർ ഡെവലപ്‌മെന്റ് എഞ്ചിനീറായ അവിനാഷ് നാർണയെയാണ് ബെൽവ്യു പൊലീസ് അറസ്റ്റ് ചെയ്‌തത്.   കഴിഞ്ഞ വർഷം ഒക്‌ടോബർ 27-നാണ് ഇയാളുടെ ഭാര്യ രാജിത സബ്ബിനേനിയെ അപാർട്‌മെന്റ് കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ ബാ‌ത്ത്‌റൂമിനുള്ളിൽ അകപ്പെട്ടിരിക്കുകയാണെന്നും വാതിൽതുറക്കുന്നില്ലെന്നും അവിനാഷ് തന്നെയാണ് പൊലീസിനെ വിളിച്ചറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് വാതിൽ ബലമായി പൊളിച്ച് അകത്തുകടന്നപ്പോൾ രാജിത നിലത്ത് മരിച്ചുകിടക്കുകയായിരുന്നു.   ആദ്യഘട്ടത്തിൽ നടത്തിയ…

Read More

ഹോസ്റ്റൽ മുറിയിൽ പാമ്പ്; ഉറങ്ങിക്കിടന്ന നാല് വിദ്യാർത്ഥിനികളെ കടിച്ചു, 11കാരിക്ക് ദാരുണാന്ത്യം

റാഞ്ചി: ജാർഖണ്ഡിലെ ലോഹർദാഗയിലെ ഹോസ്റ്റൽ മുറിയിൽ ഉറങ്ങിക്കിടന്ന നാല് വിദ്യാർത്ഥിനികൾക്ക് പാമ്പുകടിയേറ്റു. സംഭവത്തിൽ ഒരു വിദ്യാർത്ഥിനി മരിച്ചു. വർഷ ഒറോണെ (11)​ ആണ് മരിച്ചത്. മനീഷ് കുമാരി (14)​,​ ഫുൾമാനിയ ഒറാവോൺ (11)​,​ അനിഷ കുമാരി (11)​ എന്നിവർ ചികിത്സയിലാണ്. സാംസിറ ഹയർ സെക്കൻഡറി റസിഡൻഷ്യൽ സ്കൂളിലെ ഹോസ്റ്റലിലാണ് ദാരുണ സംഭവം നടന്നത്. ഹോസ്റ്റലിലെ ഒരു മുറിയിൽ ഉറങ്ങുകയായിരുന്ന വിദ്യാർത്ഥിനികൾക്കാണ് കടിയേറ്റത്. ഹോസ്റ്റലിൽ ഉണ്ടായിരുന്ന അദ്ധ്യാപിക ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരാളുടെ ജീവൻ രക്ഷിക്കാൻ…

Read More

തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജിന് കെ. കരുണാകരന്റെ പേര്; സർക്കാർ ഉത്തരവിറങ്ങി

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജിന് അനുമതി ലഭ്യമാക്കണമെന്നും ഈ അധ്യയനവർഷം തന്നെ പ്രവേശനം നടത്താനുള്ള ഇടപെടൽ ഉണ്ടാകണമെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എൻ.എച്ച്.എം. പദ്ധതികളുടെ അവലോകനയോഗത്തിലായിരുന്നു മന്ത്രി ഈ ആവശ്യങ്ങൾ ഉന്നയിച്ചത്.തിരുവനന്തപുരം ജനറൽ ആശുപത്രിയെ 100 എം.ബി.ബി.എസ്. സീറ്റുകളുള്ള മെഡിക്കൽ കോളേജായി ഉയർത്തുന്നതിനുള്ള അടിസ്ഥാനസൗകര്യങ്ങളുണ്ട്. ജീവനക്കാരും സജ്ജമാണ്. പുതിയ മെഡിക്കൽ കോളേജിനുള്ള 150 കോടിയുടെ കേന്ദ്രസഹായം ഉടൻ അനുവദിക്കണമെന്നായിരുന്നു എൻ.എച്ച്.എം. യോഗത്തിൽ മന്ത്രി ആവശ്യപ്പെട്ടത്.ആവശ്യം ഗൗരവത്തോടെ കാണുന്നതായി കേന്ദ്രമന്ത്രി നദ്ദ മറുപടിയും നൽകിയിരുന്നു. രാജ്യത്തുടനീളം…

Read More

ഇനി എട്ടിന്റെ കളി; ആദ്യ ക്വാർട്ടറിൽ ഇന്ന് ഫ്രാൻസും മൊറോക്കോയും ഏറ്റുമുട്ടും

ന്യൂയോർക്ക്: ഫിഫ ലോകകപ്പിൽ ഇനി ക്വാർട്ടർ ഫൈനൽ പോരാട്ടം. പ്രീക്വാർട്ടർ ഘട്ടം കടന്നപ്പോൾ 40 ടീമുകളാണ് ഇതുവരെ ഇടറി വീണത്. ശേഷിക്കുന്ന എട്ട് ടീമുകൾ ക്വാർട്ടറിൽ മാറ്രുരയ്ക്കും. നിലവിലെ ചാമ്പ്യന്മാരായ അർജന്റീന, മുൻചാമ്പ്യന്മാരായ ഫ്രാൻസ്, സ്‌പെയിൻ, ഇംഗ്ലണ്ട്, കറുത്ത കുതിരകളായ നോർവെ, വിസ്മയ മുന്നേറ്റം നടത്തിയ ബെൽജിയം, സ്വിറ്റ്‌സർലാൻഡ്, ആഫ്രിക്കൻ ചാമ്പ്യന്മാരായ മൊറോക്കോ എന്നീ ടീമുകളാണ് സെമി ലക്ഷ്യമിട്ട് ഇറങ്ങുന്നത്. ഇന്ന് രാത്രി നടക്കുന്ന (ഇന്ത്യൻ സമയം വെള്ളിയാഴ്‌ച പുലർച്ചെ 1.30 മുതൽ) ആദ്യ ക്വാർട്ടർ മത്സരത്തിൽ…

Read More

ഞങ്ങളും ഇന്ത്യാക്കാരാ ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെട്ട കുടുംബങ്ങൾ തിരിച്ചെത്തി

ന്യൂഡൽഹി:നീണ്ട നിയമപോരാട്ടത്തിനൊടുവിൽ, ഡൽഹിയിൽ നിന്ന് ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെട്ട പശ്ചിമ ബംഗാൾ ബിർഭൂം സ്വദേശികളായ നാലുപേർ കൂടി ഇന്ത്യയിൽ തിരിച്ചെത്തി. സുപ്രീം കോടതിയുടെ നിർദ്ദേശത്തെത്തുടർന്നാണ് നടപടി. സ്വീറ്റി ബിബി (32), ഇവരുടെ 16-ഉം 6-ഉം വയസ്സുള്ള രണ്ട് കുട്ടികൾ, സുനാലി ഖാത്തൂണിന്റെ ഭർത്താവ് ഡാനിഷ് ഷെയ്ഖ് എന്നിവരാണ് ഇന്ന് മടങ്ങിയെത്തിയത്. കഴിഞ്ഞ വർഷം ജൂണിൽ ഡൽഹിയിലെ രോഹിണിയിൽ നിന്ന് ബംഗ്ലാദേശ് പൗരന്മാരാണെന്നാരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത കുടുംബങ്ങളെ അതിർത്തി കടത്തി ബംഗ്ലാദേശിലേക്ക് അയക്കുകയായിരുന്നു. എന്നാൽ, തങ്ങൾ ബിർഭൂം ജില്ലയിൽ നിന്നുള്ള…

Read More

എഐയിൽ മെറ്റയുടെ ‘മ്യൂസ് ഇമേജ്’ പുറത്തിറക്കി

മാർക്ക് സക്കർബർഗിന്റെ മെറ്റാ പ്ലാറ്റ്‌ഫോംസിന്റെ ആദ്യ ഇമേജ്-ജനറേഷൻ മോഡലായ ‘മ്യൂസ് ഇമേജ്’ (Muse Image) പുറത്തിറക്കി. മെറ്റാ സൂപ്പർ ഇന്റലിജൻസ് ലാബ്‌സാണ് (Meta Super intelligence Labs) ഈ പുതിയ മോഡൽ വികസിപ്പിച്ചത്. മെറ്റാ എഐ ചാറ്റ്‌ബോട്ടിൽ സംയോജിപ്പിച്ചാണ് ഇത് ഉപഭോക്താക്കൾക്ക് ലഭ്യമാക്കിയിരിക്കുന്നത്. സങ്കീർണ്ണമായ പ്രോംറ്റുകൾ മനസ്സിലാക്കാനും ചിത്രങ്ങൾ ഇൻപുട്ടായി സ്വീകരിക്കാനും ഈ സംവിധാനത്തിന് സാധിക്കും. കൂടാതെ, എഐ നിർമ്മിക്കുന്ന ചിത്രങ്ങൾ നേരിട്ട് എഡിറ്റ് ചെയ്യാനും കഴിയും. ഇമേജ് ജനറേഷൻ, ഇമേജ് എഡിറ്റിങ്, ചിത്രത്തിലുള്ള ഉത്പന്നങ്ങൾ തിരയുക, പഴയ ചിത്രങ്ങളുടെ…

Read More

പ്രതികൾ തയ്യാറാക്കിയ ഉത്തരവിൽ വകുപ്പ് സെക്രട്ടറി ഒപ്പിടുകയായിരുന്നോ?’ കെ ബിജുവിന് ഹൈക്കോടതിയുടെ അതിരൂക്ഷ വിമർശനം

കൊച്ചി: കശുവണ്ടി കോർപ്പറേഷൻ അഴിമതിക്കേസിൽ വകുപ്പ് സെക്രട്ടറി കെ ബിജുവിനെതിരെ അതിരൂക്ഷ വിമർശനവുമായി ഹൈക്കോടതി. കേസിൽ കോടതിയെ അവഹേളിച്ച് പ്രോസിക്യൂഷൻ ഉത്തരവിറക്കിയതിന് ബിജുവിനെതിരെ ഹൈക്കോടതി കോടതിയലക്ഷ്യ കേസെടുത്തു. എന്ത് സാഹചര്യത്തിലാണ് ഇത്തരത്തിലൊരു ഉത്തരവിറക്കിയതെന്ന് വെള്ളിയാഴ്‌ച നേരിട്ട് ഹാജരായി വിശദീകരിക്കണമെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന രീതിയിലുള്ള അതീവ ഗുരുതരമായ നടപടിയാണ് ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് കോടതി വിമർശിച്ചു. ഏകദേശം 25 മിനിട്ടോളം കോടതി, ഉദ്യോഗസ്ഥനെതിരെ രൂക്ഷ വിമർശനങ്ങൾ നടത്തി. പ്രതികൾ എഴുതിക്കൊടുത്ത…

Read More

യുജിസി നെറ്റ് പരീഷയിൽ ചോദ്യങ്ങൾ വിറ്റഴിച്ചത് 2.25 ലക്ഷം രൂപയ്ക്ക്

ന്യൂഡൽഹി കഴിഞ്ഞ ആഴ്ച നടന്ന യു.ജി.സി നെറ്റ പരീക്ഷയിൽ വൻക്രമക്കേടുകൾ നടന്നതായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. യു.ജി.സി നെറ്റ് പരീക്ഷയ്ക്ക് തൊട്ട് മുൻപ് ചോദ്യപ്പേപ്പറുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുപോയതായും സോഷ്യോളജി പരീക്ഷയിലെ ഭൂരിഭാഗം ചോദ്യങ്ങളും ഇതിലൂടെ ചോർന്നതായും രാഹുൽ എക്സിൽ കുറിച്ചു. നീറ്റിലും നെറ്റിും ആവർത്തിച്ചുള്ള അഴിമതികൾക്ക് ശേഷനും മോദി സർക്കാർ സുഖമായി കിടന്നുറങ്ങുന്നുലെന്നും രാഹുൽ പറയുന്നു. രാഹുൽ ഗാന്ധിയുടെ എക്സ് പോസ്റ്റ് കഴിഞ്ഞ ആഴ്ച നടന്ന യുജിസി-നെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന…

Read More