ചിത്രം എഡിറ്റ് ചെയ്ത് മോശമാക്കിയവർക്കെതിരെ ഏതിനും കേസ് കൊടുക്കും-അന്ന രേഷ്മരാജൻ

സമൂഹ മാധ്യമങ്ങളിലൂടെ തന്റെ ചിത്രം എഡിറ്റ് െചയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജൻ. വ്യാജ ചിത്രം പങ്കുവച്ച ഇൻസ്റ്റഗ്രാം അക്കൗണ്ടിന്റെ വിവരങ്ങളും നടി പുറത്തുവിട്ടു. ഇതിനു പിന്നിലുളള ആളുകൾക്കെതിരെ എത്രയും പെട്ടന്ന് നിയമനടപടി എടുക്കണമെന്ന് കേരള പൊലീസിനോടും സൈബർ സെല്ലിനോടും നടി ആവശ്യപ്പെട്ടിട്ടുണ്ട്. ‘‘എന്റെ സൽപ്പേരിന് കളങ്കം വരുത്തുക എന്ന ദുരുദ്ദേശ്യത്തോടെ, ഈ ചിത്രം അശ്ലീലകരവും അപകീർത്തികരവുമായ രീതിയിൽ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചിരിക്കുകയാണ്. ഇത് ലജ്ജാകരവും, അംഗീകരിക്കാനാവാത്തതും, എന്റെ സ്വകാര്യതയുടെയും അന്തസ്സിന്റെയും…

Read More

പശ്ചിമേഷ്യൻ സംഘർഷം; ഇതുവരെ കൊല്ലപ്പെട്ടത് 13 ഇന്ത്യക്കാർ

ന്യൂഡൽഹി: യു.എസ് -ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിലുണ്ടായ വിവിധ ആക്രമണങ്ങളിൽ 13 ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി കേന്ദ്രസർക്കാർ. ഫെബ്രുവരി 28 മുതൽ തുടരുന്ന യുദ്ധത്തിൽ മൂന്ന് പേരെ കാണാതായെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഏറ്റവും ഒടുവിലായി യു.എ.ഇയുടെ രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെടുകയും 10 ഇന്ത്യക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. യു.എസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിന് തിരിച്ചടിയായി ഗൾഫ് മേഖലയിലെ യു.എസ് സൈനിക ​താവളങ്ങളിലേക്കും ഹുർമുസ് കടലിടുക്കിലും ഇറാന്റെ ആക്രമണങ്ങളിലാണ് ഇന്ത്യക്കാരുടെ ജീവൻ നഷ്ടമായത്….

Read More

വെള്ളത്തിൽ മുങ്ങിപ്പോയ കാർ, കഴുത്തൊപ്പം വെള്ളത്തിൽ ഒഴുകിപ്പോകാതെ പിടിച്ച്‌ ഉടമ

വാഹനങ്ങൾ എന്നത് കേവലം യാത്ര ഉപാധിയായി മാത്രമല്ല വൈകാരികമായ ബന്ധം കാത്തുസൂക്ഷിക്കുന്ന നിരവധി ആളുകളുണ്ട്. വാഹനങ്ങൾ പരിപാലിക്കുന്ന രീതിയിൽ നിന്ന് ആ വാഹനവുമായി അതിന്റെ ഉടമയ്ക്കുള്ള ബന്ധം വായിച്ചെടുക്കാൻ സാധിക്കും. ഇത്തരത്തിൽ വളരെ വൈകാരികമായി ഒരു വീഡിയോ ദൃശ്യമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്. കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വാഹനം മുങ്ങിപ്പോകാതെയും ഒഴുക്കിൽപ്പെടാതെയും സംരക്ഷിക്കാൻ ശ്രമിക്കുന്ന ഒരു വ്യക്തിയുടെ ദൃശ്യങ്ങളാണ് ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിക്കുന്നത്. എവിടെയാണ് ഈ സംഭവമുണ്ടായതെന്ന് വ്യക്തമല്ല. വെള്ളത്തിൽ പൂർണമായും മുങ്ങിക്കിടക്കുന്ന വാഹനമാണ് ദൃശ്യങ്ങളിലുള്ളത്….

Read More

യുക്രൈൻ ചർച്ചയിൽ ഇന്ത്യയുടെ പങ്കിനെ പുകഴ്ത്തി പോളിഷ് മന്ത്രി

ന്യൂഡൽഹി: റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി വ്ളാഡിസ്ലാവ് തെയോഫിൽ ബാർട്ടോസെവ്സ്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിൻ വലിയ വില നൽകുന്നുണ്ടെന്നും റഷ്യയെ സ്വാധീനിക്കാൻ കഴിവുള്ള ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. ആഗോളതലത്തിൽ ബഹുമാനിക്കപ്പെടുന്ന നേതാവാണ് പ്രധാനമന്ത്രി മോദിയെന്നും റഷ്യയുമായി ഇന്ത്യക്ക് ദീർഘകാല ബന്ധമുണ്ടെന്നും ബാർട്ടോസെവ്സ്കി പറഞ്ഞു. റഷ്യയും യുക്രൈനും തമ്മിലുള്ള സംഘർഷം കൂടുതൽ വഷളാകാതിരിക്കാൻ ഇന്ത്യയുടെ പങ്ക്…

Read More

പ്രായപൂ‌ർത്തിയാകാത്ത വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച അദ്ധ്യാപിക അറസ്റ്റിൽ

വാഷിംഗ്ടൺ: യുഎസിൽ പ്രായപൂർത്തിയാകാത്ത വിദ്യാ‌ർത്ഥിയുമായി ലൈംഗികബന്ധം പുലർത്തിയെന്ന ആരോപണത്തെ തുടർന്ന് അദ്ധ്യാപിക അറസ്റ്റിൽ. സെന്റ് ജോൺ എലിമെന്ററി സ്കൂളിലെ അദ്ധ്യാപികയായിരുന്ന മക്കെൻസി നോട്ട് (25) ആണ് അറസ്റ്റിലായത്. വിദ്യാർത്ഥി പഠിച്ചിരുന്ന ഹൈസ്കൂളിൽ അസിസ്റ്റന്റ് ട്രാക്ക് കോച്ചായ നോട്ടിന്റെ ഭർത്താവ് പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ആദ്യം മക്കെൻസി പതിനാറുകാരനുമായുള്ള ലൈംഗികബന്ധം നിഷേധിച്ചെങ്കിലും പിന്നീട് വിശദമായ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിയ്ക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് മക്കെൻസിയും വിദ്യാർത്ഥിയും തമ്മിൽ നടത്തിയ മൊബൈൽഫോൺ…

Read More

ഇൻസ്റ്റാഗ്രാം പേജ് തുടങ്ങുന്നതിനെ തുടർന്നുണ്ടായ തർക്കം പിള്ളേര് തമ്മിൽ സിനിമാ സ്റ്റൈൽ അടി

തിരുവനന്തപുരം: ഇൻസ്റ്റാഗ്രാം പേജ് തുടങ്ങുന്നതിനെ തുടർന്നുണ്ടായ തർക്കത്തിന്‍റെ പേരിൽ നഗരൂർ കൊടുവഴന്നൂർ ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾ തമ്മിലടിച്ചു. സംഘർഷത്തിൽ ഒരു വിദ്യാർഥിക്ക് പരിക്ക്. ഇന്നലെ സ്കൂളിന് പുറത്തായിരുന്നു സംഭവം. വിദ്യാർഥികൾ പുതിയതായി ഇൻസ്റ്റാഗ്രാം പേജ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. പ്ലസ് വൺ വിദ്യാർഥികൾ ഇൻസ്റ്റാഗ്രാം പേജ് തുടങ്ങുന്നത് പ്ലസ് ടു വിദ്യാർഥികൾ വിലക്കിയതാണ് സംഘർഷത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. പ്ലസ് വൺ വിദ്യാർഥികൾ ഇൻസ്റ്റാഗ്രാം പേജ് തുടങ്ങുന്ന വിവരം വിദ്യാർഥികളുടെ വാട്സാപ്പ്…

Read More

അവിഹിത ബന്ധം കണ്ടെത്തിയ ഭർത്താവിനെ കൊന്ന് മൃതദേഹം വനത്തിൽ തള്ളി

മുംബൈ: നവി മുംബൈയിൽ 11 മാസം മുൻപ് നടന്ന അതിക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്. 50-കാരനായ ഭർത്താവിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം മൂന്ന് കഷണങ്ങളാക്കി കാട്ടിൽ തള്ളിയ സംഭവത്തിൽ നാൽപതുകാരിയായ ഭാര്യയെയും കാമുകനെയും നവി മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഐരോളി സ്വദേശിയായ ബലിറാം സൂര്യനാഥ് കുശ്വാഹയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ ഭാര്യ സുനിത കുശ്വാഹ (40), കാമുകനും ഓട്ടോ ഡ്രൈവറുമായ രാഹുൽ ദശരഥ് പ്രജാപതി (30) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഓഗസ്റ്റിലാണ് കേസിനാസ്പദമായ…

Read More

കളഞ്ഞുകിട്ടിയ സ്വർണമാല ഉടമയ്ക്കു തിരികെനൽകി മാതൃകയായി വിമുക്തഭടൻ

കൊല്ലം:കളഞ്ഞുകിട്ടിയ സ്വർണമാല ഉടമയ്ക്കു തിരികെനൽകി മാതൃകയായി വിമുക്തഭടൻ. കുളക്കട ജിഎച്ച്എസ്എസിലെ താൽക്കാലിക സെക്യൂരിറ്റി കുറ്ററ ഇരുവേലിക്കൽ സുധാലയത്തിൽ സുധാകരൻനായരാണ് കളഞ്ഞു കിട്ടിയ മൂന്നര പവൻ സ്വർണ്ണമാല ഉടമ പന്തളം മെഴുവേലിൽ മാങ്കൂട്ടത്തിൽ കോമള(72)ത്തിന് തിരികെ നൽകിയത്. രണ്ടുദിവസം മുൻപ്‌ രാവിലെ ഒൻപതരയോടെയാണ് കുളക്കട ജി.എച്ച്.എസ്.എസിന് മുന്നിൽ നിന്നും സുധാകരൻ നായർക്ക് മാല കളഞ്ഞു കിട്ടിയത്. കുട്ടികളെ റോഡ് കുറുകേ കടക്കാൻ സഹായികുമ്പോൾ ഒരു പ്ലാസ്റ്റിക് കവർ റോഡിൽകണ്ടു. തുറന്നുനോക്കിയപ്പോഴാണ് ഉള്ളിൽ സ്വർണമാലയാണെന്ന് മനസ്സിലായത്. ഉടൻ തന്നെ ഓട്ടോറിക്ഷ…

Read More

തുരങ്കത്തിൽ കയറി ലഹരി ഉപയോഗം

കൊല്ലം: വെള്ളം ഒഴുക്കാൻ നിർമിച്ച തുരങ്കത്തിൽ കയറി ലഹരിയ്ക്കടിമയായ യുവാവിന്റെ അഭ്യാസ പ്രകടനം. ഉളിയക്കോവിലിൽ നിന്ന് അഷ്ടമുടികായലുമായി ബന്ധിപ്പിക്കുന്ന തുരങ്കത്തിലാണ് കഴിഞ്ഞ ദിവസം ഇയാൾ കയറിപ്പറ്റിയത്. ശനിയാഴ്ച പുലർച്ചെ 3 മണിയോടെയാണ് യുവാവ് തുരങ്കത്തിൽ കയറിയതെന്നാണ് വിവരം. തുരങ്കത്തിൽ നിന്ന് പാട്ടും ബഹളവും കേട്ടതോടെയാണ് ആരോ തുരങ്കത്തിലുണ്ടെന്ന് നാട്ടുകാർ അറിയുന്നത്. യുവാവ് പാട്ടുപാടുകയും ഉച്ചത്തിൽ ബഹളം വെയ്ക്കുകയും ചെയ്തതോടെ നാട്ടുകാർ ഭയന്നു. പിന്നീടാണ് തുരങ്കത്തിൽ ആരോ ഉണ്ടെന്ന് മനസിലാക്കിയത്. നാട്ടുകാർ ചേർന്ന് ഇയാള രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും അക്രമാസക്തനായതോടെ…

Read More

ലൈംഗീകാതിക്രമം ചെറുത്ത കുടുംബത്തിൻ്റെ കാർ പിന്തുടർന്ന് തകർത്തു

നാസിക്: വിനോദ യാത്രയ്ക്കിടെ ലൈംഗികാതിക്രമ ശ്രമം ചെറുത്ത കുടുംബത്തെ കിലോമീറ്ററോളം കാറിൽ തുരത്തി യുവാക്കളുടെ സംഘം. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. ഇഗത്പുരിക്ക് സമീപമുള്ള ഭാവ്ലി അണക്കെട്ടും വെള്ളച്ചാട്ടവും കാണാനെത്തിയതായിരുന്നു നാസികിൽ നിന്നുള്ള കുടുംബം. വെള്ളച്ചാട്ടത്തിലിറങ്ങിയ കുടുംബത്തിലെ സ്ത്രീകളെ യുവാക്കളുടെ സംഘം അപമാനിക്കാൻ ശ്രമിച്ചിരുന്നു. സംഘത്തിന്റെ ലൈംഗികാതിക്രമ ശ്രമം കുടുംബത്തിലെ സ്ത്രീകളും കുടുംബ നാഥനും ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷം ഭാവ്ലി ഡാം പരിസരത്ത് നിന്ന് കാറിൽ മടങ്ങിയ എട്ടംഗ കുടുംബത്തിന് നേരെ യുവാക്കൾ…

Read More